അത് പറഞ്ഞതും ഹാളിൽ ചെറിയൊരു ചിരി പടർന്നു.
സത്യം പറഞ്ഞാൽ… ഞാൻ ഇവിടെ ചെയ്യുന്ന കഷ്ടപ്പാടുകൾ ഒന്ന് ആലോചിച്ചപ്പോൾ എനിക്കും ആ സംശയം ഉദിച്ചു പൊന്തി
രാവിലെ എണീക്കുന്നു…
പല്ല് തേക്കുന്നു…
ചായ കുടിക്കുന്നു…
പിന്നെ മായയുടെ പിന്നാലെ നടന്ന് അവളെ തൊട്ടും ഉരുമിയും അവിടെയും ഇവിടെയും ഒക്കെ പിടിച്ച് നടക്കുന്നു
കുറച്ച് സമയം ഫോൺ നോക്കുന്നു…
ഉച്ചക്ക് ഫുഡ് കഴിക്കുന്നു…
വല്ലപ്പോഴും ലക്ഷ്മി അമ്മ പറയുന്ന ചെറിയ ജോലികൾ ചെയ്യും.
വൈകുന്നേരം ആയാൽ മീനുകുട്ടിയുടെ കൂടെ നാട് കാണാൻ ഇറങ്ങും.
രാത്രി വീണ്ടും ഫുഡ് കഴിക്കും…
പിന്നെ…
കറവക്കാരി ദിവ്യക്ക് പാല് സംഭാവന നൽകുന്നു…
ആ ചിന്ത വന്നതും എന്റെ മുഖത്ത് അറിയാതെ ഒരു കള്ളച്ചിരി വിരിഞ്ഞു.
എന്റെ എക്സ്പ്രഷൻ കണ്ടതും ദിവ്യ സംശയത്തോടെ എന്നെ നോക്കി കണ്ണ് ചെറുതാക്കി.
“ഇവൻ ഇപ്പോ എന്താ ആലോചിക്കുന്നെ…” എന്ന രീതിയിൽ.
ഞാനാണെങ്കിൽ ഉടനെ മുഖം നേരെയാക്കി.
ഇതൊക്കെ ചെയ്തിട്ട് ഇപ്പൊ മൂക്കിൽ നിന്നൊക്കെ ചോര വരോ എന്ന് ഞാനും ആലോചിച്ചു നിന്നു.
“അഭി… വാ, ഇതാ കഞ്ഞി എടുത്തു വച്ചിട്ടുണ്ട്…”
ലക്ഷ്മി അമ്മ ഡൈനിംഗ് ടേബിളിന് അടുത്ത് നിന്നുകൊണ്ട് പറഞ്ഞു.
ഞാൻ ഹാളിൽ ഇരുന്നവരെ ആരെയും തിരിഞ്ഞു നോക്കാതെ പതുക്കെ അങ്ങോട്ടേക്ക് നടന്നു.
ഡൈനിംഗ് ടേബിളിന്റെ അടുത്തെത്തി ഒരു കസേര വലിച്ചിട്ട് ഇരുന്നു. മുന്നിൽ നിന്നും ചൂട് ഉയരുന്ന കഞ്ഞിയുടെ ആവി നേരെ മുഖത്തേക്ക് അടിച്ചു.
ഞാൻ പതുക്കെ കഞ്ഞി കുടിക്കാൻ തുടങ്ങി.
ലക്ഷ്മി അമ്മ അതിനിടയിൽ അമ്മയുടെ അടുത്തേക്ക് പോയി ഇരുന്നു. രണ്ടുപേരും എന്തൊക്കെയോ പതുക്കെ സംസാരിക്കുന്നുണ്ട്.
ആ ഗ്യാപ്പിൽ…
അശ്വതി നൈസായി വന്ന് എന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.
ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയതും അവൾ ഒരു ചെറിയ ചിരിയോടെ എന്നെ നോക്കി. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ എന്റെ ചെവിയിലും മുടിയിലും ഒക്കെ കൈ ഓടിക്കാൻ തുടങ്ങി.
ആദ്യം ഞാൻ അത് അധികം ശ്രദ്ധിച്ചില്ല.
പക്ഷേ പെണ്ണ് നിർത്തുന്ന ലക്ഷണം ഇല്ല.
ഇടയ്ക്കിടെ എന്റെ മുടി കോതി വയ്ക്കും… പിന്നെ ചെവിയിൽ പിടിച്ച് കളിക്കും… ചിലപ്പോൾ വെറുതെ കവിളിൽ വിരൽ കൊണ്ട് തൊടും.
“ഡി…” ഞാൻ ഒന്ന് വിളിച്ചു.
“മ്മ്?”
അവൾ ഒന്നും അറിയാത്ത പോലെ കണ്ണ് ചിമ്മി നോക്കി.
അവളുടെ മുഖം കണ്ടപ്പോൾ “നിർത്ത്” എന്ന് പറയാൻ വന്നത് പോലും ഞാൻ വിഴുങ്ങി.
കാരണം… ഒരുപാട് നാളുകൾക്ക് ശേഷം ആണ് അവൾ വീണ്ടും ഇങ്ങനെ എന്നോട് അടുപ്പം കാണിക്കുന്നത്.
അതുകൊണ്ട് അവസാനം ഞാൻ ഒന്നും പറയാതെ അതൊക്കെ സഹിച്ച് കഞ്ഞി കുടിച്ചു കൊണ്ടിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഹാളിലെ അന്തരീക്ഷം പൂർണമായി മാറി.
എല്ലാവരുടെയും പേടി ഒക്കെ കുറയാൻ തുടങ്ങി. ചുറ്റും ചിരിയും കളിയും നിറഞ്ഞു.
അപ്പു മീനുവിനെ മടിയിൽ ഇരുത്തി കളിപ്പിക്കുന്ന് … അർച്ചന ചേച്ചി അച്ഛനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു… ദിവ്യയും മായയും എന്നെ നോക്കി എന്തൊക്കെയോ കാണിക്കുന്നു
ആ ശബ്ദങ്ങൾ എല്ലാം ചേർന്ന് വീട്ടിനുള്ളിൽ ഒരു ജീവൻ തിരികെ വന്നതുപോലെ തോന്നി.
കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും ഉറക്കം വരാൻ തുടങ്ങി.
“ഇപ്പൊ ഇങ്ങ് എഴുന്നേറ്റല്ലേ ഉള്ളു… അപ്പോഴേക്കും വീണ്ടും ഉറക്കമോ…”
ഞാൻ ഉള്ളിൽ ആലോചിച്ചു. കണ്ണുകൾ പോലും ചെറുതായി അടഞ്ഞുപോകുന്ന പോലെ തോന്നി.
അവസാനം ഞാൻ എഴുന്നേറ്റു.
“ഞാൻ കിടക്കാൻ പോവാ…”
എല്ലാവരോടും ആയി പറഞ്ഞു ഞാൻ പതുക്കെ മുറിയിലേക്ക് നടന്നു കയറി.
മുറിക്കുള്ളിലെ തണുത്ത നിശബ്ദത എന്നെ വീണ്ടും പൊതിഞ്ഞു.
ഞാൻ നേരെ പോയി ബെഡിലേക്ക് വീണു കിടന്നു.
