ഈ സമയം കൊണ്ട് തേജസ് നിരഞ്ജന്റെ കൈ ലോക്ക് ചെയ്ത് പിടിച്ചതും ദേവൻ അവന്റെ നട്ടെല്ല് ചവിട്ടി ഓടിച്ചു. തണ്ടേല്ല് ഒടിഞ്ഞ വേദനയിൽ നിരഞ്ജൻ അലറി കരഞ്ഞു. ആ ശബ്ദത്തിൽ അടുത്തുള്ള മരത്തിലെ കിളികൾ പേടിച്ച് പറന്നു പോയി.
നിരഞ്ജന്റെ ഷർട്ട് ഊരി വീടിന്റെ തൂണിൽ നിരഞ്ജനെ കെട്ടി നിർത്തി. ദേവൻ പുറത്തേക്ക് ഇറങ്ങി നല്ലൊരു തടി കഷ്ണവുമായി തിരിച്ചെത്തി ഈ സമയം നിരഞ്ജന്റെ അമ്മ ഒരു കുപ്പി മദ്യം തേജസിനെ ഏൽപ്പിച്ചു. ദേവൻ കൈയിലെ തടി കഷ്ണം കൊണ്ട് നിരഞ്ജന്റെ ശരീരത്തിലെ ഓരോ എല്ലും അടിച്ചു തകർത്തു.
“… മോനെ…” സ്വന്തം മോനെ ഉപദ്രവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയാതെ ആ അമ്മ പൊട്ടി കരഞ്ഞു. കൈയിലെ മദ്യക്കുപ്പി കുടിച്ചോണ്ട് ഇരുന്ന തേജസ് തള്ളയുടെ ശബ്ദം പിടിക്കാതെ അവരെ തുറിച്ചു നോക്കി. അപ്പൊ തന്നെ സ്വന്തം വായപ്പൊത്തി അ അമ്മ അവിടെ ഇരുന്നു തേങ്ങി കരഞ്ഞു.
കൈയിലെ മദ്യം സൈഡിലേക്ക് മാറ്റിവച്ചു ദേവന്റെ കൈയിൽ നിന്നും തേജസ് തടി കഷ്ണം വാങ്ങി.
“… ഈ സാമാനത്തിന്റ ബലത്തിൽ അല്ലെ നീ കണ്ടത് എല്ലാം കാട്ടി കൂട്ടിയത്. ഇത് ഇനി നിനക്ക് വേണ്ട…” കൈയിലെ തടി കഷ്ണം കൊണ്ട് നിരഞ്ജന്റെ ജനനേന്ത്രിയത്തിൽ രണ്ടു മൂന്ന് പ്രഹരം നൽകി. വേദനയിൽ നിരഞ്ജൻ ആർത്ത് നിലവിളിച്ചു. അവിടെ നിന്നും ചോര കണ്ടപ്പൊഴാണ് തേജസ് അടി നിർത്തിയത്. അപ്പോഴേക്കും നിരഞ്ജന്റെ ബോധം പോയി.
“… ടാ… ടാ…. ഇവന്റെ ബോധം പോയടാ…” നിരഞ്ജന്റെ കവിളിൽ തട്ടി നോക്കി അനക്കം കാണാത്തപ്പോൾ ചെറിയ ചിരിയോടെ തേജസ് ദേവനോട് പറഞ്ഞു.
“… നീയൊക്കെകൂടി കൊന്നോടാ എന്റെ മോനെ…” നിരഞ്ജന്റെ അമ്മ കണ്ണീരോടെ ചോദിച്ചു.
“… അടങ്ങ് തള്ളേ. നിന്റെ മോന്റെ ബോധം ഒക്കെ ഇപ്പൊ വരും…” ദേവൻ കൈയിലെ മദ്യം നിരഞ്ജന്റെ ശരീരത്തിലെ മുറുവിലേക്ക് ഒഴിച്ചു. വേദനയിൽ അവന് ചെറുതായി ബോധം വന്നു.
“… ആഹാ അവന് ബോധം വന്നല്ലോ. നീയും നിന്റെ തള്ളയും കൂടി എന്റെ പെങ്ങളോട് ചെയ്തതിന്റെ നൂറിൽ ഒരു അംശം പോലും ആയിട്ടില്ല…” പകയോടെ ദേവൻ പറഞ്ഞു.
“… ഡിവോസിന് ശേഷം ഈ കലാപരിപാടി അവതരിപ്പിക്കാം എന്ന് കരുതിയ ഞാൻ വന്നേ അപ്പൊ ഇവന് ഷോ. ഇപ്പൊ തീർന്നോട നിന്റെ കുന്തളിപ്പ്…” ദേവൻ അട്ടഹസിച്ചു
“… ദേ തള്ളേ ശ്രെദ്ധിച്ചു കേട്ടോണം. ഡിവോഴ്സ് എന്ന് പറഞ്ഞ് കോടതി കേറി ഇറങ്ങാൻ ഒന്നും ഞങ്ങൾക്ക് സമയം ഇല്ല അതുകൊണ്ട് നല്ല പിള്ളയായി പറയുന്നതിന് എല്ലാം കൂടെ നിന്നോണം…”തേജസ് പറഞ്ഞു.
“… അതല്ല എതിര് നിൽക്കാനാണ് ഭാവം എങ്കിൽ. ഇപ്പൊ ഇവന്റെ ശരീരത്തിൽ ബാക്കിയുള്ള ജീവൻ കൂടി ഞങ്ങൾ അങ്ങ് എടുക്കും ഒപ്പം നിങ്ങളുടെ തലക്ക് ഒരു ഗാർഹിക പീഡന കേസും…” അതിൽ അവർ ഒന്ന് ഞെട്ടി.
“…അപ്പൊ എല്ലാം പറഞ്ഞ പോലെ. ആംബുലൻസ് വിളിച്ചിട്ടുണ്ട് അവർ ഇപ്പൊ എത്തും. പിന്നെ മോന് ബോധം തെളിയുമ്പോൾ ഞങ്ങളെ അറിയിക്കണേ അവന് കുറച്ചുകൂടി നല്ലബുദ്ധി പറഞ്ഞു കൊടുക്കാൻ ഉണ്ട്…” നിരഞ്ജന്റെ കെട്ടഴിച്ച് നിലത്തേക്ക് ഇട്ട് ഞങ്ങൾ ആ വീട്ടിൽ നിന്നും ഇറങ്ങി.
നിരഞ്ജന് ബോധം തെളിഞ്ഞപ്പോ പോലീസ് എത്തിയിരുന്നു. ദേവനും തേജസിനും എതിരെ മൊഴി കൊടുക്കാതെ ആക്‌സിഡന്റ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു. അധികം നൂലമാലകൾ ഇല്ലാത്തതിനാൽ ദേവുവിന് ഡിവോസ് പെട്ടെന്ന് കിട്ടി. ഈ ഇടവേളയിൽ കല്ലു തേജസുമായി നല്ലപോലെ അടുത്തു. തേജസിനും കല്ലുമോൾ എന്ന് പറഞ്ഞാൽ ജീവൻ ആണ്. എല്ലാം നല്ലരീതിയിൽ പോകുമ്പോഴാണ് ഒരു ദിവസം ദേവൻ തേജസിനെ കാണാൻ എത്തുന്നത്.
“… നീ എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ…” മൂഖമായി ഇരിക്കുന്ന ദേവനെ കണ്ട് തേജസ് കാര്യം തിരക്കി.
“… മടുത്തടാ. ഒന്ന് തീരുമ്പോൾ മറ്റൊന്ന് മനുഷ്യന് ഒരു സമാധാനവും ഇല്ല…” വിഷമത്തോടെ ദേവൻ പറഞ്ഞു.
“… എന്താടാ. എന്താ പ്രശ്നം…” തേജസ് ചോദിച്ചു.
“…വീട്ടിൽ ആകെ പ്രശ്നം ആണ്. ദേവു വന്നത് സരസ്വതി അമ്മക്ക് അത്ര പിടിച്ചിട്ടില്ല. ആദ്യം ഒക്കെ ചെറിയ മുറുമുറുപ്പേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ദേവൂനോട് വഴക്ക് ഉണ്ടാക്കുവ. എന്തിന് കല്ലുമോളോട് പോലും ദേഷ്യത്തില സംസാരിക്കുന്നെ…”
