തേജാത്മികം – 6 26അടിപൊളി  

“… പെട്ടെന്ന് ഒരു മറുപടി പറയണ്ട ആലോചിച്ച് പറഞ്ഞാൽ മതി. പിന്നെ ഇത് പക്വത ഇല്ലാത്ത ഒരു പെണ്ണിന്റെ കുട്ടിക്കളിയായി മാത്രം കാണരുത്…” മഴ അപ്പോഴേക്കും പെയ്തൊഴിഞ്ഞിരുന്നു.

“…മഴ തീർന്നു നമുക്ക് പോവാം…” ദേവുവിന്റെ മുഖത്ത് നോക്കാതെ ഞാൻ ബൈക്കിന് അരികിലേക്ക് നീങ്ങി.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ദേവു വന്ന് കയറി. അവളുടെ വീട് എത്തുന്നവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. ദേവുവിനെ വീടിന് മുന്നിൽ ഇറക്കി ഞാൻ വണ്ടി തിരിച്ചു. നെഞ്ചിൽ ഒരു കല്ല് എടുത്ത് വെച്ച പോലെ എനിക്ക് തോന്നി. ദേവുവിനോട് എന്ത് മറുപടി പറയും…?
മിററിലൂടെ എനിക്ക് കാണായിരുന്നു ഗേറ്റിനു മുന്നിൽ നിന്ന് ഞാൻ പോകുന്നത് കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന ദേവുവിനെ.

 

തുടരും…

**__________**_____________** ___________**

happy valentine’s day🥰

കഴിഞ്ഞ പാർട്ടിൽ കുറച്ചു ഡൌട്ട്സ് ചോദിച്ചിരുന്നു അതേപറ്റി സംസാരിക്കാം.

തേജസ് രാഷ്ട്രീയ ഇടപാട് ഉള്ളതിനാലും നാട്ടിലെ അത്യാവശ്യം പൊതുകാര്യങ്ങളിൽ ഇടപെടുന്നതിനാലും നാട്ടുകാർക്ക് എല്ലാം അവനെ നല്ല പരിചിതമാണ്. അങ്ങനെഉള്ള ഒരു വെക്തി കള്ളുകുടിയൻ ആയാൽ സ്വഭാവികമായി നാട്ടിലെ എല്ലാരും അറിയും. അങ്ങനെ അതേപറ്റി അവന്റെ മാമനും അറിഞ്ഞിരുന്നു പക്ഷെ അവനെ നേരിൽ കണ്ടിട്ടില്ലായിരുന്നു. തേജസിന്റെ അമ്മ ബ്രേക്കപ്പിന്റെ വിഷമത്തിൽ ആണ് മകൻ കുടിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് അല്ലെങ്കിൽ നാളെ അവൻ നന്നാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു അതുകൊണ്ട് ഈ വിവരം മാമനെ അറിയിച്ചില്ല. ഒരുപക്ഷെ പെങ്ങൾ തേജസിനെ കുറിച്ചുള്ള പരാതി ഒന്നും പറയാത്തതിനാൽ ആവും മാമൻ അവന്റെ വീട്ടിലേക്ക് ചെല്ലാത്തതും ഈ വിഷയത്തിൽ ഇടപെടാത്തത്.

ദേവന്റെ കേസ് എടുത്താൽ ദേവന് തേജസുമായി മാത്രമേ കോൺടാക്ട് ഉള്ളു അവനുമായി ബന്ധമുള്ള വേറെ ആരുമായി അവന് കോൺടാക്ട് ഇല്ല. ആദ്യ വിളിക്ക് ശേഷം തേജസിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നെങ്കിലും ദേവൻ അത് വലിയ കാര്യമാക്കി എടുത്തില്ല കാരണം അങ്ങനെ വലിയ കുഴികളിലോ ലഹരിയിലോ ചെന്ന് ചാടുന്ന ഒരാൾ ആയിരുന്നില്ല തേജസ്‌ (ദേവന്റെ ഇൻട്രോഡക്ഷനിൽ തന്നെ തേജസ്‌ അവനെ ഉപദേശിക്കുന്നുണ്ട് ബാംഗ്ലൂർ ആണ് പല ലഹരിയും ഉണ്ട് അതിൽ ഒന്നും ചെന്ന് ചാടരുതെന്ന്). പിന്നെ ദേവനും തിരക്കുകൾ കാണുമല്ലോ. വിളിച്ചാൽ കിട്ടാതായപ്പോ എല്ലാ തവണത്തെയും പോലെ നാട്ടിൽ വന്നശേഷം തേജസിന്റെ വീട്ടിലേക്ക് ചെല്ലുമ്പോഴാണ് അടുക്കളയിൽ നിന്നും അമ്മ തേജസിന്റെ അവസ്ഥയെ കുറിച്ച് കുറ്റപെടുത്തുന്നത് ദേവൻ കേൾക്കുന്നത്. ഒപ്പം അവന്റെ മുറി തുറന്ന് കണ്ട കാഴ്ച കൂടി ആയപ്പോ എല്ലാത്തിനും ഒരു വ്യക്തത അവന് കിട്ടി. താൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ അവന് വരില്ലെന്ന് ഉള്ള കുറ്റബോധം ദേവന് ഉണ്ട്. അവനെ ശ്രെദ്ധിക്കാൻ ഒരാൾ കൂടെ ഇല്ലെങ്കിൽ ചിലപ്പോ വീണ്ടും അവൻ ഈ സഹത്തിന് മുതിരും എന്ന ഭയത്താൽ ആണ് തേജസിനെ നിരീക്ഷിക്കാൻ ദേവുവിനെ ചുമതലപെടുത്തുന്നത്.

ഇപ്പോൾ ഒരു ക്ലാരിഫിക്കേഷൻ ആയെന്ന് പ്രതീക്ഷിക്കുന്നു.ലോജിക് കുറവാണെകിൽ ക്ഷമിക്കുക. മുന്നോട്ടുള്ള കഥയിൽ നിങ്ങളുടെ ബാക്കി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും അല്ലാതെ ആരെയും മൈന്റ് ചെയ്യാത്തത് അല്ല കേട്ടോ😁.

ഒരിക്കൽക്കൂടി നല്ലൊരു പ്രണയദിനം ആശംസിക്കുന്നു.

എല്ലാരേയും സ്നേഹിക്കുക എല്ലാരാലും സ്നേഹിക്കപെടുക.
സ്നേഹം പരക്കട്ടെ 🥰

пї$нїпѳча

Updated: February 14, 2026 — 12:40 pm

Leave a Reply

Your email address will not be published. Required fields are marked *