അതും പറഞ്ഞ് യൂസഫ് വാതിലിന് പുറത്തേക്ക് നോക്കി.
“സ്റ്റിഫിയ… അകത്തേക്ക് വാ.”
യൂസഫിന്റെ ശബ്ദം ഉയർന്നതോടെ വാതിൽ പതിയെ തുറന്നു.
ഹൈഹീലിന്റെ നേർത്ത ശബ്ദം വിസിറ്റിംഗ് മുറിയിലെ നിശ്ശബ്ദതയിൽ വ്യക്തമായി മുഴങ്ങിക്കേട്ടു.
ഒരു ഇറുകിയ നീളം കൈയുള്ള ഡീപ് റെഡ് മിനി ഡ്രെസ്സും ധരിച്ചുകൊണ്ട് സ്റ്റിഫിയ മുറിയിലേക്ക് കടന്നുവന്നു.
ഡ്രസ്സിന്റെ മെറ്റീരിയൽ തിളക്കമുള്ളതും ശരീരത്തോട് ഒട്ടിപ്പിടിക്കുന്ന ടൈപ്പ് ആയിരുന്നു അതിനാൽ അവളുടെ മുലകളുടെ പൂർണ്ണമായ വലുപ്പവും വയറിന്റെ ഷേപ്പും ഇടുപ്പുകളുടെ വക്രതയും വ്യക്തമായി കാണാം.
കഴുത്തിന്റെ ഭാഗം ഡീപ് വി-നെക്ക് ആണ്, അത് അവളുടെ മുലകൾക്കിടയിലുള്ള വിടവ് ചെറുതായി തുറന്നുകാണിക്കുന്നു.
കൂടാതെ കാലുകളിൽ കറുത്ത നിറത്തിലുള്ള നെറ്റ് ഡിസൈൻ സ്റ്റോക്കിംഗ്സും അതിനൊത്ത കടുംചുവപ്പ് നിറത്തിലുള്ള ഹൈഹീൽ ഷൂസും ധരിച്ചിരുന്നു.
അവളുടെ ഓരോ ചുവടിലും ആ ഹൈഹീലിന്റെ നേർത്ത ശബ്ദം വിസിറ്റിംഗ് മുറിയിലെ നിശ്ശബ്ദതയിൽ മുഴങ്ങിക്കേട്ടു.
ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക്ക്,നീളമുള്ള കറുത്ത മുടി ഒരു വശത്തേക്ക് സ്വാഭാവികമായി വിടർത്തിയിട്ടിരുന്നു; നടക്കുമ്പോൾ അത് മൃദുവായി ഇളകിക്കൊണ്ടിരുന്നു.
കഴുത്തിൽ നേർത്ത സ്വർണ്ണചെയിൻ, വലതുകൈയിൽ മെലിഞ്ഞ സ്വർണ്ണബ്രേസ്ലെറ്റ്, വിരലുകളിലെ നഖങ്ങളിൽ ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷ് ഇതെല്ലാം അവളുടെ വേഷത്തിന് പൂർണത നൽകുന്നതായിരുന്നു.
ആത്മവിശ്വാസം നിറഞ്ഞ ചുവടുകളോടെ അവൾ യൂസഫിന്റെ അരികിലെത്തി നിന്നു.
ആ നിമിഷം മനുവിന്റെ കണ്ണുകൾ അവളിൽ നിന്ന് ഒരുനിമിഷം പോലും മാറിയില്ല. ഒരിക്കൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന സ്ത്രീയുടെ രൂപത്തിൽ വന്ന മാറ്റം അവനെ വാക്കുകളില്ലാത്ത നിശ്ശബ്ദതയിലേക്ക് തള്ളിവിട്ടു.
സ്റ്റിഫിയയെ തന്നെ നോക്കിനിൽക്കുന്ന മനുവിനോട് യുസഫ് പറഞ്ഞു.
“എന്താടാ മനു… ഇങ്ങനെ തന്നെ നോക്കിനിൽക്കുന്നത്? ഇവളെ നീ ഇതിനുമുമ്പ് കണ്ടിട്ടില്ലേ? ഇതേ സ്റ്റിഫിയ തന്നെയാണ്… നിന്റെ ഭാര്യ. പക്ഷേ മനുഷ്യന്റെ ജീവിതം മാറുമ്പോൾ, ചിലരുടെ രൂപവും ഭാവവും ഒപ്പം മാറും.”
മനു ഒന്നും പറഞ്ഞില്ല.
അവന്റെ കണ്ണുകൾ ഇപ്പോഴും സ്റ്റിഫിയയിൽ തറച്ചുനിന്നു.
ഒരിക്കൽ സാരിയണിഞ്ഞ്, കണ്ണുകൾ പോലും ഉയർത്തി നോക്കാൻ മടിച്ചിരുന്ന സ്റ്റിഫിയ… ഇന്ന് തന്റെ മുന്നിൽ ഒരു ചെറിയ വസ്ത്രവും ധരിച്ചു നിൽക്കുന്ന ഈ സ്ത്രീ തന്നെയാണെന്ന് അവന്റെ മനസ്സ് അംഗീകരിക്കാൻ തയ്യാറായില്ല.
യൂസഫ് പോക്കറ്റിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്ത് സ്റ്റിഫിയയുടെ കൈയിലേക്ക്
നൽകി.
അവൾ അത് നിശ്ശബ്ദമായി വാങ്ങിയശേഷം
യൂസഫ് രണ്ടടി പിന്നിലേക്ക് മാറി നിന്നു.
മുറിയിലാകെ വീണ്ടും നിശ്ശബ്ദത പടർന്നു.
ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് സ്റ്റിഫിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ചേട്ടായി… എനിക്ക് അറിയാം ഇപ്പോൾ ചേട്ടായി എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന്. ആ വിഷമം കണ്ടിട്ട് എനിക്കും വേദനയുണ്ട്. പക്ഷേ ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ എനിക്ക് കഴിയില്ല.”
അവൾ ഒരു നിമിഷം നിർത്തി.
“ചേട്ടായിക്ക് ഓർമ്മയുണ്ടല്ലോ… ഞാൻ എത്രയോ കാര്യങ്ങൾ സഹിച്ചത്. ഒരു ദിവസം എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. എനിക്കും ഒരു കുടുംബം വേണം… ഒരു കുഞ്ഞിനെ ചേർത്തുപിടിക്കണം… സാധാരണ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾ മാത്രമായിരുന്നു അത് പക്ഷെ ചേട്ടായി അതൊന്നും കണ്ടില്ല.”
അവളുടെ ശബ്ദം ചെറുതായി വിറച്ചു.
“പക്ഷേ മദ്യവും ദേഷ്യവും മാത്രം നിറഞ്ഞ ജീവിതത്തിൽ എനിക്ക് ആ സ്വപ്നങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കാനും എന്നെ സ്നേഹിക്കാനും ആരും ഉണ്ടായിരുന്നില്ല.”
ഒരു നിമിഷം പിറകിൽ നിൽക്കുന്ന യൂസഫിനെ നോക്കിയ ശേഷം അവൾ വീണ്ടും മനുവിനെ നോക്കി.
“ഇപ്പോൾ എന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് പോയിരിക്കുന്നു. അതുകൊണ്ട്… നിയമപരമായി നമുക്ക് വേർപിരിയുന്നതാണ് നല്ലത് ചേട്ടായിക്ക് ഇത് വളരെ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം പക്ഷെ എനിക്ക് ഇനി വേറെ മാർഗങ്ങൾ ഇല്ല.”
