സുമി: ഇപ്പോൾ ഞാൻ അല്പം ഒക്കെയാണ്. നീ എന്താ ഫുഡ് ഉണ്ടാക്കിയെ.
നല്ല വിശപ്പുണ്ട്. എനിക്ക് കൂടെ കഴിക്കാൻ ഉണ്ടാവുമോ?
ഞാൻ: നിൻറെ പോക്ക് കണ്ടപ്പോഴേ തോന്നി നീ ഒന്നും കഴിച്ചിട്ടില്ല അതുകൊണ്ട് ഞാൻ നിനക്കും കൂടെ ചേർത്താൽ ഫുഡ് ഉണ്ടാക്കിയത്. നല്ല അടിപൊളി ഗാർലിക് എഗ്ഗ് റൈസ്. നീ അവിടെ ഇരുന്നോ ഞാൻ വിളമ്പാം.
സുമി: നീ ഇത്രയും ഉണ്ടാക്കിയതല്ലേ ഞാൻ വിളമ്പാം. നീ കൈയൊക്കെ കഴുകിയിട്ട് വാ.
അങ്ങനെ അവൾ തന്നെ പ്ലേറ്റ് ഒക്കെ എടുത്ത് ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം വിളമ്പി ഞാനും അവളും ഭക്ഷണം കഴിച്ച് കുറച്ചുകൂടി സംസാരിച്ചു അവിടെ നിന്നും ഞാൻ എൻറെ മുറിയിലേക്കും അവൾ അവളുടെ മുറിയിലേക്ക് പോയി. മുകളിൽ വന്ന് ഫോൺ എടുത്തു നോക്കുമ്പോൾ അനുവിന്റെ മിസ്കോൾ ആണ് കണ്ടത്.
ഇവളപ്പോ വീട്ടിൽ ഇല്ലേ. ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ ഉടനെ തന്നെ അവളെ തിരിച്ചു വിളിച്ചു. അവൾ അപ്പോൾ തന്നെ കോൾ എടുക്കുകയും ചെയ്തു.
ഞാൻ: എന്താടി വിളിച്ചേ…
അനു: എടാ ഞാൻ ഇന്നലെ എൻറെ ഫ്രണ്ടിനെ കാണാൻ ആയിട്ട് ലണ്ടനിൽ വന്നത്.
ഞാൻ: നീ എന്നിട്ട് ഒരു വാക്ക് പറഞ്ഞില്ലല്ലോ പോകുന്ന കാര്യം.
അനു: എടാ പെട്ടെന്ന് പ്ലാൻ ചെയ്തത് പിന്നെ ഞാൻ നിന്റെ റൂമിൽ വന്നു നോക്കിയപ്പോൾ നീയും അവിടെ ഇല്ലായിരുന്നു.
ഞാൻ: ഞാനിന്നലെ അഞ്ചു ചേച്ചിയുടെ വീട്ടിൽ പോയിരുന്നു. നീ ഒക്കെയല്ലേ. .
അനു: ഞാൻ ഒക്കെയാണ്. പിന്നെ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത് ഒരു കാര്യം പറയാനാ.
ഞാൻ: എന്താടി എന്തുപറ്റി. മറ്റവൻ വീണ്ടും എന്തെങ്കിലും പ്രശ്നമായിട്ട് വന്ന…
അനു: എയ്… അതൊന്നുമല്ല. ഞാൻ പറയുന്ന കാര്യം നീ സുമിയോട് പറയാൻ നിൽക്കരുത്.
ഞാൻ: ഇല്ല എന്താ കാര്യം.
അനു: എടാ ഞാൻ ഇപ്പോൾ എൻറെ ഫ്രണ്ട് ആയിട്ട് പുറത്തേക്ക് പോയ സമയത്ത് ഇക്കായെ കണ്ടു. പക്ഷേ പുള്ളിക്കാരൻ എന്നെ കണ്ടിട്ടില്ല. കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ നടപ്പും മട്ടും കണ്ടിട്ട് കാമുകി കാമുകന്മാരെ പോലെയാണ്.
അവളത് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആരാ കൂടെ എന്ന് മനസ്സിലായി. അപ്പോ സുമി പറഞ്ഞതൊക്കെ സത്യം തന്നെയാണ്.
ഞാൻ: കുറച്ചു പ്രശ്നങ്ങൾ ഉണ്ട് നീ വന്നശേഷം ഞാൻ പറയാം ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല. തൽക്കാലം നീ ആ കാര്യം ഒന്നും മൈൻഡ് ചെയ്യണ്ട നീ നിൻറെ ഫ്രണ്ട് ആയിട്ട് കുറച്ച് കറങ്ങി എൻജോയ് ചെയ്തിട്ട് വാ.
അനു: ആടാ ഒക്കെ ഞാൻ മറ്റന്നാളെത്തും….
ഞാൻ: ഒക്കെ ടേക്ക് കെയർ.
അങ്ങനെ അവളോട് സംസാരിച്ചു വച്ച ശേഷം ഞാൻ വീട്ടിൽ വിളിച്ച് വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിച്ച വീട്ടുകാരുമായിട്ട് കുറച്ച് അധികം കത്തിയൊക്കെ വെച്ച ശേഷം സിനിമ കാണാനായി തുടങ്ങി. ഞാൻ സിനിമ കാണുന്നു എങ്കിലും എൻറെ മനസ്സിൽ മുഴുവനും സുമി പറഞ്ഞ കാര്യങ്ങളാണ്. ഒരു പെണ്ണ് ഈ ലോകത്ത് എന്തൊക്കെ സാഹചര്യങ്ങളാണ് കടന്നു പോകേണ്ടത്. ജനനം മുതൽ മരണം വരെ അവരുടെ കാലചക്രത്തിൽ അവർ താണ്ടി കടക്കേണ്ട ഓരോ കടമ്പകളും ഇന്ന് നമ്മൾക്ക് ആലോചിക്കാൻ പറ്റാവുന്നതിലും
അപ്പുറമാണ്. ഒരു പ്രായമാകുമ്പോൾ മനസ്സിലുള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം അവർ പോലും അറിയാതെ കുഴിച്ചുമൂടപ്പെടുന്നു. വീട്ടുകാർക്കും സമൂഹത്തിനും മുന്നിൽ അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങളുടെയും വില അവർ തന്നെ കുറച്ച് കാണപ്പെടേണ്ട അവസ്ഥയാകുന്നു. ഇന്ന് സുമി അനുഭവിക്കുന്ന ഒന്നിനും അവൾ ഒരിക്കലും ഒരു കാരണക്കാരിയായി എനിക്ക് തോന്നുന്നില്ല. ഇനിയും ഇതുപോലെ എത്രയെത്ര സുമിമാർ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ തന്നെ മനസ്സിലാവും. അങ്ങനെ ഞാൻ എങ്ങനെയൊക്കെ സിനിമ കണ്ടു വൈകുന്നേരം ആയപ്പോൾ സുമിയെ വിളിച്ച് പുറത്തേക്ക് ഒന്ന് നടക്കാൻ പോയി. കുറച്ചുനേരം അവളുമായി സമയം സ്പെൻഡ് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത് അവളെ ഒന്ന് ആ മുറിയിൽ നിന്നും പുറത്തിറക്കാൻ വേണ്ടിയിട്ടായിരുന്നു. അങ്ങനെ ഞങ്ങൾ പുറത്തേക്ക് പോയി അടിച്ചു കറങ്ങി തേരാപ്പാര നടന്ന തിരിച്ച് വീട്ടിൽ വന്നു. രാത്രി അവൾ ഉണ്ടാക്കി തന്ന ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ച ശേഷം ഞാൻ എൻറെ മുറിയിലേക്കും അവൾ അവളുടെ മുറിയിലേക്ക് കിടക്കാനായി പോയി.

Please keep writing this was one of the best series story
Hello bro vegam baaki baagam post chyu waiting for long time