സുരേഷ്ചേട്ടൻ ഇടപ്പെട്ട് ഇവിടെ തങ്ങളുടെ അടുത്ത് വീടും സ്ഥലവും എല്ലാം വാങ്ങി.
ഒരു തരത്തിൽ ഒരു ഒളിച്ചോട്ടം . അന്ന് തന്റെ പേരിൽ ആന്നെന്നു അമ്മായി പറഞ്ഞപ്പോൾ സത്യം ആണെന്ന് കരുതി വളരെ കോൺഫിഡന്റ് ആയി ആണ് പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് നൽകിയത്.
അവിടെ എത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. അങ്ങനെ നാട്ടിൽ ഈ വാർത്ത പരന്നു ആകെ അപമാനംആയി. രജിസ്റ്റർ ഓഫീസിൽ ഒന്ന് അന്വേഷണം നടത്തിയത് പോലുമില്ല. എല്ലാം തങ്ങളുടെ തെറ്റ്….
സാധനങ്ങൾ വാങ്ങി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് കുറച്ചു മാറി ആഡംബരക്കാർ വന്നു നിന്നത്.
വളരെയധികം പ്രസിദ്ധമായ ഒരു ബ്രാൻഡിലുള്ള കാർ ആയിരുന്നു അത്.
അതിന്റെ കറുത്ത നിറം അവളെ ആകർഷിച്ചു. വാങ്ങുകയാണെങ്കിൽ ഇതുപോലെ ഒരു കാർ വാങ്ങണം. അതിന്റെ കോഡ്രൈവർ ഡോർ തുറന്നു.
മയിൽ നീല നിറത്തിൽ ഉള്ള മനോഹരമായ വിലകൂടിയ സാരി ധരിച്ച ഒരു സുന്ദരി അതിൽ നിന്നും ഇറങ്ങി. ഹൊ എന്തൊരു സൗന്ദര്യം..
ജ്വലിക്കുന്ന പോലെയുള്ള ഭംഗി . നല്ല വെളുത്ത നിറം . ഏതാണ്ട് ഇരുപത്തി മൂന്നു വയസു തോന്നിച്ചു. അവളുടെ ഡ്രെസ്സിൽ അവളുടെ ആഭരണത്തിൽ ആയിരുന്നു അവളുടെ കണ്ണുകൾ.
അവളോട് കവിതക്ക് അസൂയ തോന്നി . ആ സുന്ദരിയുടെ കൈ പിടിച്ചു ഒരു ആൺകുട്ടി പുറത്തു ഇറങ്ങി ആ കുട്ടിയെ കണ്ടു കവിത ഷോക്ക് അടിച്ച പോലെ തോന്നി.
തന്റെ മോന്റെ അതേ മുഖം ശരിക്കും അവൻ ആണെന്ന് അവൾക്ക് തോന്നി. ഇനി ഒരു പക്ഷെ അവനെ ഇവർ പിടിച്ചു കൊണ്ടു വന്നത് ആയിരിക്കുമോ.
പിന്നെ ആണവൾ മനസ്സിലാക്കി ഈ കുട്ടിക്ക് തന്റെ മകനെക്കാൾ നല്ല വെളുപ്പ് നിറം ഉണ്ട്. വിലകൂടിയ വസ്ത്രങ്ങൾ ആണ് അവന്റെ വേഷം.
കണ്ടാൽ അവനെ വാരി എടുക്കാൻ തോന്നും തന്റെ മകനേക്കാൾ ഉയരം കുറവ് ആണ്… അവൾ അത്ഭുതപൂർവം ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒപ്പം ആ ആ യുവതിയെയും.
അമ്മയും മകനും ആണെന്ന് അവൾക്ക് മനസ്സിലായി കാരണം ആയുവതിയുടെ അതെ വെളുപ്പ് തന്നെയായിരുന്നു ആ കുഞ്ഞിന്..
ആ കാറിന്റെ ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിവന്ന വരുന്ന ആളെ കണ്ട് കവിതയുടെ കണ്ണ് തള്ളി
രവി തന്റെ മുൻ
ഭർത്താവ്…… ഞെട്ടിത്തരിച്ചുപോയി കവിത. അയാൾ എന്താണ് ഇവിടെ. അപ്പോൾ അയാളുടെ ഭാര്യയും കുട്ടിയും ആണോ ഇത്. പിന്നെ അവർക്ക് അവിടെ നിൽക്കാൻ തോന്നിയില്ല.
ചെറുതിയിൽ അവൾ നേരെ മാളിന്റെ പ്രവേശന കവാടത്തിലേക്ക് പോയി. അവിടെനിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച് നേരെ ബസ്റ്റാൻഡിലേക്ക്. അവിടെ ചെന്നപ്പോൾ നാട്ടിലേക്കുള്ള ബസ് കിടപ്പുണ്ടായിരുന്നു.
കവിത ബസ്സിൽ കയറിയിരുന്നു. അപ്പോഴും അവളുടെ മനസ്സിൽ ആ ഒരു ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്. ബസ്സിന്റെ യാത്ര ആരംഭിച്ചു. നാട്ടിലേക്ക് ഏതാണ്ട് 50 കിലോമീറ്റർ ഉണ്ടായിരുന്നു.
അപ്പോഴും അവളുടെ മനസ്സിൽ മുമ്പു കണ്ട ആ ഒരു ചിത്രം തെളിഞ്ഞു വന്നു. അപ്പോൾ രവിയേട്ടൻ അങ്ങേർ ഇവിടെയാണോ താമസം. ഈ ടൗണിൽ തന്നെയാണോ അവരുടെ വീട്.
പഴയ നാട്ടിൽ നിന്നും അവർ ഇവിടേക്ക് താമസം മാറിയതാണോ. കൂടെയുള്ളത് അങ്ങേരുടെ ഭാര്യയും കുട്ടിയും ആണെന്ന് മനസ്സിലായി. എന്നാലും കല്യാണം എപ്പോഴാണ് നടന്നത്.
താനും സുരേഷേട്ടൻ അങ്ങേര് വെള്ളമടിച്ച് ജീവിതം നശിപ്പിചിരിക്കുകയും എന്നാണ്. എന്നാൽ അതിന് നേരെ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. അയാളുടെ സൗന്ദര്യം വർധിച്ചിരുന്നു.കുറേക്കൂടി ചെറുപ്പമായെന്ന് വേണങ്കിൽ പറയാം.
അയാൾക്ക് നല്ല ചുറ്റുപാടുണ്ടെന്ന് മനസ്സിലായി. അതുകൊണ്ടാണല്ലോ ആ വിലകൂടിയ ആഡംബരക്കാർ. ആ ഒരു കാര്യം മനസ്സിൽ ആലോചിച്ചപ്പോഴേ അവളുടെ ഉള്ളിൽ ഒരു അസൂയ പൊന്തി വന്നു.
അവൾ ഓർത്തു ഏതൊരു സൗന്ദര്യം ആയാളുടെ ഭാര്യക്ക് തന്നെക്കാൾ അവൾ വളരെ വളരെ മുകളിൽ ആണ്.അയാൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്നാണ് വിചാരിച്ചത് എന്നാൽ ഉണ്ടായി.അപ്പോൾ ആണ് ആ കുട്ടിയെ പറ്റി ആലോചിച്ചത് ഏതാണ്ട് തന്റെ മകന്റെ അതേ പ്രായമുള്ള ഒരു കുട്ടി.
ഒരേ
പ്രായം മാത്രമല്ല ഒരേ ഛായ അതാണവളെ ചിന്ദിപ്പിച്ചത്. എങ്ങനെ അയാളുടെ കുട്ടിക്ക് തന്റെ കുട്ടിയുടെ ഛായ വന്നു. അപ്പോൾ ഡോക്ക്ടർ പറഞ്ഞത് അവളുടെ മനസ്സിൽ വന്നു ഒരു അപകടം മൂലമാണ് സുരേഷിന് കുട്ടികൾ ജനിക്കാത്തത് ഇനി അതു കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആ അപകടം ആണോ .
