ശാലിനി മിസ്സിന്റെ അരഞ്ഞാണം – 4 13അടിപൊളി  

പോയ കാര്യത്തിലേക്ക് കടന്നു,ശാലിനി മിസ്സിന്റെ അക്കൗണ്ട്.പക്ഷെ ഇൻസ്റ്റ മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും എന്റെ ശ്രമം പാഴായി.അതോടെ ഫോണും ബെഡിലേക്കിട്ട് തലയണയെ കെട്ടിപ്പിടിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു.ഇന്നും അവളെ തന്നെ കാണണേ രാവിലെ കിട്ടാതെ പോയത്

കിട്ടണേ എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടന്നു.

രാവിലെ ഭദ്രകാളി വരും മുന്നേ ഞാൻ എണീറ്റു.വെറുതെ ഫോണെടുത്ത് സമയം നോക്കിയതും എന്റെ കണ്ണു മിഴിഞ്ഞു,രാവിലെ ആറു മണി.ഞാൻ എന്നാണ് ഈ സമയം അവസാനമായി കണ്ടത് എന്നാണെന്നു പോലുമെനിക്ക് ഓർമയില്ല.ഈ നേരത്ത് എണീറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ വീണ്ടും കിടന്നുറങ്ങി,അല്ലാതെ എന്ത് ചെയ്യാൻ.പിന്നെ ആ

രണ്ടു കുരിപ്പുകൾ എന്റെ നെഞ്ചത്ത് ഡാൻസ് കളിച്ചപ്പോളാണ് ഞാൻ എണീക്കുന്നത്.രാവിലെ തന്നെ രണ്ടിനും ഏതോ മലയുടെ മണ്ടക്ക് പോണം ന്ന്.അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി ഒന്നുമല്ലേ ഇന്നലെ ഒരു സ്വപ്നം കണ്ടായിരുന്നേ…അങ്ങനെ അവന്മാരുടെ ആവശ്യമംഗീകരിച്ചു കൊണ്ട് ഞാൻ എണീറ്റ് കുളിച്ചു റെഡിയായി താഴോട്ട് പോയി.എന്റെ

ഒരുങ്ങി കെട്ടിയുള്ള വരവ് കണ്ട് മുത്തശ്ശി കാര്യം തിരക്കിയതും കാര്യം ഞാൻ വ്യക്തമാക്കി.പക്ഷെ അതിന്റെ വാലും തലയും കേട്ട് കൊണ്ട് വന്ന ചെറിയമ്മ

“അതിനു സാറിന് വഴിയൊക്കെ അറിയുവോ…?”എന്ന് ചോദിച്ചെന്നെ ഒന്ന് വാരാൻ നോക്കിയെങ്കിലും ഞാൻ എന്റെ ട്രമ്പ് കാർഡുകളെയിറക്കി അതിനെ പുഷ്പ്പം പോലെ എതിർത്തു.ഡോലു ബോലു is my trump cards.

അങ്ങനെ ചായയും കുടിച്ചു ഞങ്ങളിറങ്ങി.ഇത്തവണ വണ്ടിയും കൊണ്ടാണ് പോണേ…അല്ലാണ്ട് എനിക്കൊന്നും വയ്യ നടന്നു നടുവൊടിക്കാൻ.

“നോക്കി പൊക്കോണം…പിന്നെ ഉച്ചക്ക് മുന്നേ ഇങ്ങെത്തിക്കോണം…”ഇറങ്ങും മുമ്പ് ചെറിയമ്മയുടെ ഉത്തരവ് വന്നു.പിന്നെ

“രണ്ടും പോണേ ഒക്കെ കൊള്ളാം പോയ

അതേ പോലെ ഇങ്ങ് തിരിച്ചു വന്നോണം…”എന്ന അവന്മാർക്കുള്ള ഭീഷണിയും തങ്കപ്പെട്ട പിള്ളേരാണേ…

ഞാൻ പുറത്തേക്കിറങ്ങി പോർച്ചിൽ നിന്ന് വണ്ടി മുറ്റത്തേക്കിറക്കിയതും അവന്മാരും വന്നു കയറി.മുത്തശ്ശിയോടും ചെറിയമ്മയോടും പറഞ്ഞു ഞങ്ങൾ ഇറങ്ങി.മുത്തച്ഛനെ കണ്ടില്ല,ചോദിച്ചപ്പോൾ കവലയിലോട്ട് ഇറങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്.

അവന്മാർ പറഞ്ഞ വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചു.അതവസാനം ചെന്നു നിന്നത് ഒരു ഗോര വനത്തിനു മുന്നിലായിരുന്നു…അത്രക്ക് ഒന്നുമില്ലങ്കിലും അത്യാവശ്യം വലിയ ഒരു കാട്.അത് കണ്ടതും ഞാൻ അവന്മാരെയൊന്നു നോക്കി

“ഇവിടല്ല ഇവിടുന്നും പോണം അങ്ങോട്ട് വണ്ടി കയറൂല…”എന്റെ നോട്ടം കണ്ടതും നീരജ് എന്ന ഡോലു പറഞ്ഞു…ഓഹ് ഇവന്മാരെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല അല്ലേ ഒരെണ്ണം നീരജ് എന്ന എന്റെ ഡോലു മറ്റവൻ നീരവ് എന്ന ബോലു.

“തിരിച്ചു വരുമ്പോ ഇതിവിടെ കാണുവോട…?”വണ്ടിയൊതുക്കി വെച്ചു കൊണ്ട് ഞാൻ അവന്മാരോട് ചോദിച്ചു.അല്ലേ വീട്ടിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ ദൂരം ഇങ്ങോട്ട് ഉണ്ടേ…

“അതൊക്കെ അവിടെ കാണും”എന്നവർ പറഞ്ഞതും ഞങ്ങൾ ആ കാതിനിടയിലൂടെ നടക്കാൻ പാകത്തിനുള്ള വഴിയിലൂടെ നടന്നു.

ഇത് കോളേജിനടുത്ത് വല്ലോം ആയിരുന്നേൽ ഇപ്പോൾ കപ്പിൾസിനെ തട്ടി ഇങ്ങോട്ട് ഒന്നും വരാൻ പോലും പറ്റില്ലായിരുന്നു അതിനു മാത്രമുള്ള കാടുണ്ട്.കുറച്ചു നടന്നതും ആ കാട് തീർന്നു.ഇതാണോ മട്ടിൽ ഞാൻ അവന്മാരെ നോക്കിയതും ഇതല്ല അവിടെ എന്ന് പറഞ്ഞവന്മാർ മേളിലേക്ക് കൈ ചൂണ്ടി ഇവന്മാർ ഇതെന്താ ആകാശത്തേക്ക്

കൈ ചൂണ്ടണേ എന്ന് നോക്കിയതും കണ്ടു ഒരു കോപ്പിലെ മല നടന്നു കയറാനുള്ള വഴിയൊക്കെയുണ്ട്.അത് കണ്ട് ഞാൻ അവന്മാരെയൊന്നു നോക്കി പണിതതാണല്ലേ എന്ന മട്ടിൽ.അതിനു അവന്മാർ ഇതൊക്കെ എന്ത് എന്ന മട്ടിൽ എന്നെ നോക്കി കൊണ്ട് എന്റെ

മുന്നിൽ നടന്നു,എന്തായാലും വന്നില്ലേ ഇനി അങ്ങട്ട് കയറന്നേ എന്ന ഇതിൽ അവരെ പിന്നാലെ ഞാനും.

ഒരുവിധം ഓരോ പാറകളും വലിഞ്ഞു വലിഞ്ഞൊരു വിധം ഞാൻ കയറി കൊണ്ടിരുന്നപ്പോൾ അവന്മാർ പുല്ല് പോലെ കയറി പോണുണ്ട്.അങ്ങനെ വലിഞ്ഞു അതിനു മുകളിൽ കേറിയ ഞാൻ നന്നായൊന്ന് കിതച്ചു.കയറിയ ക്ഷീണമെല്ലാം അവിടുത്തെ കാഴ്ചയും തണുത്ത കാറ്റും കൂടെയായപ്പോൾ താനെയില്ലാതെയായി.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽപ്പാടം അതിനിടയിലൂടെ

Leave a Reply

Your email address will not be published. Required fields are marked *