രുദ്രപ്രതാപം – 11 23അടിപൊളി 

 

അശ്വതി…

 

അവൾ ഇപ്പോഴും എന്റെ അടുത്ത് തന്നെയുണ്ട്.

 

രാത്രിയിൽ എപ്പോഴോ തിരിഞ്ഞു കിടന്നിരിക്കണം…

ഇപ്പോൾ അവളുടെ തല എന്റെ നെഞ്ചിൽ ചായ്ച്ചാണ് കിടക്കുന്നത്.

ഒരു കൈ എന്റെ വയറിന് മുകളിലൂടെ ഇട്ടു ചുറ്റിപ്പിടിച്ചിരിക്കുന്നു.

 

 

“ദൈവമേ…” ഞാൻ മനസ്സിൽ പറഞ്ഞു.

 

ഇന്നലെ രാത്രി നടന്നതൊക്കെ ഓർമ്മ വന്നതോടെ ഞാൻ പതിയെ തല ഉയർത്തി അവളെ നോക്കി.

 

ഉറക്കത്തിലാണ്.

 

മുഖം മുഴുവൻ ഒരു കുഞ്ഞിന്റെ നിഷ്കളങ്കത.

ഇന്നലെ എന്നെ കൊല്ലാൻ വന്ന പെണ്ണ് തന്നെയാണോ ഇതെന്ന് പോലും തോന്നില്ല.

 

അവളുടെ ശ്വാസം പതിയെ എന്റെ ടി-ഷർട്ടിൽ തട്ടി കൊണ്ടിരുന്നു.

ഓരോ ശ്വാസവും എന്റെ നെഞ്ചിനുള്ളിൽ തറച്ചു കയറുന്ന പോലെ.

 

ഞാൻ അനങ്ങാതെ കിടന്നു.

കാരണം ഇപ്പോൾ ഒന്ന് അനങ്ങിയാൽ പോലും ഇവൾ എഴുന്നേൽക്കും… പിന്നെ എന്ത് പറയും എന്ന് ദൈവത്തിനേ അറിയൂ.

 

പക്ഷേ വിധി വേറെ പ്ലാൻ ചെയ്തിരുന്നു.

 

അവൾ ഉറക്കത്തിനിടയിൽ ഒന്ന് കൂടി ചേർന്നു കിടന്നു.

കാലും എന്റെ കാലിന് മുകളിലേക്ക് കയറ്റിവച്ചു.

 

“മ്മ്മ്…”

 

ഒരു ചെറിയ മൂളൽ അവളുടെ ചുണ്ടുകളിൽ നിന്നും പുറത്തുവന്നു.

 

എന്റെ ശ്വാസം നേരെ കുടുങ്ങി.

 

പതിയെ അവളുടെ മുഖത്തേക്ക് നോക്കി.

ചുണ്ടുകൾ ചെറുതായി തുറന്നിരിക്കുന്നു…

മുടിയുടെ കുറച്ചു ഇഴകൾ കവിളിലേക്ക് വീണു കിടക്കുന്നു.

അറിയാതെ തന്നെ എന്റെ കൈ അവളുടെ മുഖത്തിനരികിലേക്ക് നീങ്ങി.

ആ മുടിയിഴകൾ ഒന്ന് മാറ്റി വയ്ക്കാൻ…

 

പക്ഷേ വിരൽ അവളുടെ കവിളിൽ തട്ടിയ നിമിഷം—

 

“ഡാ…”

 

ഞാൻ ഞെട്ടി കൈ വലിച്ചു.

 

അവൾ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.

 

“രാവിലെ തന്നെ കൈ വെച്ച് വാങ്ങിക്കണ്ട…”

 

ഞാൻ വായും പൊത്തി അവളെ നോക്കി.

 

“ ഉറങ്ങിയില്ലേ…?”

 

“ഉറങ്ങി…”

 

“പിന്നെ എങ്ങനെ അറിഞ്ഞു…?”

 

ഇപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു.

അത് തുറന്ന ഉടനെ എന്റെ മുഖം കണ്ടപ്പോൾ ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

 

“നിന്റെ സ്വഭാവം എനിക്ക് നല്ല രീതിയിൽ അറിയാം ആദ്യമ്മായൊന്നും അല്ലല്ലോ ഞാൻ ഇങ്ങനെ കിടക്കുന്നെ …”

 

എന്റെ ഹൃദയം ഒന്ന് skip അടിച്ചു.

 

പക്ഷേ അടുത്ത സെക്കന്റിൽ തന്നെ അവൾ മുഖം ചുളിച്ചു.

 

“പിന്നെ… രാവിലെ തന്നെ കുന്തളിപ്പു കാട്ടാൻ നോക്കണ്ട…”

 

“ഞാനോ…?”

 

“അതെ നീ തന്നെ…”

 

അവൾ വീണ്ടും കണ്ണടച്ചു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

 

“കുറച്ചു നേരം കൂടി ഇങ്ങനെ കിടക്കട്ടെ…”

 

അതും പറഞ്ഞു അവൾ കിടന്നു

 

പുറത്ത് രാവിലെ പൂർണ്ണമായി ഉണർന്നിരുന്നു…

 

കുറച്ചു നേരം കൂടി ഞങ്ങൾ അങ്ങനെ കിടന്നു…

 

പിന്നെ അപ്പു വന്നു വിളിച്ചപ്പോൾ ആണ് എഴുനേൽക്കുന്നത്…

 

ബെഡിൽ നിന്നു ഞങ്ങൾ രണ്ടു പേരും എഴുനേറ്റു. അശ്വതി ഡ്രസ്സ്‌ ഒക്കെ ഒന്ന് റെഡി ആക്കി മുടി ഒക്കെ ഒന്ന് ശെരിയാക്കി.. മുഖത്തു ഇപ്പോഴും നല്ല ഗൗരവം ആണ്

 

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ എന്നെ ഒന്ന് നോക്കി

 

“പിന്നെ ഞാൻ ഇന്നലെ പറഞ്ഞതൊന്നും മറക്കണ്ട” അതും പറഞ്ഞു അവൾ ഒരു നോട്ടവും നോക്കി ഇറങ്ങി പോയി

 

ഞാൻ ബാത്‌റൂമിൽ കയറി മുഖം ഒക്കെ കഴുകി കണ്ണാടിയിലേക്ക് കുറച്ചു നേരം നോക്കി നിന്നു

 

“എന്തൊക്കെ ആട മൈരേ കാണിച്ചു വെച്ചിരിക്കുന്നെ”

 

പിന്നെ പല്ലൊക്കെ തേച്ചു നേരെ ഹാളിലേക്ക് കയറി അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഓരോരുത്തരും ഓരോ തിരക്കിൽ ആണ്…

 

ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു അവിടെ അപ്പൊ അമ്മയും ലക്ഷ്മി അമ്മയും ആണ് ഉള്ളത്.. ഒരു ആകാശ നീല കോട്ടൻ നെറ്റി ആണ് അമ്മയുടെ വേഷം ലക്ഷ്മി അമ്മ ആണെങ്കിൽ ഒരു ചുവന്ന സാരിയും

 

“ഗുഡ് മോർണിംഗ്”

 

ഞാൻ അകത്തേക്ക് കയറുമ്പോൾ പറഞ്ഞു

 

“ഹാ നീ എണീറ്റോ…”

 

അമ്മയാണ് അത് ചോദിച്ചത്…

 

മ്മ്… ഞാൻ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്…

Leave a Reply

Your email address will not be published. Required fields are marked *