മുറപ്പെണ്ണിന്റെ കള്ള കളി 2അടിപൊളി  

മനീഷ :ഞാൻ ഒന്നും പറയാൻ പോകുന്നില്ല. അതെ നീ എന്തിനാ ഇങ്ങനെ സ്വയം കുടിച് വലിച്ചു നശിക്കുന്നത്.

മീര :നശിക്കുന്നോ ആര്… എന്റെ പൊന്നു മോളെ ഇതൊക്കെ എൻജോയ് ചെയ്യാൻ ഉള്ളത് ആണ്. നീ ഈ നാട്ടിൻ പുറത്ത് വളർന്ന പെൺകുട്ടി ആയത് കൊണ്ട് ആണ് ഇതെല്ലാം തെറ്റ് ആണെന്ന് തോന്നിപ്പിക്കുന്നത്.

മനീഷ :അതൊന്നു എനിക്ക് അറിയില്ല ഇതൊക്കെ കുടിച്ചും വലിച്ചും കുറേ എണ്ണം നശിച്ചുള്ളത് നമ്മൾ ദിവസവും ന്യൂസിൽ പത്രത്തിൽ ഒക്കെ കാണുന്നത് അല്ലെ.

മീര :അത് പഠിപ്പും വിവരവും ഇല്ലാത്ത കുറേ എണ്ണം. നമ്മൾ ഒക്കെ കാര്യം അറിയാവുന്ന ആൾക്കാർ അല്ലേ.

മനീഷ :ആവോ എനിക്ക് അറിയില്ല തെറ്റ് എപ്പോഴും തെറ്റ് തന്നെ ആണ്.

മീര :നിന്നോട് വാദിക്കാൻ ഞാൻ ഇല്ല.

മനീഷ :ഉം..

മനീഷ നോക്കി നിൽക്കെ തന്നെ അവൾ ബീഡി പോലെ എന്തോ ചുണ്ടിൽ വെച്ച് കത്തിച്ചു. പെട്ടന്ന് മീരയുടെ മൂക്കിൽ നിന്നും പുക കട്ടി ആയി പുറത്തേക്ക് പഞ്ഞി കെട്ടുകൾ പോലെ തുപ്പി. മനീഷയ്ക്ക് അത് കണ്ട് കണ്ണ്‌ തെള്ളി പോയി. തികച്ചും മീര ഒരു വലിക്കാരി തന്നെ എന്ന് ഒറ്റ നോട്ടത്തിൽ മനീഷയ്ക്ക് മനസ്സിൽ ആയി.

മീര :നിനക്ക് വേണോ…. വേണമെങ്കിൽ ഒരു പഫ് എടുത്തോ…

മനീഷ :എനിക്ക് എങ്ങും വേണ്ട…. ഒന്ന് പോയെ പെണ്ണേ…

മീര :നീ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് കൊണ്ട് നടക്ക്.

പെട്ടന്ന് മനീഷയുടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. അവൾ സ്‌ക്രീനിൽ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ അതും ഇന്ത്യൻ നമ്പർ അല്ലാത്തത് കൊണ്ട് അവൾക്ക് ഉണ്ണിയേട്ടൻ ആണ് തോന്നി വേഗം പിക് ചെയ്തു…
മനീഷ :ഉണ്ണിയേട്ടാ……..!

മറുവശത്തു വലിയ ഒരു നിശബ്ദത…

മനീഷ :ഹലോ..

പറയെടി പൊട്ടി കാളി…

പെട്ടന്ന് മനീഷയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു അവൾ പെട്ടന്ന് ബെഡിൽ നിന്നു ചാടി എഴുന്നേറ്റു. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കണ്ടു മീര..

മീര :ആരാണ് മോളെ നിന്റെ മുറചെക്കൻ ആണൊ…!?

മനീഷ തലയാട്ടി കൊണ്ട് ഫോൺ എടുത്തു അവളുടെ ബെഡിലേക്ക് പോയി.

മീര :നടക്കട്ടെ നടക്കട്ടെ…

മീര ചിരിച്ചു കൊണ്ട് പുക ഊതി വിട്ടു.

ഉണ്ണി :എങ്ങനെ ഉണ്ട് നിന്റെ കോളേജ് ഒക്കെ!ഇഷ്ടം ആയോ….!

മനീഷ :ഉം കുഴപ്പമില്ല.. അതെ ഇപ്പോൾ ആണൊ സിം റെഡി ആയത്.

ഉണ്ണി :അതേടി…! ഇന്ന് ഉച്ചക്ക് കിട്ടിയുള്ളൂ.

മനീഷ :എന്നിട്ട് ഇപ്പോൾ ആണൊ എന്നേ വിളിക്കുന്നത്.

ഉണ്ണി :എടി ഞാൻ വർക്കിൽ ആയിരുന്നു അതാ…

മനീഷ :അല്ല അവിടെ എങ്ങനെ ഉണ്ട്…!ഉണ്ണിയേട്ടാ അവിടെ ഫുൾ മരുഭൂമി ആണൊ..

ഉണ്ണി :മൊത്തോം ഇല്ല…. കുറേ ഒക്കെ എന്തെ…

മനീഷ :അല്ല സിനിമയിൽ ഒക്കെ കണ്ടത് വെച്ച് ചോദിച്ചത് ആണ്.

ഉണ്ണി :എടി കല്യാണം കഴിഞ്ഞു നിന്നെ ഞാൻ ഇങ്ങ് കൊണ്ട് വരാം. അപ്പോൾ നിനക്ക് ഇവിടെ എല്ലാം കാണാമല്ലോ..

മനീഷ :എന്നേ കൊണ്ട് പോകുവോ അവിടെ…

ഉണ്ണി :ഉറപ്പായിട്ടും…

മീര ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾ ഒരു പുഞ്ചിരി മാത്രം വിടർത്തി പുക വായുവിലേക്ക് കറക്കി വിട്ട് കൊണ്ടേ ഇരുന്നു. മനീഷ മെല്ലെ ഫോൺ എടുത്തു വാതിൽ അടുത്തേക്ക് പോയി. അതുകണ്ടു മീര ചാടി എഴുന്നേറ്റു.

മീര :എടി നീ എങ്ങോട്ട് ആണ്..

മനീഷ :ഫോൺ ചെവിയിൽ വെച്ച് കൊണ്ട് തന്നെ പുറത്തേക്ക്…

മീര :നീ എന്നേ കൊലക്ക് കൊടുക്കാൻ ഉള്ള പോക്ക് ആണൊ.

മനീഷയ്ക്ക് അപ്പോൾ ആണ് കാര്യം കത്തിയത്.

മനീഷ :അയ്യോ സോറി ഡീ ഞാൻ ശ്രദ്ധിച്ചില്ല..

മീര :ഉം ശെരി ശെരി.. മുരചെക്കൻ വിളിച്ചപ്പോൾ പരിസരം മറന്നു പോയോ നീ..

മനീഷ :സോറി സോറി മുത്തേ…

മീര :നീ ഇത് എങ്ങോട്ട് ആണ് ഫോൺ പിടിച്ചു കൊണ്ട്..
മനീഷ :ടെറസിൽ അവിടെ ആകുമ്പോൾ നിനക്കും ഡിസ്റ്റർബ് ഇല്ലല്ലോ…

മീര :ഉം നടക്കട്ടെ മിക്കവാറും ആ ചെക്കൻ നിന്നെ വിളിച്ചു കൊണ്ട് ഇരിക്കാൻ ലോൺ എടുക്കേണ്ടി വരും. അതെ പുള്ളി ദുബായ് നിന്നാണ് അല്ലാതെ നാട്ടിൽ നിന്ന് അല്ല.

മനീഷ ചിരിച്ചു കൊണ്ട് കതക് തുറന്നു ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ട് പോയി. മീര അപ്പോൾ തന്നെ കതക് അടച്ചു കുറ്റി ഇട്ടു.

ഉണ്ണി :ആരാ അത്…

മനീഷ :എന്റെ ഫ്രണ്ട് ആണ് മീര….

Leave a Reply

Your email address will not be published. Required fields are marked *