നിധിയുടെ കാവൽക്കാരൻ – 26 24

നിധിയുടെ കാവൽക്കാരൻ 26

Nidhiyude Kaavalkkaran Part 26 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1000093601

 

പോലീസ് ജീപ്പ് കണ്ടതും ഞങ്ങൾ അറിയാതെ തന്നെ ഓട്ടം നിർത്തി. കിതപ്പോടെ പരസ്പരം നോക്കിയിട്ട് ഞങ്ങൾ പതിയെ ആ ജീപ്പിനടുത്തേക്ക് നടന്നു.

 

കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോഴാണ് റോഡിനോട് ചേർന്നുള്ള ആ വീടിന്റെ മുറ്റത്തെ കാഴ്ച ഞങ്ങൾ കണ്ടത്.

 

അവിടെ കുറച്ചു പോലീസുകാർ നിൽപ്പുണ്ട്.

 

വെറും പോലീസുകാരായിരുന്നില്ല, അവരുടെ കൈകളിൽ ലാത്തിയും വലിയ ഫൈബർ ഷീൽഡുകളും ഒക്കെയുണ്ടായിരുന്നു. എന്തോ വലിയൊരു പ്രശ്നം നടന്നതുപോലെയുള്ള ഒരു നിൽപ്പ്.

 

അവരുടെ നടുവിലായി, ആ വീടിന്റെ മുറ്റത്ത് ഒരു ശരീരം വെള്ളത്തുണി കൊണ്ട് മൂടിയിട്ടിട്ടുണ്ടായിരുന്നു. തുണിക്കടിയിൽ നിന്നും ഒരു കൈ മാത്രം പുറത്തേക്ക് കിടക്കുന്നുണ്ട്. ആ വെള്ളത്തുണിയിൽ ആകെ ചോര പടർന്നിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കാളി.

 

അവിടെ ആകെ വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു. ഇത്രയും വലിയൊരു സംഭവം നടന്നിട്ടും നാട്ടുകാരാരും തന്നെ അവിടെ കൂടിയിട്ടില്ല. ഞാൻ ചുറ്റുമുള്ള വീടുകളിലേക്ക് വീണ്ടുമൊന്ന് നോക്കി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അടുത്തുള്ള വീടുകളുടെയെല്ലാം ജനലുകൾ പതുക്കെ തുറന്നിട്ടുണ്ട്. ആ വിടവുകളിലൂടെ കുറേ കണ്ണുകൾ ഇങ്ങോട്ട് തന്നെ പേടിയോടെ നോക്കുന്നുണ്ട്. അതായത്, ആളുകളെല്ലാം വീടുകൾക്കുള്ളിൽ തന്നെയുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് ആരും പുറത്തിറങ്ങാത്തത്? സ്വന്തം അയൽക്കാരന്റെ മുറ്റത്ത് ഇങ്ങനെയൊരു കൊലപാതകം നടന്നിട്ടും പുറത്തിറങ്ങാൻ മാത്രം എന്താണ് ഇവർ ഭയക്കുന്നത്?

 

ഇതെന്താണ് സംഭവമെന്നറിയാതെ ഞങ്ങൾ അവിടെത്തന്നെ നിന്നുപോയി. പെട്ടെന്നാണ് പിന്നിൽ നിന്നും വളരെ പരുക്കനായ ആ വിളി വന്നത്.

 

“ഡോ…!”

 

ഞാൻ പെട്ടെന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി.

 

കയ്യിലൊരു ലാത്തിയുമായി ഞങ്ങളെത്തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ഒരു പോലീസുകാരനായിരുന്നു അത്. ഈ പ്രശ്നങ്ങൾക്കിടയിൽ പുതിയൊരു കൂട്ടം ആളുകളെ കണ്ടതിന്റെ സംശയവും ദേഷ്യവും ആ നോട്ടത്തിൽ വ്യക്തമായിരുന്നു….

 

“നിങ്ങളൊക്കെ ആരാ? ഇവിടെ എന്ത് ചെയ്യുവാ?”

 

പോലീസുകാരൻ കയ്യിലെ ലാത്തി ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് ചോദിച്ചു. അയാളുടെ നോട്ടത്തിൽ വലിയ സംശയമുണ്ടായിരുന്നു.

 

ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ് തന്നെ നിധി പെട്ടെന്ന് മുന്നോട്ട് കയറി പറഞ്ഞു:

 

“ഞങ്ങൾ ഇവിടുത്തുകാരാ സാറേ… എന്റെ വീട് കുറച്ചുകൂടി അപ്പുറത്താ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങളൊരു യാത്ര പോയതാ, ഇപ്പോൾ തിരിച്ചു വരുന്ന വഴിയാ…”

 

വളരെ സ്വാഭാവികമായി തന്നെ അവൾ പറഞ്ഞു നിർത്തി.

 

പോലീസുകാരൻ ഞങ്ങളെ എല്ലാവരെയും അടിമുടി ഒന്ന് ഇരുത്തി നോക്കി. ഞങ്ങളുടെ തോളിലെ വലിയ ബാഗുകളും, ക്ഷീണിച്ച മുഖങ്ങളും കണ്ടപ്പോൾ അവൾ പറഞ്ഞത് സത്യമാണെന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ടാകണം.

 

നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ പെട്ടുപോയവരാണെന്നൊരു ഭാവം അയാളുടെ മുഖത്ത് മിന്നിമറഞ്ഞു.

 

“ശരി…”

 

അയാളുടെ സ്വരത്തിലെ കടുപ്പം ഇപ്പോൾ കുറച്ചു കുറഞ്ഞിരുന്നു.

 

“എന്നാൽ പിന്നെ പുറത്തൊന്നും അധികം നേരം നിൽക്കണ്ട. വേഗം തന്നെ വീട്ടിലേക്ക് പോകാൻ നോക്ക്.”

 

അത്രയും കേട്ടതും വലിയൊരു ആശ്വാസത്തോടെ ഞങ്ങൾ പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും അവരവരുടെ വീട്ടിലെത്തുക എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ചിന്ത.

 

പക്ഷേ രണ്ടു ചുവട് വെച്ചില്ല, അയാൾ വീണ്ടും വിളിച്ചു.

 

“നിൽക്ക്…”

 

ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ അയാൾ എന്തോ ഗൗരവമായി ആലോചിക്കുകയായിരുന്നു. ഈ പകൽ വെളിച്ചത്തിൽ കുറച്ചു പിള്ളേരെ നടന്നുപോകാൻ വിടുന്നത് വലിയൊരു റിസ്കാണെന്ന് അയാൾക്ക് തോന്നിയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *