ജീന: ഓഹോ… അപ്പൊ കണ്ടുകഴിഞ്ഞാൽ ഡിലീറ്റ് ചെയ്താണോ പരിപാടി…
ഞാൻ: ഞാൻ പൊതുവേ കണ്ടുകഴിഞ്ഞ് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യും. കാരണം ഇതുപോലെ ആരെങ്കിലും ഫോൺ എടുത്താൽ നമ്മൾ പെടും.
ജീന: ആ അത് ശരിയാ… അതുകൊണ്ടാണല്ലോ ഇപ്പോൾ ഞാൻ കണ്ടത്…
ഞാൻ: അതെന്താ ചേച്ചി ഇതിനു മുന്നേ ഇതൊന്നും കണ്ടിട്ടില്ലേ…
ജീന: കണ്ടിട്ടില്ല എന്നൊന്നും ഞാൻ പറയില്ല. അത്യാവശ്യം കണ്ടിട്ട് ഉണ്ട്. പിന്നെ ഇപ്പൊ അതിനൊന്നും ഒരു താല്പര്യമില്ല.
ഞാൻ: അപ്പ ചേച്ചി അത്ര നല്ലതൊന്നുമല്ല.
ജീന: അതെന്താ നീ അങ്ങനെ പറഞ്ഞെ… ഇങ്ങനെ വീഡിയോ കാണുന്ന എല്ലാവരും മോശമാണോ…
ഞാൻ: അയ്യോ അങ്ങനെ പറഞ്ഞതല്ലേ….
ജീന: പിന്നെ എങ്ങനെ പറഞ്ഞതാ…
ഞാൻ: ഞാൻ ഒന്നും പറഞ്ഞില്ല… പോരെ….
ജീന: നീ ഒന്നും പറയാതിരിക്കുന്നത് നിനക്ക് നല്ലത്…
പിന്നെ ഞാൻ കൂടുതൽ ഒന്നും മിണ്ടാൻ പോയില്ല ഞങ്ങൾ അവിടെ ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് കുറെ നേരം കത്തിയടിച്ച ശേഷം പുറത്തേക്കിറങ്ങി.
ജീന: എന്താ ഇനി നിൻ്റെ പരുപാടി. എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ പോകണം.
ഞാൻ: ബോയ്ഫ്രണ്ട് ആണോ?
ഞാൻ ഒന്ന് ആക്കാൻ പറഞ്ഞു.
ജീന: ആണെങ്കിൽ ഇപ്പോ നിനക്ക് എന്താ…
ഞാൻ: എനിക്ക് ഒന്നുമില്ല…
ജീന: കൂടുതൽ ഡയലോഗ് ഒന്നും പറയണ്ട. കേട്ടല്ലോ…
ഞാൻ: ഞാൻ ചുമ്മാ പറഞ്ഞത..
ജീന: അങ്ങനെ ചുമ്മാ നിനക്ക് തോന്നുന്നത് എന്നോട് പറയാൻ നിക്കണ്ട… കേട്ടല്ലോ…
അത് പറയുമ്പോൾ ചേച്ചി അല്പം കടുപ്പിച്ചാണ് എന്നോട് സംസാരിച്ചത്… പെട്ടെന്ന് ചേച്ചിയുടെ മുഖം മാറുന്നതും ഞാൻ ശ്രദ്ധിച്ചു.
ഞാൻ: സോറി ഞാൻ ചുമ്മാ പറഞ്ഞതാ…
ജീന: ആഹ് ശെരി ഞാൻ പോകുവാ… ബൈ…
അതും പറഞ്ഞ് ചേച്ചി പെട്ടെന്ന് അവിടേക്ക് വന്ന ബസ്സിൽ കയറി അവിടെ നിന്നും പോയി. അപ്പോഴാണ് ഞാൻ ചോദിച്ചത് തെറ്റായിപ്പോയെന്ന് എനിക്ക് തോന്നിയത്. സത്യം പറഞ്ഞാൽ ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും. അത് ഇത്ര വലിയ അഫക്ട് ആവുമെന്ന് ഞാൻ വിചാരിച്ചില്ല. ആകെ ഞാൻ ഒരുമാതിരി ആയിപ്പോയി. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി. ഞാൻ ബസ് കാത്തുനിൽക്കാതെ ഊബർ ബുക്ക് ചെയ്തു വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ഞാൻ സോഫയിൽ തന്നെ ഇരുന്നു.
മനസ്സാകെ ഒരുമാതിരി ആയിപ്പോയി. ചേച്ചി അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ചേച്ചിക്ക് മെസ്സേജ് അയച്ചു സോറി പറയണമെന്ന് തോന്നിയെങ്കിലും ഇപ്പോൾ അത് വേണ്ട എന്ന് ഞാൻ തന്നെ എന്നോട് പറഞ്ഞു. പെട്ടെന്ന് ഡോർ തുറന്ന് സുമി പുറത്തേക്ക് വന്നു. എന്നെ കണ്ട് എൻറെ അടുത്ത് വന്നിരുന്നു. എൻറെ മുഖത്തെ വിഷമം കണ്ടിട്ടാവണം അവൾ എന്തുപറ്റിയെന്ന് എന്നോട് ചോദിച്ചു. ഞാനവളോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.
സുമി: ഇതാണ് നിങ്ങൾ ആണുങ്ങളുടെയൊക്കെ കുഴപ്പം. ഒരു പെണ്ണ് ഒരു സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞാൽ
ഉടനെ തന്നെ നിങ്ങൾ അവരെ ബോയ്ഫ്രണ്ട് ആക്കും.
ഞാൻ: എടി ഞാൻ ആ ഉദ്ദേശത്തിൽ ഒന്നും ചോദിച്ച് അല്ല. ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ ഒരു തമാശയ്ക്ക് ഞാൻ പറഞ്ഞത്. അതിത്രത്തോളം ആകുമെന്ന് ഞാൻ കരുതിയില്ല. ഇനി നീ കൂടെ എന്നെ കുറ്റപ്പെടുത്തല്ലേ.
സുമി: കുറ്റപ്പെടുത്തിയത് അല്ലടാ. ഓരോ പെൺകുട്ടി എന്തൊക്കെയാണ് അവരുടെ ഉള്ളിൽ കൊണ്ട് നടക്കുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ പറഞ്ഞത്.
ഞാൻ: ഞാൻ പുള്ളിക്കാരിയെ വിളിച്ച് സോറി പറയട്ടെ.
സുമി: ഇപ്പോൾ നീ ഒന്നും പറയണ്ട കുറച്ചു കഴിഞ്ഞ് വല്ലതും മെസ്സേജ് അയച്ചു നോക്ക്.
എനിക്ക് എന്തെന്നറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. അത് കണ്ടതുകൊണ്ടാണ് എന്ന് തോന്നുന്നു അവൾ എൻറെ കൈകൾ ചേർത്ത് പിടിച്ചു.
സുമി: നീ എന്തിനാ കരയുന്നെ അജു.
ഞാൻ: ഞാൻ ആരെയും ഒരിക്കലും മനസ്സുകൊണ്ട് പോലും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. എൻറെ ഒരു തമാശ ഒരാളെ വിഷമിപ്പിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും വയ്യ.

Please keep writing this was one of the best series story
Hello bro vegam baaki baagam post chyu waiting for long time