ദേവൻ അവളെ ചേർത്തുപിടിച്ച് ആ വ്യൂ പോയിന്റിലെ പാറക്കെട്ടുകൾക്ക് സമീപം സമയം ചെലവഴിച്ചു. ഇടയ്ക്ക് ആളുകൾ കുറവുള്ള ഭാഗത്ത് വെച്ച് അവൻ അവളുടെ അരക്കെട്ടിൽ കൈയോടിച്ചു പിടിക്കുമ്പോൾ, കഴിഞ്ഞ മണിക്കൂറിലെ ഓർമ്മകൾ വേദുവിന്റെ മനസ്സിൽ അലയടിച്ചു.
അങ്ങനെ പ്രകൃതിഭംഗി ആസ്വദിച്ചും പരസ്പരം കാമചേഷ്ടകൾ പങ്കുവെച്ചും സമയം പോയതറിഞ്ഞില്ല. തിരികെ ഫാം ഹൗസിലേക്ക് അവർ തിരിച്ചെത്തിയപ്പോഴേക്കും സമയം വൈകീട്ട് 5 മണി കഴിഞ്ഞിരുന്നു.
അവിടെ എത്തിയതും ദേവൻ നേരെ മുകളിലെ മുറിയിലേക്ക് ഫ്രഷാകാൻ കയറി. പോകുന്ന വഴിയിൽ അവൻ വേദുവിനെ നോക്കി പറഞ്ഞു:
“തൽക്കാലം
നീയിപ്പോ മുകളിലേക്ക് വരണ്ട…എനിക്കൊരു ബിസിനസ് മീറ്റിംഗ് ഉണ്ട്…കഴിയാനൊരു ഒന്നൊന്നര മണിക്കൂർ എടുക്കും…അതുവരെ നീ താഴെ മല്ലികയുടെ ഒപ്പം എന്തെങ്കിലുമൊക്കെ ചെയ്ത് നേരം കളഞ്ഞോ….”
വേദു താൻ അണിഞ്ഞിരിക്കുന്ന ഡ്രസ്സിലേക്ക് ഒന്ന് നോക്കി നാണത്തോടെയും ചമ്മലോടെയും ചോദിച്ചു:
“എന്നാ ഞാനൊന്ന് ഡ്രസ്സ് മാറട്ടെ ദേവേട്ടാ… ഈ കോലത്തിൽ ഞാൻ എങ്ങനെയാ അവരുടെ മുന്നിൽ ചെല്ലുന്നത്?”
അതുകേട്ട് ദേവൻ ഒരു കള്ളച്ചിരിയോടെ അവളെ തിരിഞ്ഞുനോക്കി.
“ആഹാ! അവിടെ ടൂറിസ്റ്റ് സ്പോട്ടിൽ വന്നവരൊക്കെ ഇതും നോക്കി വായിനോക്കി പോയതാ… ഇനി ഇവിടെയുള്ള നമ്മടെ രണ്ടുപേരു കാണുന്നതാണോ പ്രശ്നം? നീ ഇതും ഇട്ട് നടന്നാൽ മതി!”
അത്രയും പറഞ്ഞ് ദേവൻ മുകളിലെ മുറിയിലേക്ക് കയറിപ്പോയി. കൂടുതൽ വാദിക്കാൻ നിൽക്കാതെ വേദു പതുക്കെ താഴത്തെ അടുക്കള ലക്ഷ്യമാക്കി നടന്നു.
അടുക്കളയിൽ മല്ലിക രാത്രിയിലേക്ക് വേണ്ട ഭക്ഷണത്തിനുള്ള കഷ്ണങ്ങൾ അരിഞ്ഞു കൂട്ടുന്ന തിരക്കിലായിരുന്നു. വേദു പതുക്കെ അടുത്തേക്ക് ചെന്ന് ഒരു കസേര വലിച്ചിട്ടിരുന്നു.
“എന്താ മല്ലികേ ഉണ്ടാക്കുന്നത്?”
മല്ലിക തലയുയർത്തി വിടർന്ന ചിരിയോടെ പറഞ്ഞു…
“ആഹ്, മേഡം വന്നോ! രാത്രിയിലേക്ക് വേണ്ട കറിക്ക് കഷ്ണം അരിയുവാ…”
“രാത്രി എന്താ അപ്പോൾ സ്പെഷ്യൽ?”
വേദു ചോദിച്ചു.
“കപ്പ പുഴുങ്ങിയതും മാൻ ഇറച്ചിയും!”
“മാനോ?!”
വേദു കണ്ണുകൾ തള്ളി അതിശയത്തോടെ ചോദിച്ചു.
“ആഹ് മേഡം! ഏട്ടൻ കാട്ടീന്ന് ഒന്നിനെ വെടിവെച്ചു പിടിച്ചിട്ടുണ്ട്. അതിനെയാ ഇന്ന് രാത്രി ഉണ്ടാക്കുന്നത്. മേഡം ഇതൊന്നും കഴിച്ചിട്ടില്ലേ?”
“നല്ല കോലായി! എന്റെ ഇല്ലത്ത് ഇറച്ചി പോലും കേറ്റില്ല….. അതിന്റെയൊക്കെ രുചി അറിയാൻ തുടങ്ങിയത് തന്നെ ശ്യാമേട്ടനെ കെട്ടിയ ശേഷമാ…. കോഴിയുടെ രുചി തന്നെ വിരളമായിട്ടാ
അനുഭവിച്ചത്… അപ്പോഴാ ഈ മാൻ!”
വേദു ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ കോലോത്തെ തമ്പുരാട്ടിയുടെ കൊതി തീർത്തിട്ടേ വിടുന്നുള്ളൂ ഞങ്ങൾ! കറി വെക്കുന്നത് ഏട്ടനാ… ഏട്ടന്റെ കൈപ്പുണ്യമൊന്നും എനിക്ക് കിട്ടിയിട്ടില്ല. അത് ഇന്ന് മേഡവും അറിയും.”
ഇടുമ്പനെക്കുറിച്ച് പറയുമ്പോൾ മല്ലികയുടെ സംസാരത്തിൽ ഒരു കുസൃതിയും ആക്കിയ അർത്ഥവും ഉള്ളതുപോലെ വേദുവിന് തോന്നി. എങ്കിലും കഴിഞ്ഞ സംഭവങ്ങളുടെ നാണക്കേട് കാരണം അവളത് വലിയ കാര്യമാക്കാൻ പോയില്ല.
“മല്ലികേ… നീ ഈ മേഡം വിളിയൊന്ന് നിർത്തിയേ… കേൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു. എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി…അതുമല്ലെങ്കിൽ പേര് തന്നെ വിളിച്ചോ…,”
വേദു സ്നേഹത്തോടെ പറഞ്ഞു.
“മേഡത്തിന് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ വിളിക്കാം… ചേച്ചീ,”
മല്ലിക പറഞ്ഞു…
“ഞാൻ സഹായിക്കാം…”
എന്നും പറഞ്ഞ് വേദു പച്ചക്കറി അരിയാൻ കൈനീട്ടിയപ്പോൾ മല്ലിക പറഞ്ഞു:
“ഹോ കഴിഞ്ഞു ചേച്ചീ! എല്ലാം അരിഞ്ഞു കഴിഞ്ഞു.”
“അല്ല, മാൻ എവിടെ മല്ലികേ?”
വേദു ചുറ്റും നോക്കി.
“അതൊക്കെ ഏട്ടൻ തോല് കളഞ്ഞ് വെട്ടി പീസ് ആക്കുന്നുണ്ട്. ഇപ്പോൾ വരും.”
മല്ലിക പറഞ്ഞു തീർന്നതും അടുക്കളയുടെ വാതിൽക്കൽ ഇടുമ്പൻ പ്രത്യക്ഷപ്പെട്ടു. കഴുകി വെളുപ്പിച്ച വലിയ പാത്രത്തിൽ വെട്ടിയ മാംസകഷ്ണങ്ങളുമായിട്ടാണ് അവൻ അകത്തേക്ക് വന്നത്.
എന്നാൽ അടുക്കളയിൽ വെളുത്ത പാന്റും ബ്രൗൺ നിറത്തിലുള്ള കട്ടികുറഞ്ഞ ബനിയനും ധരിച്ച് നിൽക്കുന്ന വേദുവിനെ കണ്ടതും ഇടുമ്പന്റെ കാലുകൾ ഒന്നു വിറച്ചു….
