മനീഷ :ഒഹ്ഹ്ഹ്ഹ് അതാണല്ലേ ഒരു ഒളിച്ചു കളി..
മീര :എനിക്ക് അങ്ങനെ ഒളിച്ചു കളി ഒന്നും ഇല്ല എല്ലാം സ്ട്രൈറ്റ്. ഇനിയും ഹോസ്റ്റൽ മാറാൻ വയ്യാ അത് കൊണ്ട് കുറച്ചു സീക്രെട് ആയി പോകാം എന്ന് കരുതി.
മനീഷ :ഉം നടക്കട്ടെ നടക്കട്ടെ…
മീര :അല്ല അപ്പോൾ നിന്റെ ആള് ആയി ഒന്ന് ചാറ്റിങ് ചെയ്യണേയോ കാൾ ചെയ്യുന്നയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
മനീഷ :ഉണ്ണിയേട്ടൻ ഇപ്പോൾ ദുബായ്ക്ക് പോയി അവിടെ ചെന്ന് ഒരു മാസം ആകുന്നെ ഉള്ളു. സിം റെഡി ആയിട്ടില്ല റെഡി അയാൾ പിന്നെ വിളി തന്നെ.
മീര :ആഹാ അങ്ങനെ വരട്ടെ.. ഉണ്ണി എന്നാണോ പേര്.
മനീഷ :അതെ…ഫുൾ നെയിം ഉണ്ണി കൃഷ്ണൻ..
മീര :നല്ല നാടൻ പേര് ആണല്ലോ. അപ്പോൾ ഒരു നാട്ടിന്പുറത്തുകാരൻ.
മനീഷ :ഉം…!
മീര :അപ്പോൾ ആൾ ഇനി എന്നാണ് നാട്ടിലേക്കു…
മനീഷ :രണ്ട് കൊല്ലം കഴിയും….
മീര :കല്യാണം ഒക്കെ ഉറപ്പിക്കൽ കഴിഞ്ഞോ…!
മനീഷ :അതാണ് പ്രശ്നം….!
മീര :എന്താടി എന്തെങ്കിലും കുഴപ്പം…!
മനീഷ :അത് ഞങ്ങളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ചത് ആണ്.
മീര :പിന്നെ എന്താ പ്രശ്നം.
മനീഷ :ഇപ്പോൾ എന്റെ വീട്ടുകാരും ഏട്ടന്റെ വീട്ടുകാരും തമ്മിൽ വഴക്ക് ആണ്…
മീര :അതെന്തു പറ്റി..
മനീഷ :ചെറിയ ചെറിയ തെറ്റി ധാരണകൾ കുടുംബം തമ്മിൽ വഴക്ക് ആക്കി.
മീര :ചുരുക്കം പറഞ്ഞാൽ നിങ്ങൾ രണ്ട് പേരും ആണ് അതിൽ ശെരിക്കും പെട്ടത് അല്ലേ.
മനീഷ :ഉം…
മീര :നീ വിഷമിക്കേണ്ട നിന്റെ ഉണ്ണിയേട്ടൻ പാവം അല്ലേ…!
മനീഷ :അതെ പഞ്ച പാവം ആണ്. ഇതിനിടയിൽ തന്നെ എന്നേ കാണാൻ ഒരുപാട് ബുദ്ധിമുട്ടി പാവം.
മീര :അപ്പോൾ കാത്തിരിക്കാൻ നിനക്ക് നല്ലൊരു വക ഉണ്ടെന്ന് സാരം…
മനീഷ :അതെ എനിക്ക് എന്തോ ഇപ്പോൾ അതിൽ വല്ലാത്ത സുഖം കിട്ടുന്നുണ്ട്. കാത്തിരിപ്പിന്റെ ഒരു ഫീൽ..
മീര :ഉം,,, പിന്നെ അപ്പോൾ നമ്മൾ പരസ്പരം എല്ലാം ഷെയർ ചെയ്തു കഴിഞ്ഞത് കൊണ്ട് ഇനി നമുക്ക് ഇടയിൽ യാതൊരു മറയും ഇല്ലെന്നു സാരം.
