ശാലിനി മിസ്സിന്റെ അരഞ്ഞാണം – 4 13അടിപൊളി  

അതിനിടക്ക് എനിക്കിട്ട് നല്ല ഒരു പണി കിട്ടി.ഇതോ ഒരു പെണ്ണിന് ഒരു ടാസ്ക് കിട്ടി ഏതേലും ഒരു സീനിയറിനെ സ്റ്റേജിൽ വിളിച്ചു കൊണ്ട് വന്ന് പ്രൊപ്പോസ് ചെയ്യുക.എനിക്കെന്തോ നല്ല സമയമായതിനാൽ അത് കറങ്ങി തിരിഞ്ഞെന്റെ നെഞ്ചത്തോട്ട് തന്നെ വന്നു.അങ്ങനെ ആ പെണ്ണെന്നേം വലിച്ചു സ്റ്റേജിൽ കയറി.ആ

കോളേജിനെ മൊത്തം സാക്ഷിയാക്കി അവളെനിക്ക് മുന്നിൽ മുട്ട് കുത്തി എനിക്ക് നേരെ ഒരു റോസ് നീട്ടി കൊണ്ട്

“Will You Be Mine…?” എന്ന് കാവ്യാത്മകമായി ചോദിച്ചതും ആ കൊച്ചിന് ഇനി ഒരു വിഷമമാകേണ്ട എന്ന് കരുതി ഞാൻ ഒരു യെസ് അങ്ങ് വെച്ചു കാച്ചി.ആ ഓഡിറ്റോറിയം മൊത്തം പൊട്ടി തെറിക്കുന്ന അവസ്ഥയായി…മനസ്സിലായില്ലേ എന്നെ കളിയാക്കി പണ്ടാരമടക്കിയെന്ന്…

അങ്ങനെ അത് തീർന്നതും നല്ല കൊച്ച് ഇൻസ്റ്റ ഐഡി ചോദിക്കാർന്നു എന്നാലോചിച്ച് തിരിച്ചു സീറ്റിലേക്ക് നടക്കവേ വെറുതെ ഞാൻ എന്റെ മിസ്സിനെ ഒന്ന് നോക്കി.മലര് നോക്കണ്ടെന്നായി പോയി,എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട് എന്നിട്ട് ഒരു തലയാട്ടലും…ഒന്ന് രസിച്ചു വരുവായിരുന്നു അതുമില്ലാണ്ടായി…ഞാൻ ആ ടാസ്ക് എഴുതിയവന്റെ കുഴിയിൽ കിടക്കണ

കാർന്നോന്മാരെ വരെ സ്മരിച്ചു.ഞാൻ ഇരുന്നിരുന്നിടത്ത് എത്തിയതും അവളുമാരുടെ വക വേറെ

“കോളടിച്ചല്ലോ…”

“നമ്മളൊക്കെ ഉണ്ടായിട്ടും നിനക്ക് ആ പുതു പെണ്ണിനെ മതിയല്ലേ…” എന്നൊക്കെ പറഞ്ഞവരെന്നെ നന്നായങ്ങ് വാരി.കോത്തിൽ തീ പിടിച്ച എനിക്ക് ഇതൊക്കെ എന്ത് എന്റെ കഞ്ഞിയിൽ വീണ അല്ല ഞാനായിട്ട് കൊണ്ടിട്ട പാറ്റയെം ആലോചിച്ചു കൊണ്ട് ഞാൻ അവരുടെ ഊക്കുകൾ ഒരു

ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ

കളഞ്ഞു.അല്ലേലും കൊടും കാറ്റിൽ ആന പാറി പോയപ്പോളാ അവരുടെ കോണകം പാറിയ കഥ…ഇതെന്തിനാ ഇവിടെ പറഞ്ഞേന്ന് അല്ലേ ആാാാ….

ടാസ്ക് പരിപാടി കഴിഞ്ഞതും കലാപരിപാടികൾ ആരംഭിക്കുകയായി.പക്ഷെ എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല.ഞാൻ അവളുടെ ഒരു നോട്ടത്തിനായി വേഴാമ്പലിനെ പോലെ കാത്തിരുന്നു,പക്ഷെ അത് ഇൻസ്റ്റയിൽ വീഡിയോക്ക് കമെന്റിട്ടു giveaway ക്ക് കാത്തിരിക്കണ പോലെയായിരുന്നു.ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇറങ്ങും വരെ ശാലിനി ദേവി ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിച്ചില്ല.

കോളേജ് വളരെ അടിപൊളിയായതിനാൽ ഉച്ചക്കുള്ള ഫുഡ് എല്ലാരോടും വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടു വരാൻ പറഞ്ഞിരുന്നു,അത് കൊണ്ട് ഞാനും എന്റെ വാനരപ്പടയും ആദ്യമേ പുറത്ത് പോയി കഴിക്കാമെന്ന തീരുമാനത്തിൽ എത്തിയിരുന്നു.അങ്ങനെ അവറ്റകളേം കൊണ്ട് അടുത്തുള്ള മന്തി കടയിൽ പോയി മന്തിയും ഓഡർ ചെയ്തിരിക്കുമ്പോൾ പോലും എന്റെ

ചിന്ത വേറെ പലതുമായിരുന്നു,എന്തിന് എന്റെ ചെസ്റ്റ് പീസ് ആരോ എടുത്തോണ്ട് പോയത് പോലും ഞാൻ അറിഞ്ഞില്ല.പിന്നെ എന്തിനാ ഞാൻ കാണിച്ച കഴപ്പിന് മന്തിയോട് പിണക്കം കാണിക്കണേ എന്നോർത്ത് കിട്ടിയ ലെഗ് പീസും മയോനൈസും കൂട്ടി ഒരു പിടിയങ്ങ് പിടിച്ചു ഒപ്പം അടുത്തുള്ളവളുടെ പീസ് അടിച്ചു മാറ്റാനും

മറന്നില്ല.ബാക്കി പെണ്ണുങ്ങളെ പോലെ എന്റെ ഒപ്പമുള്ള ഒന്നിനും ഫുഡ് കഴിക്കുമ്പോൾ മാത്രം വരുന്ന ആ സ്റ്റാൻഡേർഡ് ഒന്നുമില്ല ഇവറ്റകൾ തന്നെയാണോ ഇതൊക്കെ തിന്നണെ എന്ന് തോന്നി പോകും.എക്സ്ട്രാ റൈസ് ചോദിച്ചു ചോദിച്ചു അവസാനം ഇനി ചോദിച്ചാൽ അവന്മാർ പിടിച്ചടിക്കും ന്ന് തോന്നിയതും ഞങ്ങൾ ഇറങ്ങി.

ഉച്ചക്ക് ശേഷം dj പരിപാടിയാണ്,ഇൻസ്റ്റയിൽ വൈറലായ ഏതോ പെൻഡ്രൈവ് ടീം ആണ്.

മന്തിയുടെ കെട്ട്

വിട്ടതും എന്റെ മിസ്സിനെ പറ്റിയുള്ള ചിന്ത വീണ്ടും എന്നെ തേടി വന്നു.അവളെ പിന്നെ കണ്ടതേയില്ല.എല്ലാവരും ആടിയും പാടിയും തകർക്കുമ്പോൾ ആ ആൾ കൂട്ടത്തിനിടയിൽ ഞാൻ ഏകനായി.

🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹

ഫ്രഷേഴ്സ് ഡേയുടെ അന്ന് എണീറ്റപ്പോൾ മുതൽ ശാലിനിക്ക് വല്ലാത്ത തരം ഒരു ആവേശമായിരുന്നു.രണ്ടു ദിവസമായി അത് അങ്ങനെയാണെങ്കിലും ഇന്ന് അത് കുറച്ചു കൂടുതലായിരുന്നു.ഇന്ന് എന്തായാലും അവന്റെ മനസ്സിളക്കിയിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കൊണ്ടവൾ ഒരുങ്ങി.ഒരുക്കമെല്ലാം തീർന്ന് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അവൾക്ക് പതിവിലും സൗന്ദര്യം കൂടുതലായി

Leave a Reply

Your email address will not be published. Required fields are marked *