അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 02 8അടിപൊളി  

അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ 2 – 2

Achayathi From Banglore SE02 – 02 | Author : Adheera

[ Previous Part ] [ www.kambi.pw ]


അതിരാവിലെ കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് കൊണ്ടാണ് സ്റ്റെല്ല കണ്ണ് തുറക്കുന്നത്,

താൻ ഒഴികെ ബാക്കിയെല്ലാവരും റൂമിൽ നേരത്തെ എഴുന്നേറ്റു കഴിഞ്ഞു,

തൊട്ടരികിൽ അന്നമോൾ ഇരിക്കുന്നുണ്ട് കുറച്ച് അപ്പുറത്തായി ആഞ്ചലോയെ മമ്മി എടുത്തു കൊണ്ട് നടക്കുന്നു,

സ്റ്റെല്ല ഫോൺ കയ്യിലേക്ക് എടുത്ത് സമയം നോക്കിയതും ഏകദേശ 9:30 Am ആകുന്നു.

ആൽബിന്റെ ഫോണിൽ നിന്നും ഒരുപാട് മിസ്ഡ് കോൾ വന്നു കിടക്കുന്നുണ്ട്, അതിനൊപ്പം എഴുന്നേൽക്കുമ്പോൾ തന്നെ വിളിക്കണം എന്ന് മെസ്സേജും കിടക്കുന്നു,

എന്തായാലും ഇവിടെ നിന്ന് ഒന്ന് കംഫർട്ടബിൾ ആയി സംസാരിക്കാൻ പറ്റില്ല, വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന് അവൾ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടു

” എന്തു ഉറക്കം ആണ് സ്റ്റെല്ലാ എഴുന്നേൽക്കണം എന്ന ബോധം ഒന്നുമില്ലേ…??”

മമ്മി ചെറിയ ചൂടിലാണ്, തലേന്ന് രാത്രി വൈകി കിടന്ന കാര്യം ആരും അറിഞ്ഞിട്ടില്ല എന്ന് പകൽപോലെ വ്യക്തം.

സ്റ്റെല്ലാ വേഗം ചാടി എഴുന്നേറ്റു മുടിയെല്ലാം വാരി കെട്ടിവച്ചു, നേരെ ബാത്റൂമിലേക്ക് കേറി ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോഴേക്കും മമ്മി രണ്ടു മക്കളെയും കൊണ്ട് പുറത്തേക്ക് പോയിട്ടുണ്ടായിരുന്നു,

ബാക്കിയുള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെച്ച ശേഷം സ്റ്റെല്ലയും ബ്രേക്ഫാസ്റ്റ് കൊടുക്കുന്ന ടേബിള് ലക്ഷ്യമാക്കി നടന്നു,

ഇന്നലത്തെ ക്ഷീണം ശരിക്കും ശരീരത്തിൽ അറിയാനുണ്ട് പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ചെറുതായി വേദനിക്കുന്നു,

ഹാളിൽ എത്തിയപ്പോഴേക്കും പ്രഭാത ഭക്ഷണം ഏകദേശം കഴിയാറായിരിക്കുന്നു.

രാവിലെ തന്നെ പൊറോട്ടയും മുട്ടക്കറിയും ആണ്, എല്ലാവരുടെയും മുഖത്ത് ഇന്നലത്തെ ആഘോഷത്തിൻ്റെ ക്ഷീണം വ്യക്തമാണ്,

ഒരു വശത്തായി മമ്മി ആഞ്ചലോയെ മടിയിൽ ഇരുത്തി ഭക്ഷണം കൊടുക്കുന്നു,

അന്നമോൾ കുറച്ച് കസിൻ കുട്ടികളുടെ കൂടെയാണ്…

അവൾ

ചുറ്റുപാടും ഒന്നും നിരീക്ഷിച്ച ശേഷം ഒരു പാത്രത്തിൽ പൊറോട്ടയും മുട്ടക്കറിയും എടുത്ത് കുറച്ച് അപ്പുറത്തായി മാറിയിരുന്നു,

അതേസമയം സ്റ്റെല്ല വന്നു കയറിയത് മുതൽ രണ്ട് കണ്ണുകൾ അവളെ മാത്രം നിരീക്ഷിക്കുന്നുണ്ടായിരുന്നു,

അവളുടെ ചലനങ്ങളും മുഖഭാവങ്ങളും ആ കണ്ണുകൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു കൊണ്ടിരുന്നു….

” ഭക്ഷണം കൊള്ളാമല്ലേ…??”

” ഇത് തീറ്റ മത്സരമല്ല…”

ബന്ധത്തിൽ പെട്ട അങ്കിളിൻ്റെ ചോദ്യത്തിന് മറുപടിയായി, സ്ഥിരം പൊട്ട തമാശകളും വാചക കസർത്തുകളുമായി എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,

” നമുക്ക് ഒരു 11 മണിയാവുമ്പോൾ ഇവിടെ നിന്ന് ചെക്ക് ഔട്ട് ചെയ്യണം, എല്ലാവരും കുറച്ച് ഫാസ്റ്റ് ആയി തന്നെ കഴിച്ചോ…”

കൂട്ടത്തിൽ ഇൻ ചാർജ് ആയി നിന്നിരുന്ന കസിൻ അറിയിപ്പ് നൽകി എങ്കിലും, അത് ഗൗനിക്കാതെ എല്ലാവരും പതിയെ തന്നെ ആണ് ഭക്ഷണം കഴിച്ചത്,

സ്റ്റെല്ലാ താൻ ഇരുന്നതിന്റെ കുറച്ച് അപ്പുറത്തായി ഒഴിഞ്ഞു കിടക്കുന്ന ബാൽക്കണിയിൽ നിന്നും പരിസരം ഒന്നു നിരീക്ഷിച്ചു,

പുലരിയുടെ മഞ്ഞുതുള്ളികൾ ഭൂമിയെ തഴുകിയുണർത്തുന്ന മനോഹരമായൊരു പ്രഭാതം,

റിസോർട്ടിന് ചുറ്റുമുള്ള മരച്ചില്ലകളിൽ തങ്ങി നിന്ന മഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ വജ്രങ്ങൾ പോലെ തിളങ്ങുന്നു…

കുറച്ചു അപ്പുറത്തുള്ള പൂന്തോട്ടത്തിൽ നിന്നും പൂക്കളുടെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു..

പ്രഭാതത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്, ഇന്നലെകളിലെ സങ്കടങ്ങളും നാളെയെക്കുറിച്ചുള്ള ആശങ്കകളും മറന്ന് ഈ നിമിഷം മാത്രം ആസ്വദിക്കാൻ തോന്നുന്ന ഒരു സുന്ദരമായ അനുഭവം….

“നീ ഇന്നലെ ലേറ്റ് ആയിട്ടാണോ കിടന്നത്..??” പെട്ടെന്ന് പുറകിൽ നിന്നും മമ്മിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടിത്തിരിഞ്ഞു..!!

ഒരു നിമിഷം അവൾക്ക് എന്താണ് മറുപടി പറയേണ്ടത് എന്ന് മനസ്സിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *