രുദ്രപ്രതാപം – 11 23അടിപൊളി 

 

“മായേ…”

 

താഴെ നിന്ന് ദിവ്യയുടെ വിളി ഉയർന്ന നിമിഷം തന്നെ ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി മാറി.

 

അപ്പോഴാണ് എനിക്ക് ശരിക്കും സ്ഥലകാല ബോധം തിരിച്ചു വന്നത്. ഇത്ര നേരം ലോകത്ത് ഞാനും മായയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നപോലെ ആയിരുന്നു.

 

ഞാൻ പതുക്കെ മായയെ നോക്കി.

 

അവൾ ശ്വാസം കിട്ടാതെ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. നെഞ്ച് വേഗത്തിൽ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു. കവിളുകൾ മുഴുവൻ ചുവന്നിരുന്നു. ആ കണ്ണുകളിൽ ഇപ്പോഴും അൽപ നേരം മുൻപ് ഉണ്ടായിരുന്ന ഹരത്തിന്റെ ബാക്കി കത്തിക്കിടക്കുന്നത് ഞാൻ കണ്ടു.

 

അവളുടെ ചുണ്ടിന്റെ വക്കിൽ ചെറിയൊരു മുറിവ് പോലെ ചുവന്ന പാട് തെളിഞ്ഞിരുന്നു. ഞാൻ കുറച്ചു അധികം ആവേശപ്പെട്ടു പോയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

 

അവൾ പതുക്കെ അതിൽ വിരൽ കൊണ്ട് തൊട്ടുനോക്കി.

 

“ആഹ്…”

 

ചെറിയൊരു ശിൽകാരം അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു.

 

അത് കണ്ടപ്പോൾ എനിക്ക് അറിയാതെ ചിരി വന്നു.

 

“എന്താ ചിരിക്കണേ…”

 

അവൾ നാണവും ദേഷ്യവും കലർന്ന മുഖത്തോടെ എന്നെ നോക്കി. പിന്നെ കണ്ണ് ചുരുട്ടി—

 

“പട്ടി…”

 

അതും പറഞ്ഞ് അവൾ എന്റെ നെഞ്ചത്ത് ഒരു ചെറിയ ഇടി തന്നു. പക്ഷേ ആ ഇടിയിലും സ്നേഹം കൂടുതലായിരുന്നു.

 

പിന്നെ മുടി ഒന്ന് ശരിയാക്കി, ശ്വാസം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ വേഗത്തിൽ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.

 

എന്റെ മുഖത്ത് ഇപ്പോഴും ആ ചിരി മാഞ്ഞിരുന്നില്ല. കുറച്ചു നേരം മുൻപ് നടന്ന ഓരോ നിമിഷവും വീണ്ടും വീണ്ടും മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു.

 

അവളുടെ ആ ചുണ്ടുകളുടെ മാധുര്യം ഇപ്പോഴും എന്റെ ചുണ്ടിൽ തങ്ങി നിൽക്കുന്ന പോലെ തോന്നി. കണ്ണ് അടച്ചാൽ പോലും അവളുടെ കിതപ്പും വിറയുന്ന ശ്വാസവും ചെവിയിൽ വീണ്ടും കേൾക്കുന്നതുപോലെ…

 

“ഹാ…”

 

ഞാൻ ഒരു ദീർഘ ശ്വാസം വിട്ട് ബെഡിലേക്ക് പിന്നെയും ചാരി കിടന്നു. മുറിയിലൊട്ടാകെ ഇപ്പോഴും അവളുടെ പെർഫ്യൂമിന്റെ മണം അലിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതൊക്കെ കൂടി എന്റെ ഉള്ളിലെ ഹരത്തെ വീണ്ടും ഉണർത്തി കൊണ്ടിരുന്നു.

 

അപ്പോഴായിരുന്നു ബെഡിൽ കിടന്നിരുന്ന എന്റെ ഫോൺ പെട്ടെന്ന് റിങ് ചെയ്തത്.

 

ആ ശബ്ദം എന്റെ ചിന്തകളെ ഒറ്റ നിമിഷം കൊണ്ട് മുറിച്ചു മാറ്റി.

 

ഞാൻ കൈ നീട്ടി ഫോൺ എടുത്തു നോക്കി. സ്ക്രീനിൽ തെളിഞ്ഞത് ഒരു unknown നമ്പർ.

 

“ഇത് ഇപ്പൊ ആരാ …”

 

ഞാൻ പതുക്കെ മുറുമുറുത്തു. പിന്നെ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.

 

“ഹലോ…”

 

“മോനെ അഭി… നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?”

 

ഫോണിന്റെ അപ്പുറത്ത് നിന്ന് വന്ന ആ ശബ്ദം കേട്ടതും ഞാൻ ഒന്ന് നേരെ ഇരുന്നു.

 

മൃതുല ആന്റി ആയിരുന്നു അത്.

 

“ദൈവമേ… പഞ്ചായത്ത് മൊത്തം അറിഞ്ഞല്ലോ…”

ഞാൻ മനസ്സിൽ പറഞ്ഞുപോയി.

 

“എനിക്ക് ഒന്നും ഇല്ല ആന്റി… ചെറിയൊരു തലവേദന, അത്രയേ ഉള്ളു…”

 

ഞാൻ സാധാരണ പോലെ പറഞ്ഞു.

 

“ഹാവൂ… സമാധാനം ആയി…”

 

അവർ അപ്പുറത്ത് നിന്ന് ഒരു വലിയ നെടുവീർപ്പ് വിട്ടു. ആ ശബ്ദത്തിൽ തന്നെ എത്ര ടെൻഷനിലായിരുന്നെന്ന് മനസ്സിലാക്കാമായിരുന്നു.

 

“രാവിലെ ദിവ്യ വിളിച്ചു കാര്യം പറഞ്ഞപ്പോ തൊട്ട് ഒരു സമാധാനവും ഇല്ലായിരുന്നു… ഞാൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് അങ്ങോട്ട് വരാനും പറ്റിയില്ല…”

 

“ഓഹ്… ആന്റി ഇപ്പൊ എവിടെയാ?”

 

ഞാൻ കിടക്കയിൽ ചാരി കിടന്നുകൊണ്ട് ചോദിച്ചു.

 

“എടാ ഞാൻ ജപ്പാനിൽ നിന്നും നാട്ടിലേക്കു വന്നുകൊണ്ടിരിക്കുവാ… ഇപ്പോൾ പ്ലെയിനിൽ ആണ്.”

 

“ഏഹ്… അപ്പൊ എങ്ങനാ ഫോൺ വിളിക്കുന്നെ?”

 

ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.

 

“എടാ ഇത് നമ്മുടെ പ്രൈവറ്റ് ജെറ്റ് ആണ്… ഇതിൽ സാറ്റലൈറ്റ് കോളിന്റെ ഫെസിലിറ്റി ഉണ്ട്.”

 

“ഓഹ്… ഒക്കേ…”

 

ഞാൻ പതുക്കെ പറഞ്ഞു. പക്ഷേ ഉള്ളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *