ശ്യാം :ഹായ്,,, മീര പറിഞ്ഞു ഉള്ള അറിവുള്ളു നമ്മൾ ആദ്യം ആയിട്ട് ആണ് മീറ്റ് ചെയ്യുന്നത്.
മനീഷ :ഹായ്…
ശ്യാം :എങ്ങനെ പോകുന്നു കോളേജ്ഉം ഹോസ്റ്റൽ ലൈഫും ഒക്കെ…
മനീഷ :ആ അങ്ങനെ കുഴപ്പമില്ലാതെ പോകുന്നു…
മീര :എടാ ഞാൻ പറഞ്ഞില്ലെ ഇത് തനി നാട്ടിൻപുറത്തുകാരി പെണ്ണ് തന്നെ.. ഇവൾ അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ ചോദിച്ചാൽ പോലും അത് അഞ്ചു കൊല്ലം മുൻപ് ഇറങ്ങിയത് ആകും.
മനീഷയുടെ മുഖത്ത് ചമ്മൽ ഉള്ള ഒരു ചിരി വിരിഞ്ഞു.
ശ്യാം :അതെന്താ സിനിമയ്ക്ക് ഒന്നും പോകില്ലേ…
മനീഷ :വീട്ടിൽ അങ്ങനെ സിനിമ കാണൽ പോകുന്ന പരുപാടി ഒന്നും ഇല്ല… ഔട്ടിങ് എന്ന് പറഞ്ഞാൽ തന്നെ ചിലപ്പോൾ എല്ലാവരെയും കൊണ്ട് ബീച്ച് വരെ ഒന്ന് പോകും അത്രമാത്രം..
ശ്യാം :താൻ ആളു കൊള്ളാമല്ലോ.. എങ്ങനെ ആടോ ഇങ്ങനെ ഒതുങ്ങി പിടിച്ചു ജീവിക്കുന്നത്..
മനീഷ :ചെറുപ്പത്തിലേ അങ്ങനെ ശീലിച്ചത് കൊണ്ട് എനിക്ക് അതൊക്കെ സിമ്പിൾ ആണ്..
ശ്യാം :സമ്മതിച്ചു തന്നിരിക്കുന്നു തന്നെ…
മീര : ആഹാ അപ്പോഴേക്കും എന്നെ വിട്ടോ… ഇത്രയും നാളും എന്നേ പൊക്കി പറയാത്ത കക്ഷി ഇപ്പോൾ ഒറ്റ ഡയലോഗിൽ വീണില്ലേ.
ശ്യാം :എടോ ഞാനും ഒരു നാട്ടിൻപുറത്ത് കാരൻ ആയിരുന്നു. അപ്പൻ അമ്മയൊക്കെ സിറ്റിയിലേക്ക് മാറിയപ്പോൾ ഞാനും അവരോടൊപ്പം ഇങ്ങോട്ട് പറിച്ചു നട്ടു. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കണം.
മനീഷ :അത് തന്നെ…
മീര :ആഹാ അപ്പോൾ നിങ്ങൾ രണ്ടും ഒറ്റകെട്ട് ആയി ഞാൻ ഇപ്പോൾ തനിയെ.
ശ്യാം :അതെ ഞങ്ങൾ നാട്ടിൻപുറത്കാർ നീ സിറ്റിക്കാരി…
മനീഷ :ഹി ഹി അത് കൊള്ളാം..
മീര :അപ്പോൾ നമ്മൾ പുറത്ത് ആയി അല്ലെ…
ശ്യാം :അതെ ഞാൻ ചുമ്മാ പറഞ്ഞത് ആണ് എന്തായാലും ഇപ്പോൾ നമ്മൾ മൂന്നു ആളില്ലേ എന്നാൽ പിന്നെ ചൂട് ആയി ഓരോ ചായ കുടിച്ചാലോ..
മനീഷ :അയ്യോ സമയം പോകും വണ്ടി ഇപ്പോൾ വരും.
ശ്യാം :എടോ ഇത് ടൌൺ ആണ് ഒന്ന് പോയാൽ അടുത്തത് വരും അതിനു ഒരു മണിക്കൂർ ഒന്നും കാത്തു നിൽക്കേണ്ട…
മീര :അതെന്നെ,, എന്തായാലും പുതിയ ഒരു സൗഹൃദം കൂടി ആയത് അല്ലേ അപ്പോൾ അത് ഒരു ചൂട് ചായയിൽ തന്നെ ആകാം..
മനീഷ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അവരുടെ കൂടെ പോയി. ശ്യാം നല്ല രീതിയിൽ തമാശകൾ പറയും. അയാളുടെ തമാശകൾ കേട്ട് അവൾ ഒരുപാട് ചിരിച്ചു. മീരയും അതിനൊപ്പം കൂടി ചായ കുടി കഴിഞ്ഞു അവർ അന്ന് പിരിഞ്ഞു. ഹോസ്റ്റലിൽ എത്തിയപ്പോൾ ഉണ്ണിയേട്ടൻ അയച്ച മെസ്സേജ് കണ്ടു അവൾ അപ്പോൾ മൊബൈൽ എടുത്തു നോക്കുന്നത് തന്നെ. അവൾ പെട്ടന്ന് റിപ്ലൈ ചെയ്തു.
മനീഷ :ഉണ്ണിയേട്ടാ സോറി ഞാൻ ഫോൺ ഇപ്പോൾ ആണ് എടുക്കുന്നത്..
അവൾ മെസ്സേജ് ചെയ്യുമ്പോൾ അവൻ ഓൺലൈൻ ഇല്ലായിരുന്നു.. കുറച്ചു സമയം അവൾ വെയിറ്റ് ചെയ്ത ശേഷം മൊബൈൽ ചാർജ് ചെയ്യാൻ കുത്തി ഇട്ടു.
മീര :ദേ നമ്മൾ മാത്രം ആയിരുന്നു ഇതുവരെ നേരത്തെ വന്നിരുന്നത് നോക്ക് എല്ലാ എണ്ണവും എത്ര മണിക് ആണ് വന്നത് എന്ന്.
മനീഷ :അല്ല ഇവരെല്ലാം എന്താ ഇത്ര താമസിക്കുന്നത്…
മീര :അവളുമാർക്ക് അവളുമാരുടെ ചെക്കൻമാർ കൂടെ കറക്കം ആണ്. ഇവിടെ ഒരു പ്രശ്നം ഉള്ളൂ രാത്രി 7:30 ന് മുൻപ് എല്ലാരും ഹോസ്റ്റലിൽ കേറണം.
മനീഷ :അപ്പോൾ ഇവർ ആരും അന്വേഷിക്കില്ലേ…
മീര :ഓഹ്ഹ് ഇവർക്ക് അറിയാം കുട്ടികളുടെ രീതി എല്ലാം എത്ര പറഞ്ഞാലും ഒന്നും കേൾക്കുക ഇല്ലെന്ന്…
പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ട്യൂൺ കേട്ടു. ഉണ്ണിയേട്ടൻ ആണെന്ന് മനസിൽ ആയി അവൾ വാട്സ്ആപ്പ് ഓൺ ചെയ്തു. അതെ ഉണ്ണി തന്നെ ആയിരുന്നു..
ഉണ്ണി :നീ എന്താ ഇത്രയും നേരം ഫോൺ നോക്കാതെ ഇരുന്നത്..
മനീഷ :അത് ബസിൽ ആയിരുന്നു..
ഉണ്ണി :അതിനു കോളേജ് വിട്ട് ഇത്ര സമയം ആയില്ലേ…
മനീഷ :ഉണ്ണിയേട്ടാ ആദ്യ ബസിൽ ഒരിഞ്ചു സ്ഥലം ഇല്ല അത് കൊണ്ട് അടുത്ത ബസ് വരും വരെ വെയിറ്റ് ചെയ്തു. മീര പറഞ്ഞു തൊട്ട് പിറകെ വേറേ വണ്ടി ഉണ്ടെന്ന്..അതുകൊണ്ട് ആണ്.
തത്കാലം ചായ കുടിക്കാൻ പോയത് ഒന്നും ഉണ്ണിയോട് പറയേണ്ട എന്ന് കരുതി. കാരണം കൂടെ ഒരു ആൺകുട്ടി ഉള്ളപ്പോൾ ഉണ്ണിയേട്ടന് അത് ചിലപ്പോൾ ദേഷ്യം ഉണ്ടാക്കി വെക്കും. സ്കൂളിൽ പഠിക്കുന്ന സമയം പോലും മനീഷയോട് മറ്റ് ആൺകുട്ടികൾ കൂടുതൽ അടുത്ത് പെരുമാറുന്നത് ഉണ്ണിക്ക് ഇഷ്ടം അല്ലായിരുന്നു. ആ കാര്യം പറഞ്ഞു അവളോട് അവൻ ഒരുപാട് വഴക്കിട്ടിട്ടും ഉണ്ട്.
