രാഹുലും സിജിനും കൂടി ആ പഴയ തറവാടിന്റെ വിശാലമായ മുറ്റത്ത് നടന്ന് വീടിന്റെ കൊത്തുപണികൾ ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു പഴയ മോഡൽ മെഴ്‌സിഡസ് ബെൻസ് കാർ സാവധാനം മുറ്റത്തേക്ക് വന്നു നിന്നത്. വർഷങ്ങൾ പഴക്കമുണ്ടെങ്കിലും, ഇപ്പോഴും ഷോറൂമിൽ നിന്ന് ഇറക്കിയ പുത്തൻ വണ്ടി പോലെ അത് തിളങ്ങുന്നുണ്ടായിരുന്നു. തന്റെ പ്രാണനെപ്പോലെയാണ് അങ്കിൾ ആ വണ്ടി നോക്കി നടത്തുന്നത്.
കാർ നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും അങ്കിൾ പുറത്തേക്കിറങ്ങി. നല്ല കസവുള്ള വെള്ളമുണ്ടും കടും നീല നിറത്തിലുള്ള ലിനൻ ഷർട്ടുമായിരുന്നു വേഷം. നര പടർന്ന താടി കൃത്യമായി ഒതുക്കി വെച്ചിരിക്കുന്നു. ആ ഷർട്ടിന്റെ കൈ മടക്കി വെച്ച ഇടതുകൈയ്യിൽ പ്രൗഢിയോടെ ഒരു പഴയ റാഡോ വാച്ച് മിന്നിത്തിളങ്ങുന്നുണ്ട്.
”ഇതാണ് ഞാൻ പറഞ്ഞ അങ്കിൾ,” സിജിൻ രാഹുലിനെ പരിചയപ്പെടുത്തി.
രാഹുലും അങ്കിളും കൈ കൊടുത്തു സംസാരിക്കുമ്പോൾ അങ്കിളിന്റെ ഓരോ ചലനത്തിലും ഒരു പ്രത്യേക തറവാടിത്തവും കുലീനതയും പ്രകടമായിരുന്നു. സംസാരത്തിനിടയിൽ അങ്കിൾ തന്റെ താഴത്തെ നിലയിലുള്ള മുറിയെക്കുറിച്ചും അവിടുത്തെ പുസ്തകശേഖരത്തെക്കുറിച്ചും സൂചിപ്പിച്ചു. ഭാര്യയുടെ മരണശേഷം അദ്ദേഹം ആ വലിയ വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ് താമസമെന്ന് രാഹുൽ മനസ്സിലാക്കി.
സംസാരം പകുതിയായപ്പോൾ മീര വരാന്തയിലേക്ക് ഇറങ്ങിവന്നു.
അങ്കിളിന്റെ ആ സ്റ്റൈലിഷ് ലുക്കും ഗാംഭീര്യവുമുള്ള രൂപം കണ്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു ആകർഷണം തോന്നി . രാഹുലിനെ അല്ലാതെ മറ്റൊരു പുരുഷനോട് ആദ്യമായി എന്തോ ഒരു ഇഷ്ടം അദ്ദേഹത്തോട് തോന്നി. അവൾ പതുക്കെ തല താഴ്ത്തി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തെ നോക്കി.
മീരയെ കണ്ട നിമിഷം അങ്കിളിന്റെ ഉള്ളിലൊരു കടൽ ഇരമ്പി. തന്റെ സുനിത… വർഷങ്ങൾക്ക് മുമ്പ് തന്നെ തനിച്ചാക്കി പോയ തന്റെ പ്രിയപ്പെട്ടവൾ അതേപടി പുനർജനിച്ചതുപോലെ. സുനിതയുടെ അതേ കണ്ണുകൾ, അതേ നിൽപ്പ്. ഉള്ളിൽ ഒരു നിമിഷം സങ്കടവും സ്നേഹവും ഇരച്ചു കയറിയെങ്കിലും പുറത്ത് അദ്ദേഹം അത് പ്രകടിപ്പിച്ചില്ല. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു.
”ഇത് എന്റെ വൈഫ് മീര,” രാഹുൽ പരിചയപ്പെടുത്തി.
അങ്കിൾ പതുക്കെ തലയാട്ടി. ഉള്ളിൽ ആളിക്കത്തുന്ന വികാരങ്ങളെ ആ നിർമ്മലമായ ഒരു ചിരിക്കുള്ളിൽ അദ്ദേഹം ഒളിപ്പിച്ചു. പക്ഷേ, മീരയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
അകത്തേക്ക് വരൂ, നമുക്ക് ചായ കുടിക്കാം,” അദ്ദേഹം വളരെ ശാന്തനായി പറഞ്ഞു.
താഴത്തെ നിലയിലെ ആ വലിയ ലിവിങ് റൂമിൽ എത്തിയപ്പോൾ മീരയ്ക്ക് അത്ഭുദം തോന്നി. പഴയ തേക്ക് തടിയിൽ തീർത്ത ഫർണിച്ചറുകളും പുസ്തകങ്ങൾ നിറഞ്ഞ അലമാരകളും ആ മുറിക്ക് ഒരു പ്രത്യേക ഗാംഭീര്യം നൽകുന്നുണ്ട്. ജനാലയിലൂടെ അപ്പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ആ പഴയ ബെൻസ് കാർ തിളങ്ങുന്നത് കാണാം.
അങ്കിൾ തന്റെ വെള്ളമുണ്ടിന്റെ മടിക്കുത്ത് പതുക്കെ ഒന്ന് താഴ്ത്തിയിട്ട് അവരോടായി പറഞ്ഞു, “നിങ്ങൾ ഇരിക്ക്… ഞാൻ പോയി ചായ എടുക്കാം.”
രാഹുൽ പെട്ടെന്ന് ഇടപെട്ടു, “അയ്യോ അങ്കിൾ, അത് ബുദ്ധിമുട്ടാവില്ലേ? അങ്കിൾ എന്തിനാ ബുദ്ധിമുട്ടുന്നത്?”
അങ്കിൾ തന്റെ കൈ കൊണ്ട് രാഹുലിനെ ഒന്ന് തടഞ്ഞു. “അതൊന്നും ഒരു ബുദ്ധിമുട്ടല്ല രാഹുൽ. ഈ വീട്ടിൽ എനിക്ക് ചായ ഇടുന്നത് ഒരു ശീലമാണ്.”
മീര ഉടനെ എഴുന്നേറ്റു, “എങ്കിൽ അങ്കിൾ… ഞാൻ ഉണ്ടാക്കാം ചായ. എനിക്ക് അടുക്കള എവിടെയാണെന്ന് ഒന്ന് കാണിച്ചു തന്നാൽ മതി. നിങ്ങൾ മൂന്നാളും സംസാരിച്ചോളൂ..
അങ്കിൾ പതുക്കെ മീരയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു നിമിഷം അദ്ദേഹം വീണ്ടും സുനിതയെ കണ്ടു. തന്റെ സുനിതയും ഇതുപോലെ അതിഥികൾ വരുമ്പോൾ ഓടി നടന്ന് ഓരോന്ന് ചെയ്യുന്നവളായിരുന്നു. ഉള്ളിൽ വിങ്ങൽ തോന്നിയെങ്കിലും അദ്ദേഹം അത് മറച്ചുപിടിച്ചു.
”അതിനൊക്കെ ഇനിയും സമയമുണ്ട് മോളേ… നിങ്ങൾ ദൂരെ നിന്ന് വന്നതല്ലേ? ഇപ്പോൾ ഒന്ന് വിശ്രമിക്കൂ. ഈ വീട്ടിലെ അതിഥിയായി വന്ന ആദ്യ ദിവസം തന്നെ മോളെകൊണ്ട് ജോലി ചെയ്യിക്കുന്നത് ശരിയല്ല..
അങ്കിൾ വളരെ സൗമ്യമായി പറഞ്ഞു.
മീര അദ്ദേഹത്തിന്റെ ആ സംസാര ശൈലിയിൽ വീണ്ടും ആകൃഷ്ടയായി. അത്രയും മാന്യവും എന്നാൽ സ്നേഹനിർഭരവുമായ പെരുമാറ്റം. അദ്ദേഹത്തിന്റെ ആ കുലീനത അവളെ വല്ലാതെ സ്പർശിച്ചു.
”അങ്കിൾ തനിയെ അല്ലേ… ഞാൻ ഒന്ന് സഹായിച്ചോട്ടെ?” മീര വീണ്ടും ചോദിച്ചു.
”വേണ്ട മീരേ… ഈ വീടിനും ഈ അടുക്കളയ്ക്കും എന്റെ ശീലങ്ങൾ അറിയാം. നിങ്ങൾ ഇരിക്ക്. ഞാൻ ഇപ്പോൾ വരാം,” അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.
അങ്കിൾ പോകുന്നത് നോക്കി നിന്ന മീരയ്ക്ക് അദ്ദേഹത്തിന്റെ ആ നടത്തത്തിലെ പ്രൗഢി വീണ്ടും ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. മുറിയിൽ തങ്ങിനിൽക്കുന്ന ആ നേർത്ത ചന്ദന ഗന്ധവും അങ്കിളിന്റെ വ്യക്തിത്വവും ആ പഴയ വീടിനെ കൂടുതൽ മനോഹരമാക്കുന്നത് പോലെ അവൾക്ക് തോന്നി.
