തോന്നി,അല്ലേലും മനസ്സിന്റെ സന്തോഷം മുഖത്തു കാണാം എന്നല്ലേ…അങ്ങനെ രാവിലത്തെ ചായയും കുടിച്ചവൾ കോളേജിലേക്ക് ഇറങ്ങി.അവൾ താമസിക്കുന്ന വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരമേ കോളേജിലേക്കൊള്ളു.
അങ്ങനെ കോളേജിലെത്തി രജിസ്റ്ററിൽ സൈൻ ചെയ്ത് കൊണ്ടവൾ സിദ്ധുവിനെ തപ്പിയിറങ്ങി.ഏറെ അലയേണ്ടി വന്നില്ല അവൻ ഓഡിറ്റോറിയത്തിനു പുറത്ത് അവളുമാർക്കൊപ്പം കിന്നാരിച്ചോണ്ട് നിൽപ്പുണ്ടായിരുന്നു.അത് കണ്ട് അസൂയ നുരഞ്ഞു പൊങ്ങിയെങ്കിലും അവളതിനെ സമർത്ഥമായടക്കി അവനെ ഒന്ന് കളിപ്പിക്കാം എന്ന് മനസിലുറപ്പിച്ചു കൊണ്ട് അവർക്ക് നേരെ നടന്നു.അവരുടെ അടുത്തെത്തിയതും എല്ലാരും
പറയാറുള്ള തന്റെ ആളെ മയക്കുന്ന ചിരി അവൾ വാരിയങ്ങു വിതറി.അതിൽ മൂക്കും കുത്തി വീണ സിദ്ധുവിനെ കണ്ടതും അവളുടെ മേലാകെ കുളിരു കോരി.അവന്റെ നോട്ടം താങ്ങാൻ വയ്യാതെയായതും അവരെ കടന്നു കടന്നു പോകും വഴി
“ഇങ്ങനെ നോക്കാതെടാ ചെക്കാ…”എന്നും പറഞ്ഞവനെ ഇളക്കാൻ വേണ്ടി അവന്റെ നെഞ്ചിൽ തോളുരച്ചു കൊണ്ട് അവൾ ബാക്കി ടീച്ചേഴ്സിന്റെ അടുത്തോട്ട് നടന്നു.അതിനിടയിൽ അവനെ ഒന്നു തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല.ടീച്ചർമാർക്കൊപ്പം ഓരോന്ന് പറഞ്ഞു നിൽക്കുമ്പോളും അവളുടെ മനസ്സിൽ സിദ്ധുവായിരുന്നു.താനീ ചെയ്യുന്നതൊക്കെ ചീപ്പല്ലേ…താൻ അവന്റെ ടീച്ചർ അല്ലേ…അവനെക്കാൾ
പ്രായമില്ലേ…എന്നൊക്കെ
അവൾക്ക് തോന്നിയെങ്കിലും,അവനെ സ്വന്തമാക്കാൻ അവൾ ഏതറ്റം വരെയും പോവുമെന്നും എന്തും ചെയ്യുമെന്നവൾ മനസ്സിലുറപ്പിച്ചു.അങ്ങനെ പരിപാടി തുടങ്ങി ഹാളിൽ കയറിയതും അവനു വേണ്ടിയവളുടെ കണ്ണുകൾ തേടി.അവനെ കാണാതെ വന്നതും ചെക്കൻ ഇനി വല്ല കുരുത്തക്കേടും കാണിക്കാൻ പോയോ എന്ന പേടി അവളിൽ നിറഞ്ഞു
“ഏയ് എന്റെ ചെക്കൻ നല്ലവനാ…അവൻ അങ്ങനെയൊന്നും ചെയ്യില്ല…”എന്നവൾ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുവെങ്കിലും നല്ല പേടി അവൾക്കുണ്ടായിരുന്നു.അവളുടെ കണ്ണുകൾ ആ ഹാൾ മൊത്തം പരതി അവസാനം അവൾക്ക് ഓപ്പോസിറ്റ് സൈഡിൽ കുറച്ചു പിന്നിലായി തന്നെ നോക്കിയിരിക്കുന്ന കണ്ണുകളെ കണ്ടതും അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.അവൾ
മനസ്സറിഞ്ഞു ചിരിച്ചു.അങ്ങനെ പരിപാടിക്കിടയിൽ പലപ്പോളും അവളുടെ കണ്ണുകൾ അവനിലുടക്കി.അങ്ങനെ പ്രിൻസിപ്പലിന്റെ അറു ബോറൻ പ്രസംഗവും ഉൽഘാടന പരിപാടിയും കഴിഞ്ഞതോടെ പിള്ളേർക്കുള്ള ടാസ്ക് പരിപാടി തുടങ്ങി,അത് കണ്ട് ചിരിച്ചു കൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്ന് അമ്മയുടെ വിളി വരുന്നത്,അതെടുക്കാനായി അവൾ പുറത്തേക്ക് പോയി.അങ്ങനെ അമ്മയോട് സംസാരിച്ചു വീണ്ടും ഉള്ളിലേക്ക് വന്ന് അവളുടെ സീറ്റിൽ ഇരുന്നതും
“ദേ…ശാലിനി മിസ്സേ…മിസ്സിന്റെ ക്ലാസ്സിലെ സിദ്ധാർഥ്…”എന്ന് പറഞ്ഞു സ്റ്റേജിലേക്ക് കൈ ചൂണ്ടിയതും അവൾ അങ്ങോട്ട് നോക്കി സ്റ്റേജിൽ ഒരു ജൂനിയർ കൊച്ചിന്റെ ഒപ്പം അവനെ കണ്ടതും
“ഇവനെന്താ അവിടെ കാര്യം” എന്നവൾ മനസ്സിൽ ചോദിച്ചു.അവളെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അവിടെ സ്റ്റേജിൽ നടന്നത് ആ പെണ്ണവനെ പ്രൊപ്പോസ് ചെയ്തു അത് ശാലിനി തമാശയായാണ് എടുത്തത്.പക്ഷെ അവളെ ഉലച്ചത് വേറെ ഒരു കാര്യമാണ്
“അവരെ കാണാൻ നല്ല ചേർച്ചയുണ്ടല്ലേ മിസ്സേ…”എന്ന അടുത്തിരുന്ന മിസ്സിന്റെ ചോദ്യവും അവന്റെ “യെസ്” എന്ന റിപ്ലൈയും ബാക്കിയെല്ലാവർക്കും അത് തമാശയായപ്പോൾ ശാലിനിക്ക്
മാത്രം അത് കൊണ്ടു.
“അതെന്താ അവനു ഞാൻ ചേരില്ലേ…”എന്ന് ചോദിക്കാൻ നിന്ന ശാലിനിയുടെയുള്ളിൽ തന്നെ പോലൊരു രണ്ടാം കെട്ടുക്കാരിയാണോ അവനു വേണ്ടേ ഇതേ പോലെ നല്ല വല്ല കൊച്ചുങ്ങളേം അവനു കിട്ടില്ലേ…താൻ അവനു പറ്റിയതല്ലാ…എന്നൊക്കെയുള്ള അപകർഷതാബോധം അവളിൽ ഉണർന്നു.അവളുടെ സകലമാന സന്തോഷവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി.ഉച്ചക്ക് ബ്രേക്കായതും അവൾ
കോളേജിൽ നിന്നിറങ്ങി.നാളെ കോളേജ് അവധിയാണ് അത് കഴിഞ്ഞു രണ്ട് ഹോളിഡേയും,ഇവിടെയിരുന്നാൽ ആകെ പ്രാന്താകുമെന്ന് തോന്നിയതും അവൾ ബാഗ് പാക്ക് ചെയ്തു വീട്ടിലേക്ക് വണ്ടി കയറി.ആ തീരുമാനം പക്ഷെ അവളെ കൂടുതൽ സങ്കടത്തിലാക്കുകയാണ് ചെയ്തത്.
