യുകെ ഡയറിസ് – 5 27  

ലണ്ടനിലുള്ള ഒരു നേഴ്സ് ആണ്. പുള്ളിയെക്കാളും മൂന്ന് വയസ്സ് കൂടുതലുണ്ട്. എന്നോട് ഒന്ന് സ്നേഹത്തിൽ സംസാരിക്കാൻ പോലും ചെയ്യാത്ത മനുഷ്യൻ ആ തള്ളയോട് എന്തൊക്കെ സംസാരിച്ചിരിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ ഒരു പെണ്ണ് എന്ന നിലയിൽ തോറ്റു പോയതുപോലെ തോന്നി. ഞങ്ങൾ അതിൻറെ പേരിൽ സംസാരം ആയപ്പോൾ പുള്ളി ബാഗും എല്ലാം പാക്ക് ചെയ്ത് ഇവിടെനിന്നും പോയി. ഞാനിതുവരെ ഇത് അനുവിനോട് പോലും പറഞ്ഞിട്ടില്ല.

പുള്ളി ഇപ്പോൾ ആ പെണ്ണുമ്പിള്ളയുടെ വീട്ടിലാണ് താമസം. വീട്ടിൽ വിളിച്ച് ഡിവോഴ്സിന്റെ കാര്യം പള്ളിക്കാരും ആയിട്ട് സംസാരിക്കാൻ പറഞ്ഞു കഴിഞ്ഞു. അതിന് പുള്ളി പറഞ്ഞ കാരണം എനിക്കിവിടെ വേറൊരാളും ആയിട്ട് അവിഹിതം എന്നാണ്. എൻറെ വീട്ടുകാർ എന്നെ പുള്ളിയെക്കാളും വലിയ രീതിയിൽ തോൽപ്പിച്ചു. അവർ ആദ്യം വിളിച്ചിട്ട് എന്നോട് ചോദിച്ചത് ഞങ്ങളെ നാണം കെടുത്താൻ വേണ്ടി

നീയവിടെ ആരുടെ കൂടെ നരങ്ങുവാ എന്ന. എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല ഞാൻ ഫോൺ കട്ട് ചെയ്തു.  കഴിഞ്ഞ രണ്ടുദിവസം ഞാൻ ആ മുറിയിൽ എങ്ങനെയാണ് കഴിഞ്ഞതെന്ന് എനിക്ക് പോലും അറിയില്ല.

ഒരു കാര്യം നോക്കിയാൽ ഇപ്പോൾ ഒരു സമാധാനമുണ്ട് സംശയിക്കാൻ പുള്ളി കൂടെ ഇല്ലല്ലോ.

നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല അന്ന് നമ്മൾ രണ്ടുപേരും ഇവിടെ ഭക്ഷണം ഉണ്ടാക്കി സാധനങ്ങളൊക്കെ വാങ്ങാൻ പോയ ദിവസം , അന്ന് രാത്രി പുള്ളി എന്നെ എന്തൊക്കെ പറഞ്ഞു എന്ന് കേട്ടാൽ നീ അയാളെ  തുപ്പും. എല്ലാം സഹിച്ച് ഞാൻ എന്തിനാണ് ജീവിക്കുന്നത് എന്ന് പലവട്ടം ചിന്തിക്കുമ്പോഴും വീട്ടുകാരുടെ മുഖം എന്റെ മനസ്സിൽ വരുമായിരുന്നു. പക്ഷേ ഇന്ന് അതേ വീട്ടുകാർ എന്നെ മനസ്സിലാക്കാതെ പോയപ്പോൾ ഇനി ഞാൻ എന്തിന് ഇതൊക്കെ സഹിച്ച ജീവിക്കണം എന്നുള്ള ചിന്ത എന്നിൽ വന്നു. ഇപ്പോ ഇത്രയും നേരം സംസാരിച്ചപ്പോൾ എന്തോ നെഞ്ചിൽ നിന്നും ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെ എനിക്ക് തോന്നുന്നുണ്ട്.

അവൾ ഇതൊക്കെ പറയുമ്പോൾ തന്നെ ഞാൻ ഒരു പ്രതിമ പോലെ നിശ്ചലമായി നിന്നു. ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. നമ്മൾ ജീവിതത്തിൽ കാണുന്ന ആൾക്കാർ ഒരിക്കലും നമ്മൾ കരുതുന്നതുപോലെയല്ല എന്ന് വീണ്ടും എൻറെ മുന്നിൽ ഒരു അടയാളം. അവൾ പറയുന്നതൊക്കെ ഒരു പെണ്ണ് എങ്ങനെ സഹിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

പക്ഷേ അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി ഇന്നലെ അവൾ ശരിക്കും എൻറെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു. അത് നൽകാതെ പോയതിൽ എനിക്കിപ്പോൾ എന്നോട് തന്നെ കുറ്റബോധം തോന്നുന്നു.

“സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ നീ എൻറെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. അത്രയ്ക്ക് ഒറ്റപ്പെട്ട അവസ്ഥയായിരുന്നു എനിക്ക്…”

എൻറെ മനസ്സിലെ ശബ്ദം കേട്ടതുപോലെ അവൾ എനിക്ക് പെട്ടെന്ന് ഒരു മറുപടി നൽകി.

ഞാൻ: എടാ നീ ഇത് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സത്യായിട്ടും നിൻറെ കൂടെ തന്നെ ഇരുന്നേനെ… പക്ഷേ ഇന്നലെ ചേച്ചി വിളിച്ചപ്പോൾ ഞാൻ വരാം എന്നും വാക്ക് കൊടുത്തു. അതാ ഞാൻ പെട്ടെന്ന് പോയത്

സുമി: അതൊന്നും കുഴപ്പമില്ലടാ. ഇപ്പോൾ നിന്നോട് ഇതൊക്കെ സംസാരിച്ചപ്പോൾ എനിക്കൊരു സമാധാനമായി.

ഞാൻ: നിനക്ക് എപ്പോൾ എന്ത് സംസാരിക്കണം എങ്കിലും എന്നോട് സംസാരിക്കാം. എന്ത് വിഷമം ഉണ്ടെങ്കിലും നിനക്ക് എന്നോട് പറയാം. നീ തൽക്കാലം ഒന്നിനെക്കുറിച്ച് ആലോചിക്കേണ്ട. ഞാൻ പുള്ളിയെ വിളിക്കണോ…

സുമി: എ വേണ്ടടാ… അങ്ങനെ പോയി തുലയുണ്ടെങ്കിൽ തുലയട്ടെ. അത്രമാത്രം ഞാൻ സഹിച്ചടാ.

ഞാൻ: ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിനക്ക് ഞാനൊരു ഹഗ്ഗ് തരട്ടെ.

അവൾ പെട്ടെന്ന് തന്നെ ഒരു മറുപടിയും പറയാതെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളെ ഇരു കൈകൊണ്ടും  ചേർത്തുപിടിച്ചു. കുറച്ചുനേരം അങ്ങനെ നിന്നശേഷം ഞങ്ങൾ അതിൽ നിന്നും വിട്ടു മാറി. അവരുടെ മുഖത്ത് അപ്പോൾ ഒരു ആശ്വാസം നിറയുന്നത് പോലെ എനിക്ക് തോന്നി.

Updated: July 2, 2026 — 4:36 pm

2 Comments

Add a Comment
  1. Please keep writing this was one of the best series story

  2. Hello bro vegam baaki baagam post chyu waiting for long time

Leave a Reply

Your email address will not be published. Required fields are marked *