“… ദേവു…” അതിശയത്താൽ എന്റെ ചുണ്ടുകൾ മന്ത്രിച്ചു. അവളും എന്നെ കണ്ട് ഒരു നിമിഷം തരിച്ചിരുന്നു പോയി.
“…ദേവു ചേച്ചി എന്താ ഇവിടെ…” കിച്ചുവിനും അതെ അമ്പരപ്പ് ഉടലെടുത്തു.
“…നിങ്ങൾ ഇത് എന്ത് ആലോചിച്ച് ഇരിക്ക ഇത്രയും പേര് ഇവിടെ വെയിറ്റ് ചെയ്യുന്നത് കാണുന്നില്ലേ. വേഗം ക്യാഷ് വാങ്ങി കസ്റ്റമാറേ പറഞ്ഞയക്കാൻ നോക്ക് 😡…” മാനേജർ എന്ന് തോന്നിക്കുന്ന ഒരു മൈരൻ പെട്ടെന്ന് അവിടേക്ക് വന്ന് ദേവുവിനോട് ചൂടായി.
“…സോറി സാർ. പുതിയ ആള അതാണ് ലേറ്റ് ആവുന്നത്…” ചിരിച്ചോണ്ട് അവൻ എന്നോട് ക്ഷമ ചോദിച്ചു.
“… സാർ ക്യാഷ് ആണോ കാർഡ് ആണോ…” ദേവു പെട്ടെന്ന് അവിടെത്തെ സ്റ്റാഫിനെ പോലെ ഞങ്ങളോട് പെരുമാറി.
കിച്ചു ക്യാഷ് കൊടുത്ത് ബില്ല് സെറ്റിൽ ചെയ്തു. ഞങ്ങൾ ആ കൗണ്ടർ വിടുന്ന വരെ ഒരു അപരിച്ചതനെ പോലെയാണ് ദേവു നമ്മളോട് പെരുമാറിയത്.
“… ദേവു ചേച്ചി എന്താ ഇവിടെ. അതും ഇങ്ങനെ ഒരു ജോലിയിൽ…” ബില്ല് അടച്ച റെസിപ്റ്റുമായി ഡ്രസ്സ് വാങ്ങാൻ നീങ്ങവെ കിച്ചു സംശയത്തോടെ എന്നെ നോക്കി.
“… എനിക്ക് അറിയില്ലെടാ…”
“… എന്നാലും ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ചേച്ചി നമ്മളോട് കാണിച്ചില്ലല്ലോ ആശാനേ…” ദേവു ഒന്നു ചിരിക്കപോലും ചെയ്യാത്തതിന്റെ വിഷമത്തിൽ ആയിരുന്നു കിച്ചു.
“…ഇതൊക്കെ ആ ജോലിയിൽ ഉള്ളത് ആട. എന്നാലും ഏതാടാ ആ മൈരൻ…” ഷോപ്പിൽ നിന്നും ഇറങ്ങാവെ ദേവൂനോട് ദേഷ്പ്പെട്ടവനെ തേജസ് രൂക്ഷമായി നോക്കി.
ഒരു ശനിയാഴ്ച ദേവൻ തേജസിനെ വിളിച്ചിട്ട് നാളെ ഒരിടം വരെ പോകാൻ കൂടെ ചെല്ലാൻ വിളിച്ചു. തേജസ് പറഞ്ഞ സമയത്ത് തന്നെ ദേവന്റെ വീട്ടിൽ എത്തി. വേദിക പറഞ്ഞതിൽ നിന്നും ദേവൻ കുളിക്കാണെന്ന് മനസ്സിലാക്കിയതും തേജസ് ഉമ്മറത്ത് അവനുവേണ്ടി കാത്തിരുന്നു.
ഫോണിൽ തോണ്ടി മടുത്താപ്പോ ചുറ്റുപാടും ഒന്ന് കണ്ണോടിക്കുന്ന കൂട്ടത്തിലാണ് വീടിന്റെ കട്ടിള പടിക്ക് പിന്നിൽ ഒളിച്ചു നിന്ന് ഇടക്ക് ഇടക്ക് തന്നെ നോക്കുന്ന ആ കുഞ്ഞി തല ഞാൻ കാണുന്നത്. അടുത്തേക്ക് വരാൻ കൈ കാണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. അവസാനം മിട്ടായി തരാം എന്ന് പറഞ്ഞതും മടിച്ച് മടിച്ച് എന്റെ അടുത്തേക്ക് വന്നു. എന്റെ പക്കൽ എത്തിയതും ആ കുഞ്ഞിനെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് എന്റെ മടിയിൽ ഇരുത്തി.
“… ഞാൻ വിളിച്ചിട്ട് എന്താ വരാതിരുന്നേ…” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
“…അമ്മ പറഞ്ഞു അറിയാത്തവർ വിളിച്ചാൽ പോകല്ലെന്ന്…” കുഞ്ഞി സ്വരത്തിൽ കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞൊപ്പിച്ചു.
“… ആണോ. എന്നിട്ട് ഇപ്പൊ എന്താ വന്നേ…” ഞാനും ആ കുഞ്ഞിന്റെ കൊഞ്ചാലിൽ ചോദിച്ചു.
“… മിട്ടായി…” ഏറെ പ്രതീക്ഷയോടെ ആ കുഞ്ഞ് എനിക്ക് നേരെ കൈ നീട്ടി.
“… അയ്യോ മിട്ടായി എടുക്കാൻ മറന്നു പോയല്ലോ…” വിഷമം അഭിനയിച്ച് ഞാൻ പറഞ്ഞതും ആ കുഞ്ഞിന്റെ മുഖം വാടി.
“… അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ. അടുത്ത തവണ വരുമ്പോ മോൾക്ക് ഞാൻ കുറെ മിട്ടായി വാങ്ങിക്കൊണ്ട് വരാട്ടോ…” ഞാൻ അവളെ ചിരിപ്പിക്കാൻ ശ്രമിച്ചോണ്ട് പറഞ്ഞു.
ഞാൻ കുഞ്ഞിനോട് ഓരോന്ന് ചോദിക്കുന്നതിന്റെ ഇടയ്ക്കാണ് റെഡി ആയി ദേവൻ പുറത്തേക്ക് വന്നത്.
“…ആഹാ വന്നപ്പോ തന്നെ ഇവളെ നീ കൈയിൽ എടുത്തോ. അങ്ങനെ ആരുടെ അടുത്തും പെട്ടെന്ന് അടുക്കാത്തതാ…” എന്റെ മടിയിൽ ഇരുന്ന കുഞ്ഞിനെ നോക്കി ദേവൻ പറഞ്ഞു.
“… ആണോ. എന്നോട് ഇവൾ പെട്ടെന്ന് അടുത്തു. അല്ലെ മോളെ…” ഞാൻ അവളെ നോക്കി ചോദിച്ചതും കുഞ്ഞി പല്ലുകൾ കാട്ടി അവൾ ചിരിച്ചു.
