ഞാൻ കാർ മുറ്റത്ത് പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങിയതും, ഫോണിൽ ആരോടോ ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ട് കോയ അങ്ങോട്ട് വരുന്നത് കണ്ടു. എന്നെ കണ്ടതും അയാളുടെ മുഖത്ത് ഒരു ആശ്വാസം
തെളിഞ്ഞു.
“ആഹാ! മോൻ ഇത്ര വേഗം വന്നോ?” കോയ ഫോൺ പോക്കറ്റിൽ വെച്ചുകൊണ്ട് ചോദിച്ചു.
“അല്ല കോയക്കാ… ഇന്നലെ നിങ്ങൾ നാളത്തെ കാര്യത്തിന് വണ്ടി വേണമെന്ന് പറഞ്ഞതല്ലേ. അപ്പോൾ പിന്നെ വൈകണ്ട എന്ന് കരുതി രാവിലെ തന്നെ പോന്നു.” ഞാൻ ഒരു നല്ല കുട്ടിയെപ്പോലെ പറഞ്ഞു.
“അയ്യോ! ആണോ മോനേ… അത് വളരെ നന്നായി. രാവിലെ തന്നെ ഞാനൊരു വലിയ കുടുക്കിൽ പെട്ടുപോയിരിക്കുകയായിരുന്നു!” കോയ പറഞ്ഞു.
“എന്ത് പറ്റി കോയക്കാ? എന്താ പ്രശ്നം?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“എന്ത് പറയാനാ ശ്യാമേ… മോൾക്ക് മേക്കപ്പ് ഇടാൻ കൊണ്ടുവന്ന ഒരുത്തിയുണ്ട്. അതിന് കൊടുത്ത കാശ് വേറെ. ഇപ്പോൾ ദാ പെണ്ണ് പറയുകയാണ് അവര് ശരിയല്ല, ഇതൊക്കെ പണ്ടത്തെ മോഡൽ മേക്കപ്പ് ആണെന്ന് പറഞ്ഞ് അവിടെ ഒരേ ബഹളം! ഈ പെണ്ണുങ്ങൾക്ക് കാശിന്റെ വില എന്താണെന്ന് വല്ല ധാരണയുമുണ്ടോ? അതും ഈ അവസാന നിമിഷത്തിൽ!” കോയ അസ്വസ്ഥനായി പറഞ്ഞു.
“എന്റെ കോയക്കാ… കാലമൊക്കെ മാറിയില്ലേ? അപ്പോൾ കുട്ടികളുടെ ആഗ്രഹത്തിനൊത്തപോലെ വേണ്ടേ കാര്യങ്ങളൊക്കെ ചെയ്യാൻ? നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് വരുത്തിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ ഇപ്പോൾ?” ഞാൻ കോയയെ ഉപദേശിക്കുന്ന മട്ടിൽ പറഞ്ഞു.
“അതിനൊക്കെ ഒരുപാട് പൈസ ആവില്ലേടാ! അവൾ പറയുന്നത് അവളുടെ ഏതോ കൂട്ടുകാരിയുടെ പാർലർ ഉണ്ടത്രേ… ഫ്രീയായി ചെയ്ത് തരും എന്നൊക്കെയാ പറയുന്നേ! പക്ഷേ ഒരു കുഴപ്പമുണ്ട്… ഇങ്ങോട്ട് വരില്ല, അങ്ങോട്ട് ചെല്ലണം!” കോയ നിരാശയോടെ പറഞ്ഞു.
“അതിനെന്താ കോയക്കാ… അങ്ങോട്ട് പോയാൽ പോരെ?” ഞാൻ ചോദിച്ചു.
“അതല്ല ശ്യാമേ… ഇവിടെ ആളുകളൊക്കെ വരുമ്പോൾ പെണ്ണ് എവിടെയെന്ന്
ചോദിക്കില്ലേ? അതാ ഞാൻ ആലോചിക്കുന്നത്.”
“എന്റെ കോയക്കാ… എപ്പോഴാ നമുക്ക് ഓഡിറ്റോറിയത്തിൽ എത്തേണ്ടത്?”
“ഉച്ചയ്ക്ക് 12 മണിക്ക്…” കോയ പറഞ്ഞു.
“പിന്നെന്താ! ആവശ്യത്തിന് സമയമില്ലേ? ഞാൻ അവളെ കൊണ്ടുപോയി അങ്ങോട്ട് എത്തിച്ചോളാം. ഒപ്പം എനിക്ക് ഈ വണ്ടി ഒന്ന് സർവീസിന് കൊടുത്ത് ഒന്ന് ഡെക്കറേറ്റ് ചെയ്യാനും ഉണ്ട്. അപ്പോൾ രണ്ടും നടന്നോളും!” ഞാൻ എൻ്റെ പ്ലാൻ കോയയുടെ മുന്നിൽ വെച്ചു.
കോയ ഒന്ന് ആലോചിച്ചു. വണ്ടിക്കൂലിയും മേക്കപ്പ് ചാർജും ലാഭിക്കാം എന്ന ചിന്ത അയാളുടെ പിശുക്കൻ മനസ്സിൽ തെളിഞ്ഞു.
“എന്നാ പിന്നെ അങ്ങനെ ആവട്ടെ മോനേ… നീ അവളെ കൊണ്ടുപോയി ആ പാർലറിൽ എത്തിക്ക്. വേഗം തീർത്ത് വരാൻ പറ,” കോയ സമ്മതിച്ചു.
ഞാൻ റംസിയെയും പ്രതീക്ഷിച്ച് കാറിന് സമീപം കാത്തുനിന്നു. എന്റെ ഉള്ളിൽ ആവേശം അണപൊട്ടിയൊഴുകുകയായിരുന്നു. ‘ഇന്ന് റംസിയും ഞാനും മാത്രം! കാറിലും പാർലറിലും വെച്ച് എന്തൊക്കെ ചെയ്യാം!’ എന്ന് ഞാൻ മനക്കോട്ട കെട്ടി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ, വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്ന് റംസി പുറത്തേക്ക് വന്നു.
അവളെ കണ്ടതും എൻ്റെ കണ്ണുകൾ തള്ളിപ്പോയി! ഒരു ചുവന്ന കനം കുറഞ്ഞ ഷർട്ടും, കറുത്ത ബഗ്ഗി ടൈപ്പ് ലൂസ് പാന്റും, കഴുത്തിലൂടെ ഒരു ഗ്രേ കളർ തട്ടവും ചുറ്റിയാണ് അവൾ വരുന്നത്. ആ ചുവന്ന ഷർട്ടിനുള്ളിലൂടെ അവളുടെ വെളുത്ത ശരീരത്തിന്റെ നിഴലുകൾ നേരിയ രീതിയിൽ വ്യക്തമായിരുന്നു. ചുണ്ടിൽ നല്ല ചുവന്ന ലിപ്സ്റ്റിക്കും, കണ്ണുകളിൽ കടുത്ത സുറുമയും അണിഞ്ഞ് അവൾ അപ്സരസ്സിനെപ്പോലെ ഒരുങ്ങിയിരിക്കുന്നു.
അവളുടെ പിന്നാലെ ഒരു ചെക്കൻ വലിയൊരു ലഗേജ് പെട്ടിയുമായി വരുന്നുണ്ടായിരുന്നു. അതിലാണ് അവളുടെ
കല്യാണ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം. അവൻ അത് കൊണ്ടുവന്ന് എൻ്റെ കാറിന്റെ ഡിക്കിയിൽ കയറ്റിവെച്ചു.
റംസി നേരെ വന്ന് എൻ്റെ കാറിന്റെ പിൻസീറ്റിലെ വാതിൽ തുറന്ന് അകത്തേക്ക് കയറിയിരുന്നു.
ഞാൻ ഒരു കള്ളച്ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുനിഞ്ഞപ്പോഴാണ് പെട്ടെന്ന് മറ്റൊരുസംഭവവികാസം നടന്നത്!
