തേജാത്മികം – 6 26അടിപൊളി  

“… ഏട്ടന് എന്നെ അറിയാലോ. തൽകാലം അത് മതി…” എന്നെയും പിടിച്ച് വലിച്ചോണ്ട് സ്റ്റേജിൽ പോയി ചെക്കനെയും പെണ്ണിനേയും പരിചയപ്പെടുത്തി കൂടെ നിർത്തി ഫോട്ടോ എടുപ്പിച്ചു. അത് കഴിഞ്ഞതും അടുത്ത പ്രശ്നം.

“…ചേട്ടൻ ഒന്നും കഴിച്ചു കാണില്ലല്ലോ. അപ്പൊ വിശക്കുന്നില്ലേ…”

അതിന് ഒന്ന് മൂളിയതും അവൾക്കും വിശക്കുന്നു എന്ന് പറഞ്ഞ് എന്നെയും കൂട്ടി നേരെ ഫുഡ്‌ കൗണ്ടഡിൽ പോയി ബൊഫെ ആയിരുന്നു. അവിടെ ചെന്ന് ഒരു ബഹളം തന്നായിരുന്നു. അത് കൊള്ളാം ഇത് കൊള്ളാം എന്നൊക്കെ പറഞ്ഞ് അവിടെ ഉണ്ടായിരുന്ന എല്ലാം എന്റെ പ്ലേറ്റിൽ എടുത്ത് വച്ചു. എനിക്ക് ഒരു പൊറോട്ട വച്ച പയ്യനെ വിരട്ടി അവന്റെന്ന് മൂന്നെണ്ണം വേടിപ്പിച്ചു. തിരക്ക് കുറഞ്ഞതിനാൽ ആരും ഇല്ലാത്ത ഒരു ടേബിളിൽ എന്നെയും കൂട്ടി അവിടെ പോയി ഇരുന്നു.

“… നിന്നെ എവിടെ എല്ലാം തിരക്കി. ആരോടും പറയാതെ ഒറ്റക്ക് വന്നിരുന്ന് കഴിക്കണോ…” ചെറിയൊരു പെണ്ണ്പട ഞങ്ങൾക്ക് അരികിലേക്ക് വന്ന് ദേവുവിനോട് ചോദിച്ചു.

“… അല്ല ഇത് ആരാ…” ദേവുവിന്റെ കൂടെ ഇരിക്കുന്ന എന്നെനോക്കി അവർ ചോദിച്ചു.

“… ഇത് തേജസ്‌ ഏട്ടൻ…” ചെറു പുഞ്ചിരിയോടെ ദേവു പറഞ്ഞു.

“… ചുമ്മാതല്ല ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞ നീ ഞങ്ങളെ വിട്ട് അവിടെന്ന് ഓടിയത്…” സംഭവം എന്താന്ന് മനസ്സിലാവാതെ ഞാൻ ആ പെൺകുട്ടിയെ നോക്കി.

“… കേട്ടോ തേജസ്‌ ഏട്ടാ. ഇന്ന് ഇവളെ കണ്ടപ്പോ തൊട്ട് കേൾക്കുന്നത എന്റെ തേജസ്‌ ഏട്ടൻ അങ്ങനെയാണ് എന്റെ തേജസ്‌ ഏട്ടൻ ഇങ്ങനെയാണ് എന്ന്. ചുരുങ്ങിയത് ഒരു നൂറു തവണ എങ്കിലും ഇവൾ ചേട്ടനെക്കുറിച്ചു പറഞ്ഞു കാണും…” അത് കേട്ടതും ദേവു പോടീ എന്ന് പറഞ്ഞ് അവളെ അടിച്ചു.

“… അയ്യോ പെണ്ണിന്റെ നാണം കണ്ടില്ലേ…”

പിന്നെ എല്ലാരുംകൂടി സങ്കം ചേർന്ന് ദേവുവിനെ കളിയാക്കുന്നത് ഒരു പൊട്ടനെപോലെ കണ്ടിരിക്കാനെ എനിക്ക് ആയോളു. കുറച്ചു സമയംകൂടി അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ അവിടെന്ന് ഇറങ്ങി.

 

തിരിച്ചുള്ള യാത്രയിൽ ദേവു വാ തോരാതെ ഇന്നത്തെ കല്യാണത്തെ കുറിച്ചും കൂട്ടുകാരികളെ കുറിച്ചും സംസാരിച്ചു. ഞാൻ അതെല്ലാം കേട്ട് ആസ്വദിച്ച് വണ്ടി ഒടിച്ചു. ഏകദേശം ദേവുവിന്റെ വീട് എത്താറായപ്പോ ചെറുതായി മഴ പൊടിയാൻ തുടങ്ങി ഒന്നുകൂടി കടുത്തതും അടുത്തുള്ള ബസ്സ്റ്റോപ്പിൽ വണ്ടി നിർത്തി ഞങ്ങൾ അവിടേക്ക് ഓടി കേറി അപ്പോഴേക്കും മഴ ശക്തിപ്രാപിച്ചു.

“… അയ്യോ ചേട്ടൻ ആകെ നനഞ്ഞല്ലോ. വെറുതെ പനി പിടിക്കേണ്ട ഞാൻ തോർത്തി തരാം…”

ഞാൻ ഒന്നും പറയാതെ പൂർണ അധികാരത്തോടെ എന്റെ മൂക്ക് വരെ പൊക്കം ഉള്ള ദേവു സരിതുമ്പ് കൊണ്ട് എന്റെ തല തോർത്താൻ തുടങ്ങി. ദേവുവിന്റെ പ്രവർത്തിയിൽ തരിച്ചു നിന്ന ഞാൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. എന്റെ തല തോർത്തികൊണ്ടൊരുന്ന ദേവു ശ്രെദ്ധ ഒന്ന് തെറ്റിയതും അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി. അവളുടെ കൈ നിഛലമായി. ഞാൻ ആ കണ്ണുകളിൽ ഉറ്റുനോക്കി അവ എന്നോട് അഗാതമായ എന്തോ പറയാൻ കൊതിക്കുന്ന പോലെ. ഈ സമയം കൊണ്ട് അവളുടെ സാരിതുമ്പ് എന്റെ തലയിൽ നിന്നും അടർന്നു താഴേക്ക് വീണിരുന്നു. ഞങ്ങൾ ഇതൊന്നും അറിയാതെ അങ്ങനെ നിന്നും. അറിയാതെ ഞങ്ങളുടെ മുഖം അടുത്തു. വെള്ള തുള്ളികൾ പറ്റിയ അവളുടെ ചുണ്ടുകളിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപെട്ടു. ഹൃദയം ഇപ്പൊ പൊട്ടു എന്ന അവസ്ഥ.

പെട്ടെന്ന് മഴയത്ത്‌ ഒരു കാർ ഹോൺ മുഴക്കി പായുന്ന സൗണ്ട് കേട്ടതും ഒരു ഞെട്ടാലോടെ ഞങ്ങൾ അടർന്നു മാറി തിരിഞ്ഞു നിന്ന് കിതച്ചു. കുറച്ചു സമയം കഴിഞ്ഞതും കാതരയായി ദേവു എന്നെ വിളിച്ചു. ഞാൻ അവളെ നോക്കി.

“…ഏട്ടൻ കൂടെയുള്ളപ്പോഴുള്ള secure സന്തോഷവും മറ്റാരും ഒപ്പമുള്ളപ്പോ എനിക്ക് കിട്ടിയിട്ടില്ല. ജീവിതവസാനം വരയും ഏട്ടൻ എന്റെ ലൈഫ്പാർട്നർ ആയി ഒപ്പം കാണില്ലേ…” പ്രേതീക്ഷയോടെ ദേവു എന്നെ നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം അലതല്ലുന്നത് എനിക്ക് കാണാം. പക്ഷെ എന്ത് മറുപടി നൽകും എന്ന ആശയകുഴപ്പത്തിലായി ഞാൻ.

Updated: February 14, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *