ആ ശബ്ദം കേട്ടതും രണ്ടുപേരും ഒരു മിന്നൽപ്പിണറുപോലെ ഞെട്ടിപ്പിരിഞ്ഞു. വേദു പേടിച്ചരണ്ട് രണ്ടുചുവടു പുറകോട്ടു നിന്നു… ദേവൻ ആണോ അങ്ങോട്ട് വരുന്നതെന്ന പേടി
അവളുടെ ഹൃദയമിടിപ്പ് നൂറിരട്ടിയാക്കി.
രണ്ടുപേരും കിതച്ചുകൊണ്ട് പരസ്പരം നോക്കി നിന്നു. അധരങ്ങളിൽ പടർന്നുകിടന്ന ഉമിനീരും ചുവന്ന ചുണ്ടുകളും ആ ഭയത്തിലും വിയർപ്പിലും കൂടുതൽ പ്രകടമായി.
അപ്പോഴേക്കും മുകളിലെ പടിക്കെട്ടുകളിൽ നിന്നും മല്ലികയുടെ ശബ്ദം താഴേക്ക് കേട്ടു.
“ഏട്ടാ… കഴിഞ്ഞില്ലേ അവിടെ?”
അത് കേട്ടതും വേദുവിന്റെ നെഞ്ചിലുണ്ടായിരുന്ന ഭാരം ഒന്നു കുറഞ്ഞു. ആശ്വാസത്തിന്റെ ഒരു വലിയ ശ്വാസം അവളിൽ നിന്നും പുറത്തേക്ക് വന്നു. ദേവന് പകരം മല്ലികയാണ് മുകളിൽ നിൽക്കുന്നത് എന്നറിഞ്ഞത് ആ നിമിഷം അവളുടെ ജീവൻ തിരികെ കിട്ടിയതുപോലെ തോന്നി.
ഇടുമ്പൻ ഒട്ടും പതറാതെ മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു:
“ഇല്ലെടി… കഴിയുന്നതേ ഉള്ളൂ!”
മല്ലികയുടെ ശബ്ദം വീണ്ടും താഴേക്ക് വന്നു:
“ഇതെന്താ ഇത്ര സമയം? ഞാൻ അങ്ങോട്ട് വരണോ ?”
അത് കേട്ടതും ഇടുമ്പൻ മുഖത്ത് ഒരു കള്ളച്ചിരിയോടെ മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:
“അതിന് നീ വന്നിട്ട് നിനക്ക് തരാൻ ഇവിടെ ഒന്നുമില്ല! തൽക്കാലം നീ അങ്ങോട്ട് പോയെ.”
മല്ലികയുടെ ഭാഗത്തുനിന്നും ഒരു കുശുമ്പിന്റെ ചിരി കേട്ടു
“ഓഹ്… പുതിയ ആളുകളെ കിട്ടുമ്പോൾ പിന്നെ നമ്മളെ വേണ്ടാതാവുമല്ലോ!”
ഇടുമ്പൻ ഗൗരവഭാവത്തിൽ പറഞ്ഞു
“കിടന്ന് ചിണുങ്ങാതെ അവിടെ പോയി നിൽക്ക്! സാറ് എങ്ങാനും വന്നാൽ ഞങ്ങളെ ഉടനെ അറിയിച്ചാൽ മതി.”
“ഓഹ്… അങ്ങനെ ആവട്ടെ!”
ഒരു ആക്കിയ സ്വരത്തിൽ മല്ലിക പറഞ്ഞത് കേട്ടു.
തുടർന്ന് മുകളിലെ ആ വലിയ മരമൂടി ‘ഠേ’ എന്ന് ശബ്ദത്തോടെ അടയുന്നതും, മല്ലികയുടെ കാലടി ശബ്ദം അകന്നുപോകുന്നതും അവർ വ്യക്തമായി കേട്ടു.
വാതിൽ അടഞ്ഞ ശബ്ദം നിലവറയുടെ ചുവരുകളിൽ അവസാനിച്ച നിമിഷം,
ഇടുമ്പൻ തന്റെ കാമഭരിതമായ കണ്ണുകൾ വീണ്ടും വേദുവിന്റെ നേരെ തിരിച്ചു. ഒരു വേട്ടക്കാരൻ തന്റെ ഇരയുടെ മുന്നിലേക്ക് പതുങ്ങിനടക്കുന്നതുപോലെ അവൻ വേദുവിന്റെ അടുത്തേക്ക് നടന്നുതുടങ്ങി.
വേദു ഭയവും നാണവും ഒരുപോലെ നിറഞ്ഞ കണ്ണുകളോടെ പുറകോട്ട് പിൻവാങ്ങി.
“എന്ത് പറ്റി മേഡം? അവൾ വന്ന് വിളിച്ചപ്പോഴേക്കും പേടിച്ചോ?”
ഇടുമ്പൻ ചുണ്ടിൽ വശ്യമായ ഒരു ചിരിയോടെ ചോദിച്ചു.
വേദു കിതച്ചുകൊണ്ട് ചുമരിൽ തടഞ്ഞുനിന്നു. ഇനി പുറകോട്ട് പോകാൻ ഇടമില്ലായിരുന്നു. അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി ചോദിച്ചു:
“നിങ്ങൾ ആങ്ങളയും പെങ്ങളും കൂടെ എന്നെ കൊലയ്ക്ക് കൊടുക്കുമോടാ…?”
ഇടുമ്പൻ അവൾക്ക് തൊട്ടുമുന്നിൽ വന്ന് നിന്നു. അവളുടെ തൊട്ടടുത്തു തന്റെ മുഖം അടുപ്പിച്ചുകൊണ്ട് അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു:
“മേഡം എന്തിനാ പേടിക്കുന്നത്? സാർ ഇപ്പോൾ വരില്ല,മേഡത്തെ ഞാൻ ഇന്ന് ഈ നിലവറയിൽ വെച്ച് സ്വർഗ്ഗം കാണിക്കും…!”
വേദു അവന്റെ നെഞ്ചിൽ കൈവെച്ച് ചെറുതായി തടയാൻ നോക്കിക്കൊണ്ട് പറഞ്ഞു:
“അതൊന്നും വേണ്ടടാ ഇടുമ്പാ… ഒന്നാമത് ഞാൻ എന്റെ ഭർത്താവല്ലാത്ത, വേറൊരുത്തന്റെ മുന്നിലാ ഈ കാണിച്ചു കൂട്ടുന്നതൊക്കെ… ഇതിപ്പോ രണ്ടാമത് ഒരാള് കൂടെ….. എനിക്ക് ആലോചിക്കാൻ പോലും വയ്യടാ…”
ഇടുമ്പൻ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് പുച്ഛത്തോടെയും എന്നാൽ അടങ്ങാത്ത കാമത്തോടെയും പറഞ്ഞു:
“എന്ത് വർത്തമാനമാ മേഡം ഈ പറയുന്നേ? വിശന്നിരിക്കുന്നവന്റെ മുന്നിൽ ഇലയിട്ട് ചോറ് കൊടുത്തിട്ട് കഴിക്കരുതെന്ന് പറഞ്ഞാൽ എങ്ങനെയാ? ഞാൻ എങ്ങനെയാ മേഡത്തെ വെറുതെ വിടുക?”
വേദു കിതപ്പും ഭയവും കാമവും ഒരേസമയം ഉള്ളിൽ തുളുമ്പിനിൽക്കെ ചുമരിലേക്ക് കൂടുതൽ ചാരി നിന്നു. അവളുടെ അടിവയർ വിറയ്ക്കുന്നുണ്ടായിരുന്നു.
ഇടുമ്പൻ അവളുടെ രണ്ടു കൈകളും
ഇരുവശങ്ങളിലുമുള്ള ചുമരിലേക്ക് അമർത്തിപ്പിടിച്ച് അവളുടെ ദേഹത്തേക്ക് തന്റെ ഭാരം പൂർണ്ണമായി ചാരി നിന്നു. അവളുടെ കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് അവൻ അവളുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളെയും കൊതിയോടെ നോക്കി…
