പിന്നെ നീ അവിടെ കറങ്ങി നിക്കാതെ താഴെ എത്തിക്കോണം.”
റീനു അത് കേട്ടപാടെ മുകളിലേക്ക് പോയി. ചിലർ പറഞ്ഞു പെണ്ണിന്റെ നാണം, ചിലർ പെണ്ണിന്റെ ആക്രാന്തം. ജോമോൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കണ്ണൻ അവന്റെ കൈത്തണ്ടയിൽ പിടിച്ചു.
വേണ്ടതിലും മുറുക്കെ.
“എടാ, ഒരു മിനിറ്റ് ഒന്ന് വന്നേ. ഒരു കാര്യം പറയാനാ.”
“എന്താടാ? പിന്നെ പറ.”
“പിന്നെയല്ല. ഇപ്പോ.”
റാണി ഉടനെ, “എടാ കണ്ണാ, ഇപ്പഴെങ്കിലും അവനെ ഒറ്റയ്ക്ക് വിടെടാ. ഇക്കണക്കിന് ആദ്യരാത്രിക്കും നീ കൂട്ടിരിക്കുമല്ലോടാ!” എല്ലാവരും ആർത്ത് ചിരിച്ചു.
“എന്റെ പൊന്ന് റാണി മമ്മീ, ഇതിനുള്ള ചിരി ഞാൻ തിരിച്ചുവന്നിട്ട് തന്നാ പോരേ? ഇവനോട് ഒരു കാര്യം പറഞ്ഞിട്ട് ഉടനെ വിടാം.”
തമാശ പോലെ പറഞ്ഞെങ്കിലും അവന്റെ പിടി അയഞ്ഞില്ല.
ജോസഫും ഇടയ്ക്ക് കയറി. “എടാ കണ്ണാ, നീ അവനെ വെറുതെ വിട്ടേ. ഇത് അവൻ തീരുമാനിക്കേണ്ട കാര്യമാ. ഞാനോ നീയോ ഇതിൽ ഇടപെടണ്ട.
നീ വാ, നമുക്ക് ഒന്ന് പുറത്ത് നിക്കാം, എനിക്ക് ഒന്ന് നടു നിവർത്തണം. എടാ ജോമോനേ, നീ ചെല്ല് ആ കൊച്ചിന്റെ അടുത്തേക്ക്.
മനസ്സ് തുറന്ന് സംസാരിച്ചിട്ട് വാ. ഇവിടുന്ന് ഇറങ്ങുന്നതിന് മുമ്പ് തീരുമാനം പറഞ്ഞേച്ചും വേണം പോകാൻ. അല്ലാതെ എല്ലാം കഴിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഫോൺവിളി കാത്ത് ഞങ്ങൾ മുതിർന്നവർക്ക് പ്രഷർ തരരുത്. ഹും, ചെല്ല്.”
ഇതും പറഞ്ഞ് ജോമോനെ തള്ളിവിട്ടു.
ജോസഫിന്റെ കൈ തോളിൽ വീണപ്പോൾ കണ്ണന് പിടി വിടേണ്ടി വന്നു. പടി കേറിപ്പോകുന്ന ജോമോനെ നോക്കി അവൻ നിന്നു. വിളിക്കാൻ വായ തുറന്നതാണ്. ശബ്ദം വന്നില്ല.
ജോസഫ് കണ്ണനെയും കൊണ്ട് പുറത്തിറങ്ങി ഒരു മാവിന്റെ ചുവട്ടിൽ നിന്നു.
“എടാ മോനേ, അവന് ഇത് കണ്ട് ഇഷ്ടപ്പെട്ട മട്ടാ. നീ ഇത് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം. പെണ്ണിനെക്കുറിച്ച് ഞാൻ ഒരുപാട് അന്വേഷിച്ചു. അവൾ ജോലി ചെയ്യുന്നിടത്തും താമസിക്കുന്നിടത്തും
എല്ലാം.
നമുക്ക് ബാംഗ്ലൂരിൽ ഒരുപാട് ആൾക്കാരുണ്ടെടാ. അതല്ലേ നിന്റെയൊക്കെ നുണകൾ ഞാൻ വിശ്വസിക്കാത്തത്. നല്ല കൊച്ചാ. എന്തായാലും അവൻ തന്നെ സംസാരിച്ചിട്ട് പറയട്ടെ.”
ഇയാൾ എന്ത് കോപ്പാണ് അന്വേഷിച്ചത്? പകൽ നഴ്സ്, രാത്രി എസ്കോർട്ട്. ഇതാണോ മകന് വേണ്ടി കണ്ടുപിടിച്ച പെണ്ണ്? എന്ത് പറയണമെന്നറിയാതെ കണ്ണൻ നിന്നു.
ഇങ്ങേരോട് എന്ത് പറയാനാ? അപ്പാ, നിങ്ങടെ മകൻ ഇന്നലെ രാത്രി കൂടെക്കിടന്ന എസ്കോർട്ടാണ് ഇവൾ എന്നോ? ടെൻഷനടിച്ച് അവൻ പോക്കറ്റീന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
മാവിന്റെ കൊമ്പിൽ കൈ താങ്ങി, എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിന്നു.
“എടാ, ഇവരുടെ മുമ്പിൽ വെച്ചാണോ വലിക്കുന്നെ? അണയ്ക്കെടാ!” ജോസഫ് ദേഷ്യപ്പെട്ടു.
ആ ഒരു പുക മാത്രമായിരുന്നു കണ്ണന് ആകെയുള്ള ആശ്വാസം. അവൻ വീട്ടിലേക്ക് നോക്കി. മുകളിലെ മുറിയുടെ ബാൽക്കണിയിൽ രണ്ടുപേരും നിന്ന് ചിരിച്ച് സംസാരിക്കുന്നു.
റീനു ക്ലാര അല്ലായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം അവൻ ആഗ്രഹിച്ചുപോയി.
അപ്പോഴേക്കും റീനുവിന്റെ അപ്പൻ അങ്ങോട്ട് വന്നു. അയാളെ കണ്ട് സിഗരറ്റ് കളയാൻ തുടങ്ങിയ കണ്ണനോട് മാത്യു പറഞ്ഞു, “അയ്യോ, കളയണ്ട മോനേ.
ഇങ്ങ് തന്നേക്ക്. ഒരെണ്ണം മൊത്തമായി വലിക്കണ്ടല്ലോ. അവരുടെ സംസാരം കണ്ടിട്ട് മോൻ ഇവിടെത്തന്നെ നിക്കുമെന്നാ തോന്നുന്നെ.” ഇതും പറഞ്ഞ് ആ സിഗരറ്റ് വാങ്ങി അങ്ങേർ വലിച്ചുതീർത്തു.
കണ്ണൻ ജോസഫിനെ നോക്കി ഒന്ന് ആക്കി. ഇപ്പോ എങ്ങനെയുണ്ട്?
മുകളിലെ ബാൽക്കണിയിൽ നിന്നുള്ള വർത്തമാനത്തിനു ശേഷം ജോമനും റീനുവും താഴേക്ക് ഇറങ്ങിവന്നു. രണ്ടുപേരുടെയും മുഖത്ത് നല്ലൊരു സംതൃപ്തി ഉണ്ടായിരുന്നു. റീനുവിന്റെ കൊഞ്ചലുള്ള സംസാരവും തമാശകളും ജോമന് നന്നായി പിടിച്ചിരുന്നു.
ഇന്നലെ രാത്രിയിലെ ക്ഷീണവും
മനസ്സിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളുമൊക്കെ റീനുവുമായുള്ള ആ കുഞ്ഞു വർത്തമാനത്തിൽ അലിഞ്ഞുപോയതുപോലെ ജോമന് തോന്നി.
ജോമോൻ മുകളിലെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ റീനു അലമാരയുടെ കതക് അടയ്ക്കുകയായിരുന്നു. എന്തോ ധൃതിയിൽ അകത്തേക്ക് തള്ളിവെച്ചതുപോലെ. അവനെ കണ്ടപ്പോൾ അവൾ തിരിഞ്ഞ് ചിരിച്ചു.
