🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹
ഫ്ലാറ്റിലെത്തയിട്ടും പെട്ടെന്ന് എന്താ അവൾക്ക് പറ്റിയെ എന്നോർത്തു എന്റെ തല പുകഞ്ഞു കൊണ്ടിരുന്നു.ഇനി അവളെ കാണാൻ മൂന്ന് ദിവസം കഴിയണം,ആദ്യമായി എനിക്ക് ക്ലാസ് ഇല്ലാത്തതിൽ വിഷമം തോന്നി.ആകെ പ്രാന്ത് പിടിച്ചതും ഷെൽഫിൽ ഇരിക്കുന്ന ഒരെണ്ണം പൊട്ടിക്കാം എന്നോർത്തു കൊണ്ട് ഞാൻ അങ്ങോട്ട് നടന്നു.പിന്നെ അത് വേണ്ട
എന്ന് വച്ചു.പിന്നെ എന്ത് ചെയ്യുമെന്ന് ആലോചിച്ചതും നേരെ ഒറ്റ മൈന്റിൽ തറവാട്ടിലേക്ക് വെച്ചു പിടിച്ചു.
രാത്രി ഏറെ വൈകും മുന്നേ ഞാൻ തറവാട്ടിൽ എത്തി.ഇതാരാപ്പോ ഈ നേരത്ത് എന്നോർത്ത് എല്ലാവരും സിറ്റൗട്ടിൽ വന്ന് നിൽപ്പുണ്ട്.ആരാണെന്ന് നോക്കാൻ മുറ്റത്തേക്ക് ഇറങ്ങിയ ചെറിയച്ഛന്റെ മുഖത്ത് വണ്ടിയിൽ നിന്നിറങ്ങി ഹെൽമറ്റൂരിയ എന്റെ മുഖം കണ്ടതും ഒരു ചിരി വിടർന്നു,ആ ചിരിയോടെ തന്നെ ഉമ്മറത്തേക്ക് നോക്കി വന്നതാര എന്ന് നോക്കി നിന്ന മുത്തച്ഛനോടും മുത്തശ്ശിയോടുമായി
“സിദ്ധുവാ…”എന്ന് വിളിച്ചു പറഞ്ഞു.അത് കേട്ടതും അവരുടെയും മുഖം തെളിഞ്ഞു.
“ദൈവമേ…എന്റെ കുഞ്ഞാണോ…”അങ്ങനെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു സന്തോഷം പ്രകടിപ്പിക്കുന്നുണ്ട് അവർ.
“നീ എന്താടാ
ഒന്നു വിളിച്ചു പോലും പറയാണ്ടേ വന്നേ…ഏഹ്…നാളെ ക്ലാസ്സില്ലേ…?” എന്റെ അപ്രതീക്ഷിതമായ വരവ് കണ്ട് എന്റെ പുറത്തിനിട്ടൊരു ഇടിയും തന്നു കൊണ്ട് ചെറിയച്ഛൻ ചോദിച്ചു.
“ഇല്ല ചെറിയച്ഛ…ഇനി മൂന്ന് ദിവസം കഴിഞ്ഞേ ക്ലാസ്സൊള്ളൂ…അപ്പൊ വിചാരിച്ചു ഇങ്ങോട്ട് വരാമെന്ന്…അല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്ത വറവൊന്നുമല്ല…”ഞാൻ ഒരു ചിരിയോടെ ചെറിയച്ഛനോട് പറഞ്ഞു കൊണ്ട് ചെറിയച്ഛനൊപ്പം നടന്നു ഉമ്മറത്തേക്ക് കയറി.
“എന്റെ കുട്ട്യേ…”എന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് മുത്തശ്ശി തുടങ്ങി.ഇതാണ് എനിക്ക് ഇവിടെ വരാൻ തീരെ ഇഷ്ട്ടമല്ലാത്തത്.അവസാനം മുത്തച്ഛനും ചെറിയച്ഛനുമിടപ്പെട്ട് മുത്തശ്ശിയെ പിടിച്ചു മാറ്റി.പിന്നെ പരിഭവം പറച്ചിലായി അതായി ഇതായി ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞു എന്റെ മുറിയിലേക്ക് പോകാൻ നിന്നതും
“നീ വല്ലോം കഴിച്ചോടാ…?” എന്ന ചെറിയമ്മയുടെ ചോദ്യം വന്നു.
“ഞാൻ വരുന്ന വഴിക്ക് കഴിച്ചതാ…”എന്ന് പറഞ്ഞെങ്കിലും
“അതൊന്നും പറഞ്ഞ പറ്റില്ല…”കഴിച്ചിട്ട് കിടന്നാൽ മതിയെന്ന് മുത്തശ്ശി.അതിനെ ഞാൻ എതിർക്കാൻ നോക്കിയെങ്കിലും
“ഇങ്ങട്ട് വാടാ…”എന്നും പറഞ്ഞെന്റെ തലക്കിട്ടൊരു കൊട്ടും തന്ന് ചെറിയമ്മ എന്നെ പിടിച്ചു ഡൈനിംഗ് ടേബിളിലേക്കിരുത്തി.ഞാൻ എന്താ കെട്ട്യോന്റേം കെട്ട്യോൾടേം ചെണ്ടയോ എന്ന് ചോദിക്കാൻ നാക്കു തരിച്ചെങ്കിലും,അതെങ്ങാനും ചോദിച്ചു കഴിഞ്ഞാൽ അവർ അതേ എന്നും പറഞ്ഞു വീണ്ടും എനിക്കിട്ട് തരും വെറുതെ എന്തിനാ അതിനു നിക്കണേ എന്നാലോചിച്ചു
ഞാൻ നാവിനു കടിഞ്ഞാണിട്ടു.രണ്ടിനും എന്നെ വലിയ കാര്യമാണ് പക്ഷെ,ഇവിടെ നിന്നപ്പോൾ എന്തോ ഒരു ഫ്രീഡമില്ലാത്ത പോലെ എപ്പളും ചുറ്റിനും ആള് പിന്നെ എന്തിനും ഏതിനും അത് വേണോ ഇത് വേണോ എന്ന് ചോദിച്ചു കൊച്ച് കുഞ്ഞിനെ പോലെ കൊണ്ട് കൊണ്ട് നടക്കുന്ന മുത്തച്ഛനും മുത്തശ്ശിയും എപ്പോളോ
എന്തോ തോന്നിയപ്പോ അങ്ങ് മാറി താമസിച്ചതാ
അതിൽ ആദ്യം ഖേദിച്ചെങ്കിലും ഇപ്പോൾ നന്നായെന്ന് തോന്നി.ഞാൻ കഴിക്കാൻ ഇരുന്നതും മുത്തച്ഛനെയും മുത്തശ്ശിയേയും ചെറിയച്ഛൻ മരുന്ന് കൊടുത്ത് കിടക്കാൻ പറഞ്ഞയച്ചു,പറ്റില്ലെന്ന് വാശി പിടിച്ചെങ്കിലും
“മരുന്ന് കുടിക്കുന്നതാ ഉറക്കം കളയാൻ പറ്റില്ല…അവൻ രണ്ടു ദിവസം കഴിഞ്ഞേ പോകു…”എന്നൊക്കെ പറഞ്ഞു ചെറിയച്ഛൻ അവരെ കൺവിൻസ് ചെയ്തു.
“പിള്ളേരെന്ത്യേ ചെറിയച്ഛ…?”ചെറിയമ്മ വിളമ്പിയ ചോറു കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഇവരുടെ പ്രോഡക്റ്റുകളെ പറ്റിയുള്ള ചിന്ത വന്നത്,ഞാൻ വന്നാൽ എന്റെ വാലേന്ന് മാറാത്തതാ രണ്ടും
“അവരൊക്കെ കിടന്നിട്ട് കുറേ നേരമായെടാ…നീ ഈ നേരത്ത് എഴുന്നെള്ളുമെന്ന് ആരേലും അറിഞ്ഞോ…?”ചെറിയച്ഛന്റെ വ്യക്തമായ മറുപടി.അങ്ങനെ ഞാൻ കഴിച്ചു തീർത്ത് എണീറ്റു,ചെറിയമ്മ മേലെ എന്റെ റൂമിലെ വിരി മാറ്റാൻ എന്നും പറഞ്ഞു പോയതാണ് അത് എന്തായാലും നന്നായി അല്ലേൽ ഇപ്പളൊന്നും എനിക്ക് എണീക്കാൻ പറ്റില്ല.പറഞ്ഞു നാക്കെടുത്തില്ല