മനീഷ :ഉം അതെ ഇന്ന് ക്ലാസ്സ് കഴിഞ്ഞു വന്നത് അല്ലേ എന്തെങ്കിലും പുസ്തകം തുറന്നു വായിച്ചു കൂടെ.
മീര :എടി നമ്മൾ ഇപ്പോൾ സ്കൂളിൽ അല്ല കോളേജ് ആണ്. കോളേജ് ലൈഫ് എങ്കിലും ഒന്ന് അടിച്ചു പൊളിക്ക് ഇങ്ങനെ പുസ്തക പുഴു ആവാതെ..
മനീഷ : അതെ എനിക്ക് പഠിച്ചൊരു ജോലി വാങ്ങണം അതാകുമ്പോൾ ഉണ്ണിയേട്ടന് ഒരു സഹായം ആകും.
മീര :ആഹ്ഹ ഈ പ്രായത്തിലെ നീ ജീവിക്കാൻ പഠിച്ചു ഞാൻ നേരെ തിരിച്ചു ആണ്. എനിക്ക് ലൈഫ് എൻജോയ് ചെയ്യാൻ ആണ് ഇഷ്ടം.
മനീഷ :ഈശ്വര ഇവളുടെ കിളി മുഴുവൻ പോയോ…
മീര : യെസ്….. പോയി ഹിഹി..
മനീഷ :എടി നിനക്ക് വട്ട് പിടിച്ചോ…ചുമ്മാ ഇരുന്നു ഇളിക്കുന്നു.
മീര :അതെ എനിക്ക് വട്ടാണ്… നിനക്ക് വേണോ വേണേൽ തരാം…
മനീഷ : സത്യം പറ നിനക്ക് ശെരിക്കും ഭ്രാന്ത് ആണൊ…
മീര വീണ്ടും അത് കേട്ട് ചിരിച്ചു.
മനീഷ :മതി മതി ചിരിച്ചത് വാ നമുക്ക് മെസിൽ ഫുഡ് കഴിക്കാൻ പോകാം.
മീര :എനിക്ക് വേണ്ട ഞാൻ വല്ലോം സ്വിഗ്ഗ്ഗി ഓർഡർ ചെയ്തോളാം.
മനീഷ :അയ്യോ ഞാൻ അംബാനി അല്ല മോളെ….
മീര :ഞാൻ പേയ് ചെയ്യാം…
മനീഷ :ഞാൻ മെസിൽ പോയി ഉള്ളത് കഴിച്ചോളാം.
മനീഷ പോയി കഴിഞ്ഞു മീര കതക് മെല്ലെ അടച്ചു. അവൾ കതക് അടയ്ക്കുന്നത് മനീഷ കണ്ടിരുന്നു. ഇനി ചിലപ്പോൾ കാമുകൻ ആയി സൊള്ളാൻ ആണെന്ന് കരുതി അവൾ മെസ്സിലേക് പോയി. തിരിച്ചു വരുമ്പോൾ കതക് അടഞ്ഞു കിടക്കുക ആയിരുന്നു. അവൾ വന്നു കുറെ തട്ടിയപ്പോൾ ആണ് മീര കതക് തുറന്നത്. മുറിയിൽ ഒരു ചെറിയ സുഗന്ധം അവൾക്ക് അനുഭവപെട്ടു അത് പോലെ ചെറിയ ഒരു പുക മറയും.
മനീഷ :നീ ഇവിടെ എന്താ വല്ല പൂജയും ആയിരുന്നോ.
മീര :ഉം നീ ഉള്ളിൽ കയറി കതക് അടയ്ക്കു.
മീര മനീഷയെ പിടിച്ചു അകത്തു കയറ്റി കതക് അടച്ചു.
മനീഷ :നിനക്ക് ഇതെന്തു പറ്റി എന്തിനാ കതക് അടയ്ക്കുന്നത്.
മീര :എടി സത്യം പറയാല്ലോ എനിക്ക് ചെറിയ ദുശീലം ഒക്കെ ഉണ്ട്…..!
മനീഷ :എന്ത്…?
മീര :എനിക്ക് വലിയും കുടിയും ഓക്കെ ഉണ്ട്.
മനീഷ :സത്യം…..
മീര :അതെ ഇനി നീ ആരോടും പറയാൻ ഒന്നും പോകേണ്ട.
