വേദു- പങ്കിടപ്പെട്ട നാടൻ കനി – 14 18അടിപൊളി  

ഞാൻ പറഞ്ഞു.

“ദേ, വേണ്ടാത്തതൊന്നും ചിന്തിച്ച് അടുത്തേക്ക് വരണ്ട കേട്ടോ… എന്റെ അവസ്ഥ അറിയാമല്ലോ ഏട്ടന്!”

വേദു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“അത് ഓർമ്മയുള്ളതുകൊണ്ടല്ലേ ഈ നിയന്ത്രണം! അല്ലെങ്കിൽ ഇപ്പോൾത്തന്നെ ഞാൻ…”

ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ കൂടി കൊടുത്തു. വേദു കുണുങ്ങി ചിരിച്ചു.

“ടാ… രണ്ടും കൂടെ അവിടെ സംസാരിച്ചു നിൽക്കാതെ കഴിക്കാൻ വാടാ!”

അകത്തുനിന്ന് അമ്മയുടെ ഒച്ച കേട്ടു.

ഞാനും വേദുവും പരസ്പരം നോക്കി ചിരിച്ചു. അവൾ എന്റെ കൈ പിടിച്ച് ഡൈനിംഗ് ടേബിളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞുനിർത്തി. അവൾ അമ്പരപ്പോടെ എന്നെ നോക്കി.

“എന്താ ഏട്ടാ…?”

“മോളെ… അടുത്ത പാർട്ട് എന്ന് എഴുതും?”

ഞാൻ അത് ചോദിച്ചപ്പോൾ വേദുവിന്റെ മുഖം

ഒന്ന് വിളറുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷേ അവൾ അത് പെട്ടെന്ന് മറച്ചുവെച്ച് എന്നെ നോക്കി.

“ഇപ്പോൾ ഒരെണ്ണം തന്നെയല്ലേ ഉള്ളൂ മനുഷ്യാ… എന്താ ഇത്! അയ്യേ…”

അവൾ ചിരിയോടെ പറഞ്ഞു.

“കാത്തിരിക്കാൻ വയ്യെന്റെ പെണ്ണെ…”

ഞാൻ ആവേശത്തോടെ പറഞ്ഞു.

“പതിയെ പറ ശ്യാമേട്ടാ… അമ്മയുണ്ട് അവിടെ. ഞാൻ നോക്കാം…”

ശേഷം കൂടുതൽ ഒന്നും ഞാൻ അവളോട് ചോദിച്ചില്ല. ഞങ്ങൾ നേരെ ഡൈനിംഗ് ടേബിളിലേക്ക് ഭക്ഷണം കഴിക്കാൻ പോയി. അന്നത്തെ ദിവസം പിന്നീട് സാധാരണ പോലെ തന്നെ മുന്നോട്ട് പോയി.

അന്ന് ഞങ്ങൾ ഒന്നിച്ച് കെട്ടിപ്പിടിച്ചാണ് കിടന്നത്. വേദു അടുത്ത പാർട്ട്‌ ഉടനെ തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പറയുമ്പോൾ എന്തോ അവളുടെ മുഖത്ത് ഇതുവരെ കാണാത്തൊരു പരിഭ്രമവും ഞാൻ ശ്രദ്ധിച്ചു. പക്ഷെ ഞാനതിലൊന്നും വലിയ കണ്ണ് കൊടുക്കാൻ പോയില്ല…

വീണ്ടും ദിവസങ്ങൾ കടന്നുപോയി…

തോട്ടത്തിലെ പണികളും വീട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാനും വളരെ സന്തുഷ്ട്ടൻ ആയിരുന്നു…

അങ്ങനെ വെള്ളിയാഴ്ച വന്നെത്തി… നാളെയാണ് റംസിയുടെ നിക്കാഹ്. പക്ഷെ ഇന്ന് രാത്രി അവളുടെ വീട്ടിലെ മൈലാഞ്ചി കല്യാണത്തിനു ക്ഷണം ഉണ്ട്…

വെള്ളിയാഴ്ച വൈകുന്നേരം. റംസിയുടെ വീട്ടിലെ മൈലാഞ്ചി രാവിലേക്ക് പോകാനായി ഞാൻ തയ്യാറായി. നന്നായി അയൺ ചെയ്ത ഒരു വെള്ള ഷർട്ടും കാക്കി പാൻ്റുമണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ മനസ്സ് മുഴുവൻ റംസിയുടെ രൂപമായിരുന്നു.

യാത്ര തിരിക്കും മുൻപ്, കഴിഞ്ഞ ദിവസം അവൾക്കായി പ്രത്യേകം വാങ്ങിയ ആ ചെറിയ സമ്മാനം ഞാൻ ഷർട്ടിൻ്റെ മേൽപോക്കറ്റിലേക്ക് ഭദ്രമായി വെച്ചു.

​വേദുവും അമ്മയും ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു. ഗർഭിണിയായതുകൊണ്ട് വേദുവിന് യാത്ര ചെയ്യാൻ

ബുദ്ധിമുട്ടാണ്, അമ്മയ്ക്ക് അതിലും താല്പര്യമില്ല.

​”എടാ…

എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ ആ പെണ്ണിന് കൊടുക്കാൻ? “

അമ്മ ചോദിച്ചു…

“നിക്കാഹ് നാളെ അല്ലെ.. നാളെ വാങ്ങാം…”

ഞാൻ പറഞ്ഞു…

“ ഹാ അധികം വയ്കണ്ട…

ഒന്ന് മുഖം കാണിച്ചിട്ട് വേഗം വീട്ടിൽ എത്താൻ നോക്ക്.. അയാളെ അറിയാലോ…

പിശുക്ക് എന്ന് പറഞ്ഞാ അയാളുടെ അങ്ങേ തലമാ…ഒരാളായിട്ട് അവടെ നിൽക്കുന്നത് കണ്ടാ തന്നെ ഏതെങ്കിലും കൊണ്ടുവന്ന് വന്ന് തലയിൽ വക്കും..”

അമ്മ പറഞ്ഞു.

“ എന്റെ അമ്മേ…

ഞാൻ കൊച്ചു കുഞ്ഞോന്നുമല്ലല്ലോ…ഞാൻ നോക്കിക്കോളാം.. “

ഞാൻ അതും പറഞ്ഞു നെറ്റിയിലൊരു മുത്തവും കൊടുത്ത്  എൻ്റെ കറുത്ത BMW കാറിൻ്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങി.

ഞാൻ വണ്ടി തിരിച്ചു.

​തോട്ടവും വഴികളും പിന്നിട്ട് ഒരു 10 മിനിറ്റിൽ തന്നെ കോയയുടെ വീടെത്തി…

​ഒരു സാധാരണ മിഡിൽ ക്ലാസ് അന്തരീക്ഷം. നാട്ടിലെ പ്രമുഖ പലചരക്ക് വ്യാപാരിയാണെങ്കിലും കോയയുടെ കടുത്ത പിശുക്ക് പ്രശസ്തമാണ്. ആ സ്വഭാവം ഇവിടുത്തെ ആഘോഷങ്ങളിലും പ്രകടമായിരുന്നു. ആർഭാടങ്ങളൊന്നുമില്ലാത്ത, ലാളിത്യം നിറഞ്ഞ ഒരുക്കങ്ങൾ. പറമ്പിൽ ചെറിയൊരു  പന്തൽ ഉയർന്നിട്ടുണ്ട്.  ട്യൂബ് ലൈറ്റുകളും കുറച്ചു കളർ ബൾബുകളും പന്തലിലും വീട്ടിലും പ്രകാശിച്ചു നിൽക്കുന്നു…

. വലിയ ഡെക്കറേഷൻ ലൈറ്റുകളോ ഡിജെ സെറ്റുകളോ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *