നേഹ: മോനെ എന്തേലും മനസ്സിൽ കയറി പറ്റിയിട്ടുണ്ടെങ്കിൽ അതങ്ങ് വിട്ടു പിടിച്ചേക്ക്. ഐ ഡോണ്ട് വാണ്ട് അസ് ഇൻ എനി ഓഫ് കമ്മിറ്റിമെൻസ്..
ഞാൻ: പേടിക്കേണ്ട എനിക്ക് നിന്നോട് പ്രേമം ഒന്നുമില്ല. എനിക്കറിയാം ഇതൊരു കാഷ്വൽ പരിപാടിയാണെന്ന്. എനിക്കും ഇത് അവിടെ നിർത്താനാണ് താല്പര്യം.
നേഹ: ദാറ്റ്സ് ഗുഡ്. ബട്ട് ഇറ്റ് വാസ് ബ്യൂട്ടിഫുൾ.
ഞാൻ: എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.
പെട്ടെന്ന് തന്നെ ഞാൻ ഡ്രസ്സ് ഒക്കെ മാറി അവൾക്ക് ഒരു ഹഗ് ഉമ്മയും കൂടെ കൊടുത്തു അവിടെ നിന്നും വീട്ടിലേക്ക് പോയി. വീട്ടിലെത്തി ബാത്റൂമിൽ കയറി ഫ്രഷ് ഒക്കെയായി മോളിൽ വന്ന ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ സുമി അവളുടെ മുറിയിൽ നിന്നും പുറത്തേക്ക് വരുന്നതാണ് കണ്ടത്. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നെ കണ്ടതും അവൾ വേഗം തന്നെ ബാത്റൂമിൽ കയറി കതക്കടച്ചു. ഞാൻ ചായ വെച്ച് റെഡിയാക്കി സോഫയിൽ വന്നിരുന്നപ്പോൾ അവൾ ഡോറ തുറന്ന് പുറത്തേക്ക് വന്നു.
“ചായ കുടിക്കുന്നോ” ഞാൻ അവളോട് ചോദിച്ചു.
സുമി: വേണ്ട…
ഞാൻ: നിനക്ക് എന്താ പറ്റിയത്.
സുമി: ഒന്നുമില്ല.
ഞാൻ: ഇന്നലെ മുതൽ ശ്രദ്ധിക്കുന്നത് നിനക്കെന്താ പ്രശ്നം.
സുമി: ഒന്നുമില്ലെന്ന് പറഞ്ഞില്ലേ. നിന്നോട് ഇപ്പോ എല്ലാം പറയേണ്ട ആവശ്യമുണ്ടോ.
അവൾ ആ പറഞ്ഞത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അതിനുശേഷം ഞാൻ ഒരുമാതിരി ആയി. അതുകൊണ്ടുതന്നെ ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. എൻറെ മുഖം ഒരുമാതിരി ആകുന്നത് അവൾ ശ്രദ്ധിച്ചിരുന്നു എന്നിട്ടും അവൾ ഒന്നും തന്നെ മിണ്ടാതെ അവിടെ നിന്നും പോയി കതക്കടച്ചു. അവൾ ആ പോയ പോക്കിൽ എനിക്ക് ഒന്നും സംസാരിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.
ഞാൻ പിന്നെ പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ എൻറെ ചായകുടി തുടർന്നു. ചായ കുടിച്ച ശേഷം ഞാൻ കിച്ചനിൽ കയറി ഉച്ചയ്ക്ക് കഴിക്കാനായി ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ സുമി എൻറെ അടുക്കലേക്ക് വന്നു.
സുമി: എടാ ഐ ആം സോറി. ഞാൻ പെട്ടെന്ന് എന്തോ ഒരു ദേഷ്യത്തിൽ അങ്ങ് പറഞ്ഞു പോയതാ.
ഞാൻ: അത് കുഴപ്പമില്ല. അല്ലെങ്കിലും ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു.
സുമി: എടാ അങ്ങനെ പറയല്ലേ എനിക്ക് ആകെ ഇവിടെ ഒരു ഫ്രണ്ട് എന്ന് പറയാൻ നീയാണ് ഉള്ളത്.
ഞാൻ: അതൊക്കെ ശരിതന്നെ പക്ഷേ നമ്മൾ ഒരാളുടെ പേഴ്സണൽ സ്പേസിൽ കേറുന്നതിൽ ഒരു പരിധിയല്ലേ അത്
ഞാൻ ശ്രദ്ധിച്ചില്ല.
സുമി: നീ അത് വിട് നിനക്ക് വിഷമം ആയി എന്ന് എനിക്കറിയാം. പക്ഷേ ആ സമയത്ത് എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല.
ഞാൻ: അത് സാരമില്ല ഇപ്പോൾ നീയൊക്കെയാണോ.
സുമി: അല്ലടാ ഞാൻ ഒട്ടും ഓക്കേ അല്ല.. എൻറെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് പോലും എനിക്കറിയില്ല. എന്തിനുവേണ്ടി ജീവിക്കണമെന്ന് പോലും എനിക്കറിയില്ല.
അവൾ ആ പറഞ്ഞപ്പോൾ അവളുടെ സിറ്റുവേഷൻ വളരെ മോശമാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളോട് പറഞ്ഞു സോഫയിൽ പോയി കുറച്ചു നേരം എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ. ഞാൻ വേഗം തന്നെ ജോലിയൊക്കെ ഒതുക്കി വന്നോളാം എന്നും പറഞ്ഞു. അവളപ്പോൾ അവൾ എൻറെ ഒപ്പം തന്നെ നിൽക്കാമെന്ന് പറഞ്ഞു. ഞാൻ എൻറെ ജോലി തുടർന്നപ്പോൾ സുമി എൻറെ അടുത്തുനിന്ന് സംസാരിക്കാൻ തുടങ്ങി.
നിനക്കറിയോ ഞാൻ ഒരിക്കലും തന്നെ ഈ കല്യാണത്തിനൊന്നും പ്രിപെയ്ഡ് അല്ലായിരുന്നു. ഡിഗ്രി കഴിയാറായപ്പോൾ വീട്ടുകാർ നിർബന്ധിച്ചു കല്യാണം നടത്തി. എക്സാം പോലും കഴിഞ്ഞിരുന്നില്ല ആ സമയത്ത്. ഞങ്ങൾ കല്യാണത്തിന് മുന്നേ അങ്ങനെ വലുതായിട്ട് സംസാരിച്ചിട്ട് പോലുമില്ല. ഉപ്പാടെ പെങ്ങൾ വഴി വന്ന ഒരു ആലോചനയായിരുന്നു ഷാഫിക്ക. കല്യാണത്തിന് മുന്നേ എനിക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു. ഹിന്ദു ചെക്കനായിരുന്നു. ഒരു മാപ്പിള കുടുംബത്തിൽ ഈയൊരു ഇഷ്യൂ അറിഞ്ഞുകഴിഞ്ഞാൽ ഒരു പെണ്ണ് എന്താണ് അനുഭവിക്കേണ്ടത് എന്ന് ഞാൻ പറയാതെ നിനക്കു മനസ്സിലാകുമല്ലോ.

Please keep writing this was one of the best series story
Hello bro vegam baaki baagam post chyu waiting for long time