ഏതുനേരത്ത് തോന്നിയ തോന്നലോ ധൈര്യമോ എന്നറിയില്ല ഞാൻ അവളെ ഒന്നും നോക്കാതെ എന്നോട് ചേർത്തുപിടിച്ചു. ആ നിമിഷം അവളും എന്നെ ഞെട്ടിച്ചുകൊണ്ട് വാരിപ്പുണർന്നു. അതിൽ എനിക്ക് യാതൊരുവിധ രീതിയിലും മറ്റൊരു ചിന്തയും ഉണ്ടായില്ല. ഒരു നല്ലൊരു സുഹൃത്തിൻറെ സാമീപ്യം മാത്രം ഞാൻ അവളിൽ കണ്ടു.
നിനക്ക് ഈ ലോകത്ത് എപ്പോ എന്ത് വേണമെങ്കിലും എന്നോട് സംസാരിക്കാം എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം അതുകൊണ്ട് നീ ഇനി ഒറ്റയ്ക്കാണെന്ന് ഒരിക്കലും ചിന്തിക്കരുത്. നിൻറെ ഈ അവസരത്തെ മുതലെടുത്തുകൊണ്ട് ഞാൻ സംസാരിക്കുന്നതാണെന്ന് നീ ഒരിക്കലും കരുതരുത്. അവളെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞു. അവൾ അപ്പോൾ തന്നെ എന്നിൽ നിന്നും വിട്ട മാറി.
സുമി: എൻറെ അവസരത്തെ മുതലെടുക്കാൻ നീ ഒരിക്കലും നിൽക്കില്ല
എന്നുള്ള ഉറപ്പ് എനിക്ക് ഉള്ളതുകൊണ്ടാണ് ഞാനിപ്പോൾ ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നതും നിന്നോട് എല്ലാ കാര്യവും ഓപ്പൺ ആയിട്ട് പറയുന്നത്. നിന്നെ എനിക്ക് വിശ്വാസമാണ് നീ ഈ വീട്ടിൽ വന്നതിനുശേഷം എന്നോട് ആയാലും അനുവിനോട് ആയാലും നിൻറെ പെരുമാറ്റം ഞാനും അവളും എപ്പോഴും സംസാരിക്കാറുണ്ട്. ഏതൊരു പെണ്ണിനും കംഫർട്ട് തോന്നുന്ന ആണുങ്ങളോട് മാത്രമേ അവർ ഇടപഴകി സംസാരിക്കാൻ നിൽക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും നിന്നെ അത്രത്തോളം കംഫർട്ട് ആയി കഴിഞ്ഞിരിക്കുന്നു.
അവളത് പറയുമ്പോൾ എൻറെ ഉള്ളിൽ സന്തോഷം തിരതല്ലി കാരണം നമ്മളെ ഒരാൾക്ക് കംഫർട്ട് ആയി കാണാൻ പറ്റുമെന്ന് കരുതുന്നത് തന്നെ നമ്മൾക്ക് കിട്ടാവുന്ന വലിയൊരു അംഗീകാരമാണ്. ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ വിഷമങ്ങളും മാറിയിരുന്നു ഞാൻ അവളെ നോക്കി ചിരിച്ച ശേഷം അവളോട് മുറിയിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി. സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല.
എൻറെ ഉറക്കം രാവിലെ ശരിയാവാത്തത് കൊണ്ടാവണം എനിക്ക് അപ്പോൾ തന്നെ ഉറക്കം വന്നു. റൂമിലെത്തി ബെഡിൽ ഫോൺ എടുത്തിട്ട് ഞാൻ കയറി കിടന്നുറങ്ങി.
രാവിലെ അലാറം കേട്ട് ഉറക്കം എഴുന്നേറ്റ് താഴെ വരുമ്പോൾ സുമി അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു. അവളോട് ഗുഡ്മോണിങ് പറഞ്ഞ് ഞാൻ ബാത്റൂമിൽ കയറി ഫ്രഷ് അപ്പ് ഒക്കെ ആയിട്ട് പുറത്തേക്ക് വന്നപ്പോൾ അവൾ എനിക്കും കൂടെ ചായ ഇട്ടു എൻറെ ഗ്ലാസ് എന്നിലേക്ക് നീട്ടി. ആ ചായ വാങ്ങി അവളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് മാത്യു ചേട്ടന്റെ കോൾ വന്നു.
11 മണിക്ക് തന്നെ ജോലിക്ക് കേറണമെന്ന് ചേട്ടൻ എന്നോട് പറഞ്ഞു. ഞാൻ സമയം നോക്കുമ്പോൾ തന്നെ 10 കഴിഞ്ഞിരുന്നു. അങ്ങനെ പെട്ടെന്ന് തന്നെ അവളോട് കാര്യം പറഞ്ഞ് ഞാൻ മുറിയിൽ പോയി ഡ്രസ്സ് മാറി താഴേക്ക് ഇറങ്ങി. ആ സമയം കൊണ്ട് സുമി എനിക്ക് കഴിക്കാനായി ഒരു എഗ്ഗ് റോൾ ഉണ്ടാക്കി വെച്ചിരുന്നു. അവളുടെ കയ്യിൽ നിന്നും ആ എഗ്റോൾ വാങ്ങി കഴിച്ച് ഞാൻ വേഗം തന്നെ ഷോപ്പിലേക്ക് ഓടി.
ഷോപ്പിലെത്തി വേഗം തന്നെ ഞാൻ ജോലിയിലേക്ക് കടന്നു. ചേട്ടൻ പറഞ്ഞുതന്ന ഓരോ കാര്യങ്ങളും കൃത്യമായി ചെയ്തു. കസ്റ്റമേഴ്സ് വന്ന് തുടങ്ങിയത് കൂടി എന്നെ എൻറെ പാത്രം കഴുകൽ ഡ്യൂട്ടിയിലേക്ക് ചേട്ടൻ മാറ്റി. അങ്ങനെ പുള്ളിക്കാരൻ പറഞ്ഞു തന്ന പോലെ തന്നെ ഞാൻ അവിടുത്തെ ഓരോ കാര്യങ്ങളും ചെയ്യാൻ തുടങ്ങി. നമ്മൾ വിചാരിക്കും പോലെ എളുപ്പം പണിയല്ല ഈ പാത്രം കഴുകൽ എന്ന് എനിക്ക് അതോടെ മനസ്സിലായി. അമ്മാതിരി പാത്രങ്ങൾ ആയിരുന്നു ഓരോ സമയവും എൻറെ മുന്നിലേക്ക് എത്തിയിരുന്നത്. ചില സമയത്ത് ഞാൻ കഴുകിയ പാത്രങ്ങൾ തന്നെ വീണ്ടും വീണ്ടും എൻറെ മുന്നിലേക്ക് വരുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നുവെങ്കിലും.
ഇതാണ് നമ്മുടെ ജീവിതം എന്ന് ചിന്തിച്ചപ്പോൾ ഞാൻ അതൊക്കെ വകവയ്ക്കാതെ തന്നെ എൻറെ ജോലിയിലേക്ക് തുടർന്നു. കുറച്ച് നേരത്തെ പണിക്ക് ശേഷം ചേട്ടൻ എന്നോട് ഭക്ഷണം കഴിക്കാൻ പോകാൻ പറഞ്ഞു. അങ്ങനെ ഞാൻ ഭക്ഷണം

Please keep writing this was one of the best series story
Hello bro vegam baaki baagam post chyu waiting for long time