യുകെ ഡയറിസ് – 5 27  

റൂമിലെത്തിയ പാടെ തന്നെ ഫോൺ ചാർജിൽ ഇട്ടു. എനിക്ക് പൊതുവേ എപ്പോഴും എന്റെ ഫോൺ കിടക്കുന്നതിനു മുന്നേ ഫുൾ ചാർജ് ആക്കി വയ്ക്കുന്ന ശീലമുണ്ട്. പെട്ടെന്ന് ഞാൻ നോക്കുമ്പോൾ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു അത് മറ്റാരുമല്ല നാളത്തെ പരിപാടിയെക്കുറിച്ച് ഒന്നുകൂടെ ഉറപ്പിക്കാൻ ആയിട്ട് ജീന ചേച്ചി അയച്ച മെസ്സേജ് ആയിരുന്നു. അങ്ങനെ നാളെ എല്ലാം സെറ്റ് ആണെന്ന് പുള്ളിക്കാരിയെ അറിയിച്ച ശേഷം ഞാനും ഉറങ്ങാനായി കിടന്നു.

രാവിലെ ഉറക്കം എണീറ്റത് കോൾ കേട്ടാണ്. ഫോൺ എടുത്തു നോക്കുമ്പോൾ അത് വീണ്ടും ജീന ചേച്ചി തന്നെയാണ്. എൻറെ ഉറക്കം കളഞ്ഞ അവരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് ഞാൻ ഫോണെടുത്തു.

ഞാൻ: എന്താണ് ചേച്ചി ഇത്ര രാവിലെ വിളിക്കുന്നെ.

ജീന: രാവിലെയോ മണി 9 ആയി എഴുന്നേൽക്ക് ചെക്കാ.

ഞാൻ: നിങ്ങൾ 11 മണിക്ക് അല്ലേ വരാൻ പറഞ്ഞ.

ജീന: ഇപ്പഴേ എണീറ്റ് ഫ്രഷ് ഒക്കെയായി ഡ്രസ്സൊക്കെ മാറി റെഡിയായി വന്നാൽ അല്ലേ 11 മണിക്ക് നിനക്ക് അവിടെ എത്താൻ പറ്റു.

ഞാൻ: എൻറെ പൊന്നോ എനിക്ക് അതിനൊന്നും വലിയ സമയം വേണ്ട.

ജീന: അല്ലെങ്കിലും നീ കുളിക്കാൻ ഒന്നും നിൽക്കത്തില്ല എന്ന് എനിക്കറിയാം.

ആ ഗ്യാപ്പിലും എനിക്കിട്ട് കുത്താൻ  മറന്നില്ല.

ഞാൻ: ആ ശരി ശരി ഞാൻ ഇറങ്ങുന്ന സമയത്ത് വിളിക്കാം.

ജീന: ഓക്കേ…

ഫോൺ കട്ട് ചെയ്ത ശേഷം ഞാൻ മനസ്സില്ല മനസ്സോടുകൂടി കട്ടിലിൽ നിന്നും എണീറ്റ് നേരെ ബാത്റൂമിലേക്ക് പോയി ഫ്രഷ് ആയി റെഡിയായി മുകളിലേക്ക് വന്നു. അത്യാവശ്യം നല്ലൊരു ഡ്രസ്സ് നോക്കി ഇട്ടശേഷം ഞാൻ താഴെ വന്ന് സുമിയുടെ ഡോറിൽ മുട്ടി. പെട്ടെന്ന് തന്നെ അവൾ വന്ന് ഡോർ തുറന്നു.

സുമി: എന്താടാ എന്തുപറ്റി. നീ എവിടെയെങ്കിലും പോകുവാണോ.

ഞാൻ: ആ എനിക്കൊരു ഫോട്ടോഷൂട്ട് ഉണ്ട്.

സുമി: ഓ നീ ഫോട്ടോ ഒക്കെ എടുക്കുമോ.

ഞാൻ: അത്ര വലിയ ഫോട്ടോഗ്രാഫർ ഒന്നുമല്ല. ഇത് ഞാൻ പറഞ്ഞിട്ടില്ലേ അഞ്ചു ചേച്ചിയുടെ ഫ്രണ്ട്

ജീന. പുള്ളിക്കാരിക്ക് അടുത്തമാസം എന്തോ വിഷു കോണ്ടസ്റ്റ് ഉണ്ട് പോലും അതിനുവേണ്ടിയിട്ട് ഒരു ഫോട്ടോയാ.

സുമി: എന്നാൽ പോയിട്ട് വാ…

ഞാൻ: നീ ഓക്കേ അല്ലേ… എന്തേലും ബുദ്ധിമുട്ടുണ്ടോ.

ഞാനപ്പോൾ അവിടെ പോയി അവളോട് ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന് എനിക്ക് പിന്നെ തോന്നിയെങ്കിലും ഞാനാ ചെയ്തത് ശരിയായിരുന്നു എന്ന് എനിക്ക് എൻറെ മനസ്സിൽ ഉറപ്പായിരുന്നു.

സുമി: ഞാൻ പറഞ്ഞില്ലേ ഞാനിപ്പോ ഒക്കെയാണ് നീ എന്നെ ഓർത്ത് നിൻറെ പരിപാടിയൊന്നും മാറ്റിവയ്ക്കേണ്ട.

ഞാൻ: ജസ്റ്റ് നിന്നോട് ഒന്ന് ചോദിക്കണം തോന്നി..

ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി നിറയുന്നത് കണ്ടു.

ഞാൻ: എന്നാൽ ശരി വരുമ്പോൾ കാണാം.

സുമി: ഒക്കെ നോക്കി ഒക്കെ പോയിട്ട് വാ…

അങ്ങനെ അവളോട് യാത്ര പറഞ്ഞു ഞാൻ നേരെ ബസ് കയറി ജീന ചേച്ചി പറഞ്ഞ സ്ഥലത്ത് എത്തി. ഒരു ചെറിയ പാർക്ക് . അത്യാവശം സമാധാനപരമായ ഒരിടം.  വസന്തകാലത്തെ വരവേൽക്കാൻ നിൽക്കുന്നതുപോലെ പൂക്കൾ മരങ്ങളിൽ കണ്ടുതുടങ്ങിയിരിക്കുന്നു. ഞാൻ അവിടെ നിന്ന് അത്യാവശ്യം ഫോട്ടോ എടുക്കാനുള്ള ആംഗിളുകൾ ഒക്കെ നോക്കുന്നതിന്റെ ഇടയിൽ ചേച്ചിക്ക് ഫോട്ടോ എടുക്കാൻ പറ്റിയ ഒരു സ്ഥലവും കണ്ടെത്തി. അങ്ങനെ ഓരോന്നും നോക്കിനിൽക്കുന്ന നേരത്ത് പെട്ടെന്ന് എന്റെ പുറകിൽ വന്ന ഒരാൾ തട്ടി. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇന്നലെ ഫോട്ടോയിൽ കണ്ട ആ കേരള സാരിയിൽ അതിസുന്ദരിയെ പോലെ കാണപ്പെട്ടു ജീന ചേച്ചി. എങ്ങനെ വർണിക്കണമെന്ന് എനിക്ക് വാക്കുകളില്ല പണ്ടത്തെ ലാലേട്ടൻ സിനിമയിൽ പറയുന്നതുപോലെ ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് എന്നപോലെ എനിക്ക് തോന്നി. അത്രയ്ക്ക് മനോഹരമായിരുന്നു അവരുടെ ആ കോലം. തനി നാടൻ കാവ്യ ശില്പം പോലെ അവർ എൻറെ മുന്നിൽ കാണപ്പെട്ടു. എൻറെ നോട്ടം കണ്ടിട്ട് ആവണം അവരെന്നെ തട്ടി വിളിച്ചു. അപ്പോഴാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്.

Updated: July 2, 2026 — 4:36 pm

2 Comments

Add a Comment
  1. Please keep writing this was one of the best series story

  2. Hello bro vegam baaki baagam post chyu waiting for long time

Leave a Reply

Your email address will not be published. Required fields are marked *