മുറപ്പെണ്ണിന്റെ കള്ള കളി Likeഅടിപൊളി  

ഇത് മനീഷയുടെ കഥയാണ്. എങ്ങനെ നിങ്ങൾ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല. കഥയെ അതിന്റെ സങ്കല്പ ലോകത്തിൽ എടുത്തു എൻജോയ് ചെയ്യുക.

ഉണ്ണികൃഷ്ണൻ പോകുവാൻ ആയി നിൽക്കുക ആണ് അവൾ ഇപ്പോഴും അമ്പലത്തിൽ നിന്ന് ഇറങ്ങിയിട്ടില്ല. അവന് വേണ്ടി വഴിപാട് കഴിപ്പിക്കുവാൻ വേണ്ടി അമ്പലത്തിൽ കയറി സമയം ഒരുപാട് ആയി. ഉണ്ണിയുടെ കണ്ണുകൾ വലിയമ്പലത്തിന്റെ വാതിലിൽ തന്നെ തറച്ചു നിന്നു…

ഉണ്ണി :ശോ ഇവൾ ഇത് എവിടെ പോയി…. സമയം കുറേ ആയല്ലോ…

അവൻ സ്വയം ഓരോന്ന് പറഞ്ഞു കൊണ്ട് ബൈക്കിന്റെ സീറ്റിൽ ചെരിഞ്ഞു ഇരുന്നു കൊണ്ട് വണ്ടിയുടെ ടാങ്കിൽ താളം പിടിച്ചു കൊണ്ട് ഇരുന്നു…

പെട്ടന്ന് ആ അമ്പല വാതിൽ പടിയിൽ പാദസ്വരം ഇട്ട ഒരു കാൽ മെല്ലെ പ്രത്യക്ഷപെട്ടു. പാവാട മെല്ലെ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചു കൊണ്ട് അവൾ ആ പടിവാതിൽ മെല്ലെ കടന്നു. അവളുടെ ആ വരവിൽ അവന്റെ മുഴുവൻ കിളിയും പറന്നു എന്ന് തന്നെ പറയാം. ഒരു നിമിഷം അവൻ ആ ബൈക്കിൽ നിന്നു ഇറങ്ങി മെല്ലെ തറയിൽ നിന്ന് കൊണ്ട് അവളെ തന്നെ നോക്കി നിന്നു. പട്ടു പാവാട ഇട്ട് കൊണ്ട് മുഖത്ത് ഒരു പുഞ്ചിരിയോടെ അവൾ ഉണ്ണിയെ നോക്കി. ഒരു കൈയിൽ മടക്കി പിടിച്ച ഒരു വാഴ ഇലയും ഉണ്ട്. അതിൽ അവന് വേണ്ടി അവന്റെ പെണ്ണ് കഴിപ്പിച്ച പ്രസാദം ആണ്. അവൾ അടുത്ത് വന്നു അതിൽ നിന്നും ചന്ദനം എടുത്തു അവന്റെ നെറ്റിയിൽ ചാർത്തി. സത്യത്തിൽ അവളോട്‌ ചെറുതായി ദേഷ്യം കാണിക്കാൻ തന്നെ ആയിരുന്നു അവന്റെ മനസ്സിൽ കാരണം അവൻ അവളെ നോക്കി പുറത്ത് നിൽക്കാൻ തുടങ്ങി സമയം കുറേ ആയി. എന്നാൽ അവളുടെ ആ മുഖം കണ്ടപ്പോൾ അവന്റെ മനസ്സിലെ ദേഷ്യം എല്ലാം ഒരു നിമിഷം മാഞ്ഞു പോയി.
ഉണ്ണി :എന്താ എന്റെ പൈങ്കിളി പെണ്ണേ എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുവാൻ തുടങ്ങിയിട്ട്.

മനീഷ :അതെ ക്ഷേത്ര കാര്യങ്ങൾക്കു കുറച്ചു താമസിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. ഒന്നും ഇല്ലെങ്കിലും ഒരു നല്ല കാര്യത്തിന് അല്ലേ..

ഉണ്ണി :ഉം അതെ..

മനീഷ :ഉണ്ണിയേട്ടാ വീട്ടിൽ എല്ലാം പാക്ക് ചെയ്തു വെച്ചോ.

സത്യത്തിൽ അവൻ ദുബായ്ക്ക് പോവുക ആണ് . മനീഷ അവന്റെ മുറപ്പെണ്ണ് ആണ്. ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം ഉറപ്പിച്ചത് ആണ്. എന്നാൽ വീട്ടുകാർ തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. വീട്ടിലെ പ്രശ്നം അവരുടെ ജീവിതത്തിൽ ബാധിക്കും എന്ന് അവർക്ക് രണ്ട് പേർക്കും ഉറപ്പായിരുന്നു. എന്തായാലും മനീഷ ഇനി കോളേജിലേക്ക് ആണ്. ആ മൂന്നു വർഷം ഡിഗ്രീ അവൾ കംപ്ലീറ്റ് ആക്കും മുൻപ് ഉണ്ണിക്ക് തന്റെ ജോലി ഉപയോഗിച്ച് ഇപ്പോൾ ഉള്ള സ്ഥലത്തു നല്ല ഒരു വീട് വെക്കണം. പിന്നെ ആര് എതിർത്താലും അവന് കുഴപ്പമില്ല. അവൾ എന്തായാലും അവന്റെ കൂടെ ഇറങ്ങി ചെല്ലാം എന്ന് പറഞ്ഞിട്ടുമുണ്ട്.അതുകൊണ്ട് ഇവരുടെ ഇങ്ങനെ ഉള്ള മീറ്റിംഗ് വീട്ടിൽ ആർക്കും തന്നെ അറിയില്ല. അവന്റെ മുന്നിൽ സംസാരിച് കൊണ്ട് നിൽക്കുമ്പോളും അവളുടെ മനസ്സിൽ വല്ലാത്ത വേദന ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും തന്റെ ഉണ്ണിയേട്ടനെ കരഞ്ഞു കൊണ്ട് യാത്ര അയയ്ക്കാൻ അവൾക്ക് മനസ്സിൽ തോന്നിയില്ല. താൻ കരയുന്നത് കണ്ടാൽ ചിലപ്പോൾ ഉണ്ണിയേട്ടന് അത് വല്ലാതെ വിഷമം ഉണ്ടാകും.

ഉണ്ണി :എന്തെ നിന്റെ മുഖം ഒരു മാതിരി കോടി പിടിച്ചു ഇരിക്കുന്നത്…

മനീഷ :ഒന്നുമില്ല ഉണ്ണിയേട്ടാ വെറുതെ തോന്നിയതാവും…

ഉണ്ണി :എന്റെ പെണ്ണേ നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ലല്ലോ.

അവൾ പെട്ടന്ന് അവന്റെ അടുത്ത് വന്നു മെല്ലെ അവന്റെ മാറിലേക് തല താഴ്ത്തി കരയാൻ തുടങ്ങും മുൻപേ.

ഉണ്ണി :എടി ഇത് പൊതു വഴി ആണ് അതും അമ്പലത്തിലേക്ക് ഉള്ള വഴി.ആരെങ്കിലും കണ്ട് കൊണ്ട് വന്നാൽ പിന്നെ ഞാൻ തിരിച്ചു വരും മുൻപേ വീട്ടുകാർ നിന്നെ കെട്ടിച്ചു വിടും.
മനീഷ :അതിനു ഞാൻ കൂടി സമ്മതിച്ചിട്ടു വേണ്ടേ…!

ഉണ്ണി :എടിയെ ഇനി തൊലി വെളുപ്പ് ഉള്ളവനെ കണ്ടാൽ എന്നേ ഇട്ടേച്ചു അവനെ കെട്ടി അങ്ങ് പോകുമോ…

മനീഷ :ദേ ഉണ്ണിയേട്ടാ എപ്പോഴും അങ്ങ് ഇഷ്ട്ടപെട്ടു എന്ന് കരുതേണ്ട. വെറുതെ എഴുതാപുറം വായിക്കേണ്ട കേട്ടോ.

മനീഷയുടെ കണ്ണ് കലങ്ങി കണ്ണ് നീര് മെല്ലെ പുറത്തേക്ക് ഒഴുകി.

ഉണ്ണി :അയ്യേ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ എനിക്ക് അറിഞ്ഞു കൂടെ എന്റെ സുന്ദരി കുട്ടിയെ.

മനീഷ :വേണ്ട എനിക്ക് ഒന്നും കേൾക്കേണ്ട.

ഉണ്ണി :അപ്പോഴേക്കും പിണങ്ങിയോ എന്റെ പെണ്ണ്.. അത് ഞാൻ ഇപ്പോൾ മാറ്റി തരാം.

അവൻ പരിസരം പോലും നോക്കാതെ അവളുടെ കയ്യിൽ പിടിച്ചു മാറിലേക് വലിച്ചിട്ടു. അവൾ പെട്ടന്ന് കുതറി മാറി.

മനീഷ :ശോ ആൾക്കാർ ആരെങ്കിലും കണ്ടാൽ അത് മതി ഇനി.

ഉണ്ണി :അതിനു എന്താ ഞാൻ കെട്ടാൻ പോകുന്ന എന്റെ പെണ്ണ് അല്ലേ നീ.

മനീഷ :അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ. അത് സ്നേഹം കാണിക്കേണ്ടത് പെരുവഴിയിൽ വെച്ച് അല്ല.

ഉണ്ണി :പിന്നെ…

മനീഷ ആകെ അമ്പലപ്പിൽ ആയി.

മനീഷ :എപ്പോഴും ഇങ്ങനെ ഒരു ചിന്ത മാത്രെ ഉള്ളു. അത് ഞാൻ ഉദ്ദേശിച്ചത് ഈ പൊതുവഴിയിൽ കൈ ക്രിയ ഒന്നും വേണ്ട എന്നാണ്.

ഉണ്ണി :എന്നാൽ പിന്നെ കുറച്ചു മാറി ആരും കാണാതെ നിൽക്കാം.

മനീഷ :എന്താ ഉണ്ണിയേട്ടാ കഷ്ടം ഉണ്ട്..

ഉണ്ണി :അതെ ഒരുമ്മ അല്ലെ ഉള്ളു. ഇനി അത് കിട്ടൻ ഞാൻ രണ്ട് കൊല്ലം കാത്തിരിക്കണ്ടേ.

മനീഷ :ശോ ആരേലും കാണും..

ഉണ്ണി :നീ വണ്ടിയിൽ കയറിക്കെ.. ഇങ്ങോട്ട്..

മനീഷ :ഉണ്ണിയേട്ടാ പ്ലീസ്..

ഉണ്ണി :കിടന്നു കൊഞ്ചതെ കേറിക്കെ.

മനീഷ പെട്ടന്ന് ചുറ്റും ആരെയും ശ്രദ്ധിക്കാൻ മുഖം കൊടുക്കാതെ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു. അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു എടുത്തു. ആൾക്കാർ ആരും ഇല്ലാത്ത ഒരു ഇടവഴിയിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് കൊണ്ട് തന്നെ അവളെ മുന്നിലേക്ക് വിളിച്ചു. അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപ് തന്നെ അവളുടെ ചുണ്ടുകൾക്ക് മുകളിൽ കൂടി അവൻ ചുണ്ട് ചേർത്ത് കടിച്ചു. ആദ്യം പൊതു വഴിയിൽ ആയിരുന്നു എന്നുള്ള ഭയം ഉണ്ടായിരുന്നു എങ്കിലും നിമിഷങ്ങൾ കൊണ്ട് അവൾക്ക് ആ ഉൾ ഭയം ഇല്ലാതെ ആയി. ദീർഘ ചുംബനത്തിന് ശേഷം അവൻ മെല്ലെ അവളുടെ ചുണ്ടിൽ നിന്ന് അവന്റെ ചുണ്ടുകൾ വേർപെടുത്തി. അവൾക്ക് എന്തോ അത് പെട്ടന്ന് നിർത്തിയപ്പോൾ ഒരു തൃപ്തി ഇല്ലായ്മ തൊന്നും പോലെ ഫീൽ ചെയ്തു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ഉണ്ണി :എന്റെ പെണ്ണിന് എന്റെ സമ്മാനം ഇഷ്ടം ആയോ.

അവൾ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി.

മനീഷ :അതെ ഞാൻ വീട്ടിലേക്ക് വന്നാൽ അമ്മാവൻ പ്രശ്നം ഉണ്ടാക്കുമോ.

ഉണ്ണി :നിന്റെ അച്ഛൻ അ മാതിരി ഷോ അല്ലേ വീട്ടിൽ ഉണ്ടാക്കിയത്. അത് കാരണം കൂടുതൽ പെട്ടു പോയത് നമ്മൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *