കഴിക്കാനായി കിച്ചനിൽ നിന്നും ചോറും കറികളും എടുത്ത് സ്റ്റാഫ് റൂമിലേക്ക് പോകുമ്പോൾ. ജോസ്ന അവിടെ ഇരിപ്പുണ്ട്.
എന്നെ കണ്ടതും ഒന്ന് ചെറുതായി ചിരിച്ചു എന്നല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ല. ഞാനും ജസ്റ്റ് അവൾക്കൊരു പുഞ്ചിരി കൈമാറി. ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന രണ്ടുപേരായിട്ടുപോലും ഞങ്ങൾ തമ്മിൽ സംസാരിക്കാതിരുന്നത് എനിക്ക് എന്തോ ബുദ്ധിമുട്ട് പോലെ തോന്നി. കാരണം ഞാൻ എല്ലാരോടും അങ്ങോട്ട് കയറി സംസാരിക്കുന്ന കൂട്ടത്തിലുള്ള ആളാണ് അങ്ങനെയുള്ള എനിക്ക് ഒരാളുടെ മൗനം അത്ര ഈസി ആയിരുന്നില്ല.
എന്താടോ താൻ ഇവിടെ ആരോടും മിണ്ടാറില്ല. ഞാൻ തന്നെ അവളോട് സംസാരിക്കാൻ മുൻകൈയെടുത്തു.
ജോസ്ന: അയ്യോ അങ്ങനെയൊന്നുമില്ല.
ഞാൻ: അല്ല തന്നെ അങ്ങനെ മിണ്ടിയൊന്നും കാണാറില്ല.
ജോസ്ന: അത് ഞാൻ അങ്ങനെ പെട്ടെന്ന് സംസാരിക്കുന്ന കൂട്ടത്തിൽ അല്ല.
ഞാൻ: ഇൻവർട്ടർ ആണല്ലേ…
ജോസ്ന: അതെന്താ..
ഞാൻ: ഇൻട്രോവട്ട് എന്ന് ആക്കി പറഞ്ഞതാ…
ജോസ്ന: ഓ അതായിരുന്നോ… അല്പം…
ഞാൻ: അങ്ങനെയൊന്നും എഴുതാൻ പറ്റില്ല നമ്മൾ ഇവിടെ ജോലിയൊക്കെ ഒരുമിച്ച് തന്നെയല്ലേ… അപ്പം അത്യാവശ്യം എല്ലാവരും ആയിട്ട് സംസാരിക്കണം. എങ്കിൽ അല്ലേ എല്ലാവർക്കും ഒരു നല്ലൊരു ഫ്ലോയിൽ പോകാൻ പറ്റൂ.
ജോസ്നാ: ഇനിമുതൽ ശ്രമിക്കാം.
അങ്ങനെ ഞങ്ങൾ വീണ്ടും ഞങ്ങളുടെ ഭക്ഷണം കഴിപ്പിൽ ശ്രദ്ധ തിരിച്ചു. ഇടയ്ക്ക് ഓരോ കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുവെങ്കിലും. വളരെ വേഗം തന്നെ അവൾ കഴിച്ചു എണീറ്റ് അവളുടെ ജോലിയിലേക്ക് തിരിച്ചു കയറി. അങ്ങനെ അന്നത്തെ ദിവസം അവിടെത്തന്നെ എല്ലാ പണിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ സമയത്താണ് ഞാൻ പിന്നെ ജോസ്നയെ നല്ല രീതിയിൽ കാണുന്നത്. ഞാൻ വേഗം നടന്ന് അവളുടെ അടുത്തേക്ക് പോയി.
ഞാൻ: താൻ എവിടെയാ താമസിക്കുന്നേ.
ജോസ്ന: ഇവിടെ അടുത്തുള്ള റോസ്മേരി സ്ട്രീറ്റ്.
ഞാൻ: അടിപൊളി ഞാൻ രണ്ട് സ്ട്രീറ്റ് അപ്പുറത്താണ് താമസിക്കുന്നേ. ഇനിയിപ്പോ എന്തായാലും കൂടെ നടക്കാൻ ഒരാളായല്ലോ ഡ്യൂട്ടി കഴിയുമ്പോൾ.
അവൾ അപ്പോൾ എനിക്കൊരു പുഞ്ചിരി മാത്രം നൽകി.
ഞാൻ: അല്ലടോ താൻ നാട്ടിൽ എവിടെയാ?
ജോസ്ന: തിരുവല്ല.
ഞാൻ: ഞാൻ ട്രിവാൻഡ്രം ആണ്.
അങ്ങനെ ഞങ്ങൾ ഓരോ കാര്യവും പറഞ്ഞു പറഞ്ഞു ഞങ്ങളുടെ വീടുകളുടെ അടുത്തെത്തി. ആദ്യം അവളുടെ വീട് കഴിഞ്ഞാണ് എൻറെ വീട്. അങ്ങനെ അവളെ വീട്ടിൽ ആക്കിയ ശേഷം ഞാൻ നേരെ തന്നെ എൻറെ വീട്ടിലേക്ക് എത്തിയിരുന്നു. ഡോർ തുറന്ന് ഞാൻ മുകളിലേക്ക് പോകുമ്പോൾ അനുവിന്റെ മുറിയിൽ നിന്നും ശബ്ദം കേൾക്കാമായിരുന്നു. ഇവൾ നാളെ വരും എന്നല്ലേ പറഞ്ഞത് എന്തുപറ്റി ഇന്ന് നേരത്തെ വന്നിട്ടുണ്ടല്ലോ.
ഞാൻ അവളുടെ ഡോറിൽ മുട്ടി. അവൾ വന്ന് ഡോർ തുറന്നപ്പോൾ അവളെ കണ്ട് ഞാൻ ശരിക്കും ഞെട്ടി. രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്. എന്തു പറയണമെന്ന് എനിക്കറിയില്ല ഞാൻ വേഗം തന്നെ അവളോട് എന്തു പറ്റി എന്ന് ചോദിച്ചു.
അവൾ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. എനിക്ക് അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയില്ല എന്നാലും ഞാൻ കാര്യം തിരക്കാൻ പോയി.
എന്താ അനു എന്തുപറ്റി??
എനിക്ക് വയ്യടാ, ഞാൻ പൊറുതിമുട്ടിയിരിക്കുവാ…
അവൾ കരച്ചിൽ തുടർന്നുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഒരു വീഡിയോ കോൾ വന്നു.
ദാ കണ്ടോ… എന്നെ ഇവൻ ജീവിക്കാൻ സമ്മതിക്കില്ല… എത്ര നേരമായി എന്നറിയാമോ എന്നെ വിളിച്ച് ഓരോ കാര്യം പറയുന്നു…
നീ ബ്ലോക്ക് ചെയ്തതല്ലേ പിന്നെങ്ങനെ വിളിക്കുന്നേ.
ഇത് വേറെ ഏതോ നമ്പറിൽ നിന്ന് ഇപ്പോൾ എന്നെ വിളിക്കുന്നെ.
നീ ഫോൺ എടുക്ക് എന്താ കാര്യം എന്ന് സംസാരിക്കട്ടെ.
വേണ്ടടാ അവൻ പറയുന്നതൊന്നും കേൾക്കാൻ എന്നെക്കൊണ്ട് വയ്യ….
അങ്ങനെ പറഞ്ഞാൽ എങ്ങനെ അനു നീ ഫോൺ എടുക്ക്…
അവൾ എൻറെ നിർബന്ധത്തിന് വഴങ്ങി പെട്ടെന്ന് തന്നെ ഫോൺ എടുത്തു.
“എടി കഴുവേറീടെ മോളെ… നീ ആരെ കൊണക്കാനാടി പോയിരിക്കുന്നേ…” ഫോൺ എടുത്ത് പാട് പച്ചത്തെറിയാണ് അപ്പുറത്ത് നിന്നും കേട്ടത്.

Please keep writing this was one of the best series story
Hello bro vegam baaki baagam post chyu waiting for long time