തേജാത്മികം – 6 26അടിപൊളി  

 

“… ടാ തിങ്കളാഴ്ച മുതൽ പണിക്ക് പുതിയ പയ്യൻ വരും കേട്ടോ…” മാമന്റെ കൈക്കാരനോട് വിവരം പറഞ്ഞു.

 

“…ഇവിടെ നമുക്ക് ചെയ്യാവുന്ന പണി അല്ലെ ഉള്ളു പിന്നെന്തിനാ പുതിയ പയ്യൻ…” പുതിയ ആളെ പണിക്ക് എടുത്തത് ഇഷ്ടമാവാതെ കക്ഷി പറഞ്ഞു.

 

“… നമ്മുടെ രഘുവിന്റെ മോനാ. പഠിപ്പ് ഒക്കെ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കൂടി കളിച്ച് നടക്ക. അതുകൊണ്ട് ഇവിടെ എന്തെങ്കിലും പണി കിട്ടോന്ന് പുള്ളി ചോദിച്ചപ്പോ എതിർപ്പ് പറയാൻ തോന്നിയില്ല അതാ…”

 

“… ആ ബെസ്റ്റ്. നിങ്ങൾ ഇവിടെ വർക്ക്ഷോപ്പ് ആണോ നടത്തുന്നത് അതോ ധ്യാനകേന്ദ്രമോ…”

 

“… അതെന്താടാ നീ അങ്ങനെ ചോദിച്ചത്…” മനസ്സിലാവാതെ മാമൻ ചോദിച്ചു.

 

“…അല്ല ഈ വഴി പിഴച്ചവന്മാർക്ക് എല്ലാം പണി കൊടുക്കുന്നത് കൊണ്ട് ചോദിച്ചതാ…” പുള്ളി എന്നെയ കുത്തി പറയുന്നത് എന്ന് മനസിലായെങ്കിലും വലിയ മൈൻഡ് കൊടുക്കാതെ ഞാൻ എന്റെ പണിയിൽ തുടർന്നു.

 

“…നീ വെറുതെ ബാക്കിയുള്ളവരുടെ കാര്യത്തിൽ തലയിടാതെ ആദ്യം നിന്റെ പണി ചെയ്ത് തീർക്കാൻ നോക്ക്…” മാമൻ പുള്ളിയെ പറഞ്ഞ് വിലക്കി പണി എടുപ്പിക്കാൻ തുടങ്ങി.

 

തിങ്കളാഴ്ച രാവിലെ നേരത്തെ വർഷോപ്പിൽ എത്തിയപ്പോ ന്യൂ-ജൻ എന്ന് പറയിപ്പിക്കുന്ന ഒരു കത്തി വേഷം ഷോപ്പിന് മുന്നിൽ തപ്പി കളിക്കുന്നു.

 

“… ആരാ മനസ്സിലായില്ലല്ലോ…” അവനെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു ഞാൻ ചോദിച്ചു.

 

“…നിങ്ങൾ ആരാ…” കണ്ണിലെ സൺഗ്ലാസ് ഊരിമാറ്റി അവൻ എന്നോട് തിരിച്ചു ചോദിച്ചു.

 

“…എന്റെ പേര് തേജസ്‌. എവിടെ വർക്ക്‌ ചെയ്യുന്നത…”

 

“… ഓ തേജസ്‌ നിങ്ങൾ ആയിരുന്നല്ലേ. അച്ഛൻ പറഞ്ഞായിരുന്നു…”

 

“… അച്ഛനോ, ഏത് അച്ഛൻ…” മനസ്സിലാവാതെ ഞാൻ ചോദിച്ചു.

 

“…എന്റെ പേര് കിച്ചു. രഘു എന്റെ അച്ഛനാണ്. പുള്ളി പറഞ്ഞില്ലായിരുന്നോ…” എനിക്ക് നേരെ കൈ നീട്ടി അവൻ സ്വയം പരിചയപെടുത്തി.

 

അപ്പൊ ഇതാണ് രഘുവേട്ടൻ പറഞ്ഞ പരിഷ്കാരി. കണ്ടിട്ട് അല്ലറ ചില്ലറ കുരുത്തക്കേട് കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ പലതും ചിന്തിച്ച് ഞാൻ അവന് കൈ കൊടുത്തു.

 

“…കേറി വാ…” അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി ഡ്രസ്സ്‌ ഒക്കെ മാറി വരാൻ പറഞ്ഞു. ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി തലേന്നത്തെ ബാക്കി പണി നോക്കാൻ പോയി.

 

“…ഇതിൽ ഏത് വണ്ടിയ ഞാൻ പെയിന്റ് അടിക്കേണ്ടത്…” ഡ്രെസ്സും മാറി വന്നവൻ എനിക്ക് പിന്നിൽ വന്ന് നിന്ന് ചോദിച്ചു .

 

“… അതിന് നിനക്ക് പെയിന്റ് അടിക്കാൻ അറിയോ…” അതിന് അവൻ ഇല്ലെന്ന് പറഞ്ഞ് തോൾ അനക്കി.

 

“… പിന്നെ എന്തിനാ ചോദിക്കുന്നെ…”

 

“… പിന്നെ പെയിന്റ് അടിക്കുന്ന ഇടത്ത് പെയിന്റ് അല്ലാതെ ചായ അടിക്കാൻ പറ്റോ…” എന്നിട്ട് അവൻ തന്നെ സ്വയം പൊട്ടി ചിരിച്ചു. ഞാൻ കൂടെ ചിരിക്കുന്നില്ല എന്ന് കണ്ടതും അവന്റെ മുഖം മങ്ങി.

 

“… ഇവിടെ പെയിന്റ് അടിക്കുന്നതിനു മുന്നേ വേറെ ചില പരിപാടികൾ ഒക്കെ ഉണ്ട്. ആദ്യം അതൊക്കെ ഒന്ന് പഠിക്ക് എന്നിട്ട് നമുക്ക് പെയിന്റ് അടിച്ചാൽ പോരെ…”

 

“… മതി. ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത്…”

 

“… ആദ്യം നീ ഈ കാണുന്ന വണ്ടിയുടെ പെയിന്റ് ഒക്കെ സാൻഡ്‌പേപ്പർ കൊണ്ട് ചുരണ്ടി ഇളക്കാൻ പഠിക്ക്…” അവനെ ഒരു വണ്ടിയുടെ അടുത്താക്കിയിട്ട് ഞാൻ എന്റെ പണി ചെയ്യാനായി പോയി.

 

“…സാൻഡ്‌പേപ്പർ😁…” അഞ്ചുമിനിറ്റ് വണ്ടി മുഴുവൻ നോക്കി നിന്നവൻ ഓടി എന്റെ അടുത്ത് വന്ന് കൈയ്യും നീട്ടി നിൽക്കാണ്.

 

ഇവനെ കൊണ്ട് ശല്യം ആയല്ലോ. അതും ചിന്തിച്ച് ഞാൻ അവന് സാൻഡ്‌പേപ്പർ എടുത്ത് കൊടുത്ത്‌ എങ്ങനെയാ ചെയ്യേണ്ടത് എന്ന് ചെയ്ത് കാണിച്ചു കൊടുത്തു. ഞാൻ തിരിച്ച് പോകാൻ തുടങ്ങവേ വീണ്ടും പിന്നിൽ നിന്നും വിളി വന്നു.

 

“… ആശാനേ ഇവിടുന്ന് തുടങ്ങാനോ അതോ ഇവിടുന്ന് തുടങ്ങണോ…” വണ്ടിയുടെ മുന്നും പിന്നും ചൂണ്ടി കാണിച്ചു അവന്റെ നിഷ്കളങ്കമായ ഒരു ചിരിയുണ്ട്.

Updated: February 14, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *