വൈറ്റിൽ പ്ലം
ഫ്ലോറൽ വാട്ടർ കളർ ഓർഗാൻസാ സാരിയും എംബ്രോയ്ഡറി ബ്ലൗസുമിട്ട് കൊണ്ട് ഞങ്ങൾക്ക് നേരെ കുണുങ്ങി കുണുങ്ങി നടന്നു വന്ന് കൊണ്ടിരുന്നത്.
https://i.postimg.cc/cC8rGPLs/1-watermarked-(1).webp
ഞങ്ങളുടെ അടുത്തെത്തിയതും അവൾ മനോഹരമായൊന്ന് ചിരിച്ചു,എന്റെ ഒപ്പമുള്ളവളുമാർ മിസ്സിനോട് ഗുഡ് മോർണിംഗ് പറഞ്ഞെങ്കിലും ഞാൻ ആ ചിരിയിൽ മയങ്ങിയങ്ങ് നിൽക്കുവായിരുന്നു.തൊട്ടടുത്തുള്ളവൾ ഒന്ന് തട്ടിയപ്പോളാണ് ഞാൻ ബോധ മനസ്സിലേക്ക് വന്നത് അപ്പോൾ കണ്ടതോ എന്നെ തന്നെ നോക്കി നിൽക്കുന്ന മിസ്സിനെ പക്ഷേ ആ മുഖത്ത് എന്തോ പ്രത്യേകതയുണ്ട്
ഇന്ന് എന്നും എന്നെ ഇവരുടെ കൂടെ കാണുമ്പോളുണ്ടാകുന്ന കൂർപ്പിച്ചു നോട്ടം ഇന്നില്ല,ഒരുതരം ആളെ മയക്കുന്ന ഒരു ചിരി ആ ചുണ്ടിൽ അതിലേക്ക് വീണ്ടും വഴുതി വീഴാൻ പോയതും ഞാൻ പെട്ടെന്ന് ബോധം വീണ്ടെടുത്തു കൊണ്ട് മിസ്സിനെ നോക്കി ഗുഡ് മോർണിംഗ് പറഞ്ഞു.മിസ്സ് അതിനു വീണ്ടും ആ
ചിരി ചിരിച്ചു കൊണ്ട് തലയാട്ടി ഗുഡ്മോർണിംഗ് തിരിച്ചു പറഞ്ഞു,എന്നിട്ട് ഓഡിറ്റോറിയത്തിന്റെ ഡോറിനടുത്ത് നിന്ന ബാക്കി ടീച്ചേഴ്സിന്റെ അടുത്തോട്ട് നടന്നു.എന്നെ പാസ്സ് ചെയ്യുമ്പോൾ
“ഇങ്ങനെ നോക്കാതെടാ ചെക്കാ…”എന്നു ഒരു ചിരിയോടെ എനിക്ക് കേൾക്കാൻ മാത്രം പാകത്തിന് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ തോളുരച്ചു കൊണ്ടാണ് പോയത്.എന്നെ കടന്നതും ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി അത് മനസ്സിൽ കണ്ട പോലെ അവൾ വീണ്ടും പാൽ പുഞ്ചിരി തന്നു.മറ്റേ മല്ലിക ബാണൻ
വിട്ട അമ്പ് പോലെ എന്റെ നെഞ്ചിനെ തുളച്ചു കയറി.ഈ പിശാശ് എന്നേം കൊണ്ടേ പോകു എന്ന് ഞാൻ അതോടെ ഉറപ്പിച്ചു.
