യുകെ ഡയറിസ് – 5 10അടിപൊളി  

സുമി: അതൊക്കെ പോട്ടെ നീ ഇനി അത് ആലോചിച്ചു ടെൻഷൻ ആവണ്ട. ചെലപ്പോ അവർ ആ നേരത്ത് എന്തെങ്കിലും ആലോചിച്ചിട്ട് ആയിരിക്കാം നിന്നോട് അങ്ങനെ പറഞ്ഞത്.

ഞാൻ: എന്നാലും എനിക്ക് ഒരുമാതിരി ആകുന്നെടി.

എൻറെ കണ്ണിൽ നിന്നും ഞാൻ പോലും അറിയാതെ കണ്ണുനീർ ഒലിക്കാൻ തുടങ്ങി. അത് കണ്ടിട്ട് ആവണം എന്നെ ഞെട്ടിച്ചുകൊണ്ട് സുമി എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു. ഞാൻ ആ സമയത്ത് അവളുടെ നെഞ്ചിൽ എന്റെ മുഖം പതിഞ്ഞ അവിടെത്തന്നെ ഇരുന്നു.

സുമി: പോട്ടെ സാരമില്ല നീ വിഷമിക്കേണ്ട.

ഞാനും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു. അവളുടെ ശരീരത്തിലെ ചൂട് എന്നിലേക്ക് പകരുന്നത് ആയിട്ട് എനിക്ക് തോന്നി. അവൾ എന്നെ കെട്ടിപ്പിടിച്ചതിൽ എനിക്ക് ഒരുതരം സമാധാനം എന്നിൽ നിറഞ്ഞു. കുറച്ചു കഴിഞ്ഞ് ഞാൻ തന്നെ അവളിൽ നിന്നും വിട്ടു മാറി. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. എൻ്റെ കയ്യിൽ മുറുക്കെ പിടിക്കാൻ അവൾ മറന്നില്ല.

അങ്ങനെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നപ്പോൾ ഞാൻ ഒന്നു ഓക്കേ ആയി. അപ്പോഴാണ് എനിക്ക് അനു പറഞ്ഞ കാര്യം ഓർമ്മ വന്നത്. എനിക്ക് അത് മറച്ചുവെക്കാം ആയിരുന്നുവെങ്കിലും ആ സമയത്ത് എന്തോ എനിക്ക് തോന്നിയില്ല. പൊതുവേ ഞാൻ ആരെങ്കിലും എന്നോട് പറയുന്ന കാര്യങ്ങൾ മറ്റാരോട് പറയാത്ത ആളാണ്. പക്ഷേ സുമിയോട് അത് മറച്ചുവെക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല.

ഞാൻ: സുമി എനിക്കൊരു കാര്യം പറയാനുണ്ട്.

അവൾ എന്താ എന്നുള്ള രീതിയിൽ എന്നെ നോക്കി.

ഞാൻ: ഞാൻ പറയാം പക്ഷേ നീ വിഷമിക്കരുത്.

സുമി: ഇല്ല നീ പറഞ്ഞോ എന്താ…

ഞാൻ: അനു എന്നെ വിളിച്ചിരുന്നു.

സുമി: അവൾക്ക് എന്തുപറ്റി. പറയുംപോലെ അവളെ കാണുന്നില്ലല്ലോ.

ഞാൻ: അവൾ ഇന്നലെ അവളുടെ ഫ്രണ്ടിനെ കാണാൻ വേണ്ടി ലണ്ടനിൽ പോയി. അവിടെ ഇന്ന് കറങ്ങാൻ പോകുന്ന സമയത്ത് അവൾ ഇക്കയെ മറ്റൊരു സ്ത്രീയുടെ കൂടെ കണ്ടു എന്ന് എന്നെ വിളിച്ചുപറഞ്ഞു.

ഞാനത് പറയുമ്പോൾ

അവളുടെ മുഖത്ത് പുച്ഛമായ രീതിയിലുള്ള ഒരു ചിരി മാത്രമാണ് കണ്ടത്. എന്നിട്ട് പെട്ടെന്ന് തന്നെ അവൾ റൂമിലേക്ക് പോയി.

അവൾ മുറിയിലേക്ക് പോകുമ്പോൾ എൻറെ മനസ്സാകെ എന്തോ പോലെയായി. ഇതിപ്പോ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് ആ സമയത്ത് തോന്നിപ്പോയി. പക്ഷേ വേഗം തന്നെ അവൾ മുറിയിൽ നിന്നും പുറത്തേക്ക് വന്നു. കൈയിലെ ഫോണ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഫോൺ എടുക്കാനാണ് അവൾ പോയതെന്ന്. ഫോണുമായി എൻറെ അടുത്ത് വന്നിരുന്ന അവൾ എനിക്ക് അവളുടെ ഫോൺ എന്നിലേക്ക് നീട്ടി. ഞാനാ ഫോൺ വാങ്ങി നോക്കുമ്പോൾ ഷാഫിയും വേറൊരു പെണ്ണും നിൽക്കുന്ന ഫോട്ടോയാണ്. ഞാൻ ഉടൻതന്നെ അവളെ മുഖത്തിലേക്ക് നോക്കി.

സുമി: ഇന്ന് രാവിലെ എനിക്ക് അയച്ചു തന്നതാണ്. ഇതിലും കൂടുതൽ ഞാനെന്തു പറയാനാ. ഇനിയിപ്പോ ഇതിലും കൂടുതൽ കേട്ടാലും എനിക്ക് ഒന്നും തന്നെ എന്നെ ബോദർ ചെയ്യുന്നതായിട്ട് എനിക്ക് തോന്നുന്നില്ല. അവരായി അവരുടെ പാടായി. ഈ ഭൂമിയിൽ എന്നും നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ എന്ന് ഞാൻ എപ്പോഴേ മനസ്സിലാക്കി കഴിഞ്ഞു.

അവൾ അത് പറയുമ്പോൾ അവളുടെ മുഖത്ത് യാതൊരു രീതിയിലെയും വിഷമമോ സങ്കടമോ ഉണ്ടായിരുന്നില്ല. എന്തോ ഉറച്ച തീരുമാനം എടുത്ത ഒരു പെണ്ണായിരുന്നു അവളപ്പോൾ.

ഞാൻ: സത്യം പറഞ്ഞാൽ എനിക്കത് നിന്നോട് പറയണമെന്ന് കരുതിയിരുന്നതല്ല. പക്ഷേ ഇപ്പോൾ എനിക്ക് നീ തന്ന ആ ഒരു കംഫർട്ട്നെസ്സ് അതാണ് എന്നെ ഇത് നിന്നോട് പറയിക്കുവാനായി തോന്നിപ്പിച്ചത്.

സുമി: അജു. നീ ഒരു നല്ലൊരു വ്യക്തിയാണ്. നിന്നെക്കൊണ്ട് മറ്റുള്ളവരെ ബാധിക്കുമെന്ന് കരുതുന്ന ഒരു കാര്യവും ഒളിച്ചുവെക്കാൻ പറ്റുന്നതല്ല. പിന്നെ നീ എനിക്ക് തന്ന അതേ സ്പേസ് ആണ് ഞാൻ ഇപ്പോൾ നിനക്കും തന്നത്. ഇത്രയും നാൾ എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു പേടിയുണ്ടായിരുന്നു.

അത് നിന്നോടുള്ള പേടി കൊണ്ടല്ല എൻറെ ഭർത്താവിനോടുള്ള പേടിയായിരുന്നു. ഭർത്താവ് എന്ന് പറയുന്നതിലും ഭർത്താവായിരുന്നു എന്ന് പറയുന്നതിന് എനിക്ക് ഇപ്പോൾ താല്പര്യം. ഇനി എനിക്ക് നിന്നോട് ആരെയും ഭയക്കാതെ മിണ്ടാനും ഇടപഴകാനും പറ്റും. ആർക്കും എന്നോട് ഒന്നും പറയാനുള്ള അവകാശം ഇനിയില്ല. ഇനി ഞാൻ എനിക്ക് വേണ്ടി ജീവിക്കും ആരെയും ഭയക്കാതെ ആരെയും തിരിഞ്ഞു നോക്കാതെ എൻറെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മാത്രം.

Updated: June 30, 2026 — 2:32 pm

Leave a Reply

Your email address will not be published. Required fields are marked *