വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു തോട് മൊത്തത്തിൽ ഒരു പ്രകൃതി രമണിയത.അതും ആസ്വദിച്ചു നിന്നപ്പോളേക്കും അവന്മാരുടെ വിളി വന്നു.കുറച്ചു അപ്പുറത്തുള്ള ഒരു മരത്തിന്റെ അടിയിലാണ് രണ്ടും ഞാനും അങ്ങോട്ട് നടന്നു.ആ മരത്തിനു അടിയിലിരുന്നതും ഒരു കുളിര് ഒരു പ്രത്യേക സുഖം.അങ്ങനെ അവിടെ കുറച്ചു നേരം അവിടെയിരുന്നും കുറേ
ഫോട്ടോകൾ എടുത്തും ഞങ്ങൾ അവിടെന്ന് ഇറങ്ങി.അവിടെ വെച്ചാണ് മലയിലാണ് ആദ്യം മഴ പെയ്യുക എന്നത് ഞാൻ ശരിക്കു മനസ്സിലാക്കിയത്.അത്രോം നേരം തെളിഞ്ഞു നിന്ന മാനം നിമിഷ നേരം കണ്ടു കറുത്തിരുണ്ടു പിന്നെ അതികം താമസമൊന്നുമില്ലാതെ അങ്ങ് പെയ്തു പെയ്ത്തെന്ന് പറഞ്ഞാൽ ഒരുമാതിരി പെയ്ത്ത്.ആ മഴയും കൊണ്ട്
കേറിയത് മൊത്തം കയറിയതിനേക്കാൾ കഷ്ട്ടപ്പെട്ടു ഞങ്ങൾ ഇറങ്ങി.താഴെ എത്തിയതും വണ്ടിയുമെടുത്ത് ഒറ്റ കുതിപ്പായിരുന്നു വീട്ടിലേക്ക്.ആ മഴയും കൊണ്ടുള്ള പോക്ക് നല്ല രസമുണ്ടായിരുന്നു പക്ഷെ ഈ മഴ മുഖത്ത് വന്നടിക്കണത് ഓഹ് അൺസഹിക്കബിൾ.
വീട്ടിലെത്തിയതും ഞങ്ങൾക്ക് മൂന്നിനും പൊതിരെ കിട്ടി.ഒന്നുല്ലേലും ഞാൻ ഒരു ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ എന്നെങ്കിലും ഓർക്കണ്ടേ…ഭാഗ്യത്തിന് ഇസ്തിരിപെട്ടിയൊന്നും കയ്യിൽ കിട്ടിയില്ല അല്ലെങ്കിൽ അതിനും അടിച്ചേനെ ദുഷ്ട്ട.പിന്നെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇടപ്പെട്ടാണ് പ്രശ്നം ഒത്തു തീർപ്പാക്കിയത്.എന്തോ ഭാഗ്യത്തിന് ഉച്ചക്ക്
ചോറ് തന്നു…
വൈകുന്നേരം ഞങ്ങൾ വീണ്ടും ആരും കാണാണ്ട് മുങ്ങി ഇപ്രാവശ്യം കളിക്കാനാണ് വന്നേ വീട്ടിൽ അറിഞ്ഞാൽ രാവിലത്തെ കാര്യം പറഞ്ഞു പടി കടന്നു പോകരുത് എന്ന് പറയും അത് കൊണ്ട് ആരോടും പറയാൻ നിന്നില്ല.അങ്ങനെ അവിടെ ചെന്നപ്പോൾ ഞാൻ വട്ടത്തിൽ തേഞ്ഞു
“ഇത് ചെറിയ പിള്ളേരുടെ കളിയാണ് മുതുക്കന്മാരെ കളിപ്പിക്കില്ല” എന്നും പറഞ്ഞു അവരെന്റെ പിഞ്ചു മനസ്സിനെ നോവിച്ചു വിട്ടു.അങ്ങനെ ഞാൻ അവരുടെ കളിയും കണ്ടിരുന്നു,പിന്നെ ഫോൺ എടുത്ത് പെസ് എടുത്ത് കളിക്കാൻ തുടങ്ങി ഇതിന്ന് ഇവന്മാരുടെ പോലെ മുതുക്ക് എന്ന് പറഞ്ഞു ഇറക്കിയൊന്നും വിടില്ലല്ലോ…നമ്മളോടാ കളി…അങ്ങനെ ai
യെ അച്ചാരം പുച്ചാരം അടിച്ചു കൊണ്ടിരിക്കുമ്പോളാണ് ചെറിയമ്മയുടെ വിളി വരുന്നത്.ആദ്യം ഞാൻ എടുത്തില്ല പിന്നേം വിളി വന്നതും ഞാൻ എടുത്തു.കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല
“നീയൊക്കെ ഇങ്ങോട്ട് വാ വെച്ചിട്ടുണ്ട് ഞാൻ…”എന്ന ഒറ്റ അലർച്ചയോടെ കാൾ കട്ടായി.അപ്പൊ രാത്രിയിലെ ചോറിന്റെ കാര്യം തീരുമാനമായി ഇന്നു തന്നെ തിരിച്ചു പോയാലോ എന്ന് വരെ തോന്നി പോയി.അവന്മാരുടെ കളി കഴിഞ്ഞതും ഞങ്ങൾ വീട്ടിലേക്ക് നടന്നു.ഉമ്മറത്തു തന്നെയുണ്ട് ചെറിയമ്മ,തിരിഞ്ഞു ഓടിയാലോ എന്നാലോചിച്ചെങ്കിലും പിന്നേം ഇങ്ങോട്ട് വരണ്ടേ എന്ന് ഓർത്തപ്പോൾ അതിൽ നിന്ന് പിന്മാറി.
അപ്പോളും നേരത്തെ പോലെ ഞങ്ങൾക്ക് ഭേഷായിട്ട് തന്നെ കേട്ടു ഇത്തവണ മുത്തച്ഛനും മുത്തശ്ശിയും ഇടപ്പെട്ടില്ല.അത് ചെറിയമ്മ അങ്ങ് മുതലാക്കി.അങ്ങനെ പറഞ്ഞു നാവ് കഴച്ചിട്ടാണെന്ന് തോന്നണു ചെറിയമ്മ നിർത്തി മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.രാത്രി ഭക്ഷണം കഴിക്കുമ്പോളും ആ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു.
പിറ്റേന്ന് എനിക്ക് തിരിച്ചു പോരേണ്ട ദിവസമായിരുന്നു.അന്ന് ചെറിയച്ഛനും ലീവായിരുന്നു.അങ്ങനെ ഉച്ചക്ക്
അവരോടപ്പമിരുന്നു കഴിച്ച ശേഷം ഞാൻ ഇറങ്ങി.മുത്തശ്ശി സ്ഥിരം കരച്ചിലുമായി വന്നെങ്കിലും ഇടക്ക് വരാം എന്നും പറ്റുമ്പോൾ നിങ്ങൾ അങ്ങോട്ടും വാ എന്നും പറഞ്ഞു ഞാൻ ഇറങ്ങി.ചെറിയമ്മയുടെ പിണക്കം മാറ്റാൻ ഞാൻ മറന്നിരുന്നില്ല.ഉച്ചക്ക് ഇറങ്ങിയത് കൊണ്ട്
സന്ധ്യ മയങ്ങും മുന്നേ ഫ്ലാറ്റിലെത്തി.നാളെ മിസ്സിനെ കാണാലോ എന്നോർത്ത് കൊണ്ട് ഞാൻ ബെഡിലേക്ക് വീണു.
അങ്ങനെ 3 ദിവസത്തെ അവധി കഴിഞ്ഞു വീണ്ടും ക്ലാസ്സുള്ള ദിവസം വന്നെത്തി.അല്ലെങ്കിൽ കോളേജിൽ പോണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുന്ന എനിക്ക് ഇന്ന് കോളേജിൽ പോകാൻ വല്ലാത്ത തൊരയായിരുന്നു.എങ്ങനെയെങ്കിലും എന്റെ സുന്ദരി മിസ്സിന്റെ മുഖവും ചിരിയും ഒന്ന് കണ്ടാൽ മതിയെന്നായി എനിക്ക്.എന്നും അവസാനം ക്ലാസിലെത്തുന്ന ഞാനാണ്
