മനീഷയുടെ കണ്ണ് കലങ്ങി കണ്ണ് നീര് മെല്ലെ പുറത്തേക്ക് ഒഴുകി.
ഉണ്ണി :അയ്യേ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ എനിക്ക് അറിഞ്ഞു കൂടെ എന്റെ സുന്ദരി കുട്ടിയെ.
മനീഷ :വേണ്ട എനിക്ക് ഒന്നും കേൾക്കേണ്ട.
ഉണ്ണി :അപ്പോഴേക്കും പിണങ്ങിയോ എന്റെ പെണ്ണ്.. അത് ഞാൻ ഇപ്പോൾ മാറ്റി തരാം.
അവൻ പരിസരം പോലും നോക്കാതെ അവളുടെ കയ്യിൽ പിടിച്ചു മാറിലേക് വലിച്ചിട്ടു. അവൾ പെട്ടന്ന് കുതറി മാറി.
മനീഷ :ശോ ആൾക്കാർ ആരെങ്കിലും കണ്ടാൽ അത് മതി ഇനി.
ഉണ്ണി :അതിനു എന്താ ഞാൻ കെട്ടാൻ പോകുന്ന എന്റെ പെണ്ണ് അല്ലേ നീ.
മനീഷ :അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ. അത് സ്നേഹം കാണിക്കേണ്ടത് പെരുവഴിയിൽ വെച്ച് അല്ല.
ഉണ്ണി :പിന്നെ…
മനീഷ ആകെ അമ്പലപ്പിൽ ആയി.
മനീഷ :എപ്പോഴും ഇങ്ങനെ ഒരു ചിന്ത മാത്രെ ഉള്ളു. അത് ഞാൻ ഉദ്ദേശിച്ചത് ഈ പൊതുവഴിയിൽ കൈ ക്രിയ ഒന്നും വേണ്ട എന്നാണ്.
ഉണ്ണി :എന്നാൽ പിന്നെ കുറച്ചു മാറി ആരും കാണാതെ നിൽക്കാം.
മനീഷ :എന്താ ഉണ്ണിയേട്ടാ കഷ്ടം ഉണ്ട്..
ഉണ്ണി :അതെ ഒരുമ്മ അല്ലെ ഉള്ളു. ഇനി അത് കിട്ടൻ ഞാൻ രണ്ട് കൊല്ലം കാത്തിരിക്കണ്ടേ.
മനീഷ :ശോ ആരേലും കാണും..
ഉണ്ണി :നീ വണ്ടിയിൽ കയറിക്കെ.. ഇങ്ങോട്ട്..
മനീഷ :ഉണ്ണിയേട്ടാ പ്ലീസ്..
ഉണ്ണി :കിടന്നു കൊഞ്ചതെ കേറിക്കെ.
മനീഷ പെട്ടന്ന് ചുറ്റും ആരെയും ശ്രദ്ധിക്കാൻ മുഖം കൊടുക്കാതെ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു. അവൻ വേഗം ബൈക്ക് സ്റ്റാർട്ട് ആക്കി മുന്നോട്ടു എടുത്തു. ആൾക്കാർ ആരും ഇല്ലാത്ത ഒരു ഇടവഴിയിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് കൊണ്ട് തന്നെ അവളെ മുന്നിലേക്ക് വിളിച്ചു. അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപ് തന്നെ അവളുടെ ചുണ്ടുകൾക്ക് മുകളിൽ കൂടി അവൻ ചുണ്ട് ചേർത്ത് കടിച്ചു. ആദ്യം പൊതു വഴിയിൽ ആയിരുന്നു എന്നുള്ള ഭയം ഉണ്ടായിരുന്നു എങ്കിലും നിമിഷങ്ങൾ കൊണ്ട് അവൾക്ക് ആ ഉൾ ഭയം ഇല്ലാതെ ആയി. ദീർഘ ചുംബനത്തിന് ശേഷം അവൻ മെല്ലെ അവളുടെ ചുണ്ടിൽ നിന്ന് അവന്റെ ചുണ്ടുകൾ വേർപെടുത്തി. അവൾക്ക് എന്തോ അത് പെട്ടന്ന് നിർത്തിയപ്പോൾ ഒരു തൃപ്തി ഇല്ലായ്മ തൊന്നും പോലെ ഫീൽ ചെയ്തു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ഉണ്ണി :എന്റെ പെണ്ണിന് എന്റെ സമ്മാനം ഇഷ്ടം ആയോ.
അവൾ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി.
മനീഷ :അതെ ഞാൻ വീട്ടിലേക്ക് വന്നാൽ അമ്മാവൻ പ്രശ്നം ഉണ്ടാക്കുമോ.
ഉണ്ണി :നിന്റെ അച്ഛൻ അ മാതിരി ഷോ അല്ലേ വീട്ടിൽ ഉണ്ടാക്കിയത്. അത് കാരണം കൂടുതൽ പെട്ടു പോയത് നമ്മൾ ആണ്.
മനീഷ :ഉണ്ണിയേട്ടൻ പോകുമ്പോൾ എനിക്ക് അവിടെ ഉണ്ടാകണം എന്നൊരു ആഗ്രഹം തോന്നി.
ഉണ്ണി :ഈ തവണ നീ ക്ഷമിക്ക് അടുത്ത തവണ നീ ആ വീട്ടിൽ തന്നെ ഉണ്ടാകും.
അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിൽ ആയപ്പോൾ അവൾക്ക് സന്തോഷം ആയി.കുറച്ചു നേരം കൂടി അവൻ അവളോട് സൊറ പറഞ്ഞു നിന്ന ശേഷം തിരിച്ചു പോയി. അവൻ പോയ് കഴിഞ്ഞപ്പോൾ അവൾക് ഒന്ന് പൊട്ടികരയണം എന്നുണ്ടായിരുന്നു അവൾക് പക്ഷെ എല്ലാത്തിനും അവസാനം ശുഭം ആയി തന്നെ നടക്കും എന്നൊരു ചിന്ത അവളുടെ മനസ്സിൽ മന്ത്രിച്ചു.
വീട്ടിൽ ചെന്നു അച്ഛനോട് ഉണ്ണിയേട്ടൻ പോകുന്ന കാര്യം ഒന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു. എന്നാൽ പിന്നെ നടക്കാൻ പോകുന്ന അടിക്കും ബഹളത്തിനും അവളെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം അടക്കി പിടിച്ചു കൊണ്ട് അവൾ ആ വീട്ടിൽ വിയർപ്പു മുട്ടി. ആരും കാണാതെ ഉണ്ണിയേട്ടനുമായി ചാറ്റിങ് ചെയ്തു. ഇടയ്ക്ക് ഇടയ്ക്ക് അവൾ അവന് മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു. എന്നാൽ പോകുന്ന തിരക്കിൽ ആയത് കൊണ്ട് അവൻ റിപ്ലൈ വളരെ സാവധാനം ആയിരുന്നു കൊടുത്തു കൊണ്ട് ഇരുന്നത്. അടുത്ത ദിവസം അവൻ കാറിൽ പോകുന്നത് ദൂരെ നിന്നു കൊണ്ട് അവൾ കണ്ടു. ഹൃദയം പൊട്ടിയ വേദനയും കടിച്ചു പിടിച്ചു അവൾ വീട്ടിലേക്ക് നടന്നു ഇനി രണ്ട് വർഷം ഒരു വലിയ കാത്തിരിപ്പ്……
ദിവസങ്ങൾ മെല്ലെ നീങ്ങി. ദുബായ് ചെന്ന് ഉണ്ണി പുതിയ സിം എടുക്കും വരെ അവർ തമ്മിൽ വിളിയും പറച്ചിലും എല്ലാം കുറവ് ആയിരുന്നു. അപ്പോഴേക്കും ഒരു മാസം കൂടി തെള്ളി നീങ്ങി അവൾ കോളേജിലേക്ക് കാൽ വെച്ചു. വീട്ടിൽ നിന്ന് കുറച്ചു ദൂരം ഉള്ളത് കൊണ്ട് പോയി വരവ് വളരെ കഷ്ടം ആണ് അതുകൊണ്ട് അവിടെ തന്നെ ഹോസ്റ്റലിൽ തങ്ങി. അവിടെ വെച്ച് അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി മീര. ആളു ഒരു നല്ല പാലക്കാരി പെൺ കൊച്ചു ആണ്. നന്നായി വായി നോക്കുന്ന പ്രകൃതം. അവർ രണ്ടും ഒരു റൂമിൽ ആയിരുന്നു അത് പോലെ അവർ രണ്ടും ഒരു ഡിവിഷൻ ആയിരുന്നു. അവർ പരസ്പരം പരിചയപെട്ടു.
മനീഷ :ഹായ്..