അങ്ങനെ പരിപാടി തുടങ്ങി…കിഴങ്ങൻ പ്രിൻസിപ്പൽ ഒന്നൊന്നര മണിക്കൂർ പ്രസംഗം കൊണ്ട് ആ ഓഡിറ്റോറിയത്തിലെ ബാക്കി എല്ലാവരെയും വെറുപ്പിച്ചെങ്കിലും അയാൾ
പറഞ്ഞ ഒരു വാക്ക് പോലും എന്റെ ചെവിയിൽ എത്തിയില്ല,ഞാൻ എന്റെ സുന്ദരി മിസ്സിനെയും നോക്കി വെള്ളമിറക്കി കൊണ്ടിരിക്കുകയായിരുന്നു.ആ കണ്ണുകൾ എല്ലാവരും കയറി കഴിഞ്ഞതും ഞാൻ ഇരിക്കുന്നതിന്റെ
ഓപ്പോസിറ്റ് സൈഡിൽ നിന്ന് ഹാൾ മൊത്തമൊന്നു പരതി അവസാനം എന്നെ കണ്ടതും ആ കണ്ണുകളിൽ ഒരു ആശ്വാസവും തിളക്കവും ഞാൻ കണ്ടു.പിന്നെ ഇടക്കിടെ ആ മാൻ പേട കണ്ണുകൾ എന്നെ തേടിയെത്തി,പലപ്പോളും കണ്ണുകൾ തമ്മിലുടക്കി.ഇടക്ക്
“എന്താടാ നോക്കണേ…”എന്ന പോലെ ആ പുരികം അത് കണ്ട് ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചും അപ്പോൾ അവിടെ ഒരു ചിരി വിടരും ഓഹ് എന്റെ സാറേ…പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല ന്ന് അല്ല ചുറ്റുമുള്ളത് ഒന്നും ഞങ്ങൾക്ക് രണ്ടിനും വിഷയമല്ല എന്ന മട്ടായിരുന്നു.
പിള്ളേരുടെ കയ്യടി ശബ്ദമാണ് എന്നെ മിസ്സിന്റെ മായാ വലയത്തിൽ നിന്ന് മോഹിപ്പിച്ചു ഓഡിറ്റോറിയത്തിന്റെ ശരിക്കുള്ള അന്തരീക്ഷത്തിലേക്ക് കൊണ്ടു വന്നത്.കാലമാടൻ പ്രസംഗം നിർത്തിയതാണ്,അങ്ങോർ കരുതുന്നുണ്ടാവും അങ്ങോർ പറഞ്ഞെനുള്ള കയ്യടിയാണെന്ന് നമ്മക്കല്ലേ അറിയൂ അവരാതം കഴിഞ്ഞതിലുള്ള സന്തോഷമാണെന്ന്.ഒന്നും കേട്ടില്ലെങ്കിലും ഞാൻ നല്ല അന്തസ്സായിട്ട് തന്നെ കയ്യടിച്ചു.അങ്ങനെ ആ പരിപാടി
കഴിഞ്ഞതും നറുക്കിട്ടെടുത്ത പിള്ളേർക്കുള്ള ടാസ്ക്കും പരിപാടിയുമായിരുന്നു.മൊത്തം പിള്ളേർക്കും കൊടുക്കാനുള്ള ടൈം ഇല്ലാത്തത് കൊണ്ട് അത് ഡിപ്പാർട്മെന്റിനുള്ളിൽ നടക്കുന്നതിൽ തീർക്കാനാണ് തീരുമാനം.ഇത് തന്നെ ഇരന്നു കാലു പിടിച്ചു വാങ്ങിയെടുത്തതാ…
ഇതിനിടക്ക് പലപ്പോളും അങ്ങോട്ടുമിങ്ങോട്ടും ഓരോന്നിനായി ഓടി നടക്കുന്ന റോഷ്ന മിസ്സിനെ കണ്ടു പാവം…എന്നെ കണ്ടപ്പോൾ അവരും നല്ല ഒരു ചിരി തന്നു.ഇപ്പൊ നിങ്ങൾ വിചാരിക്കും നീ എന്തോ കോഡിനേറ്റർ കൊണാണ്ടർ അല്ലായിരുന്നോ എന്ന്…എനിക്ക് കിട്ടിയത് കൾച്ചറൽസിന്റെ ഡ്യൂട്ടിയായിരുന്നു അതിൽ പ്രോഗ്രാം ചാർട്ട് ചെയ്ത്
കഴിഞ്ഞതോടെ എന്റെ
പണി തീർന്നു പിന്നെ ബാക്കി കാര്യത്തിന് ആവശ്യത്തിൽ കൂടുതൽ പിള്ളേരുണ്ട് എന്തിനാ നമ്മളായിട്ട് അവരെ കൂടി ബുദ്ധിമുട്ടിക്കണേ…
