മുറപ്പെണ്ണിന്റെ കള്ള കളിഅടിപൊളി  

അമ്മാവൻ :ഇറങ്ങേടാ നാറി വീട്ടിൽ നിന്ന്. വീട്ടിൽ കയറി എന്റെ കുഞ്ഞിന്റെ ദേഹത്തു കൈ വെക്കാറായോ നീ. അത്രയ്ക്കും വളർന്നോ ഉണ്ണി നീ.

ഉണ്ണി :അമ്മാവാ ഞാൻ ഒന്ന്….

അമ്മാവൻ :എനിക്ക് ഒന്നും കേൾക്കേണ്ട നീ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങണം. ഇറങ്ങി പോടാ പട്ടി…

അമ്മാവന്റെ വായിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ അവൻ തല കുനിച്ചു തിരിച്ചു നടന്നു. അപ്പോഴേക്കും അമ്മാവിയും എല്ലാരും വന്നു അവനെ തിരികെ വിളിക്കാൻ നോക്കി എങ്കിലും അവൻ കൈ കുതറി മാറി നടന്നു. കരയുന്ന കണ്ണുകളാൽ പൊട്ടിയ ഹൃദയവുമായി അവൻ തിരികെ പോയ്. മനീഷയ്ക്ക് കാര്യം എല്ലാം അറിയാമായിരുന്നു. ഭാഗ്യം കൊണ്ട് ഉണ്ണിയേട്ടൻ മറ്റൊന്നും അവിടെ വെച്ച് തുറന്നു പറഞ്ഞില്ല. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്ന് അടിയും എന്ന് കരുതിയ മനീഷയ്ക്ക് അപ്പോൾ സമാധാനം ആയി. മൂന്നു നാലു അടി കിട്ടിയെങ്കിലും പെട്ടന്ന് വീട്ടുകാരുടെ മുൻപിൽ നാണം കെടേണ്ടി വന്നില്ലല്ലോ. സത്യത്തിൽ ഹൃദയം പൊട്ടി ഉണ്ണി പോയപ്പോൾ വലിയ പ്രശ്നങ്ങളിൽ പെടാതെ അത് മാറി പോയത് ഓർത്ത് അവൾ സമാധാനിച്ചു. സത്യത്തിൽ എന്തിനാണ് അവൻ അവളെ എന്തിനാണ് തല്ലിയതെന്ന് വെട്ടുകാർക്ക് ആർക്കും മനസ്സിൽ ആയില്ല. അവനു വേണമെങ്കിൽ അവിടെ വെച്ച് എല്ലാം തുറന്നു പറയാമായിരുന്നു. പക്ഷേ അവളെ സ്വന്തം വീട്ടുകാരുടെ മുൻപിൽ വെച്ച് നാണം കെടുത്തുവാൻ അവനു മനസ്സ് വന്നില്ല. സമാധാനം കിട്ടാൻ ആയി അവൻ അമ്പലതറയിലെ ആൽ ചുവട്ടിൽ പോയ്. അവിടെ പോയി ഒരുപാട് നേരം പഴയ ഓരോ കാര്യങ്ങൾ ഓർത്ത് കരഞ്ഞു. എല്ലാം നഷ്ട്ടം ആയവന്റെ അവസ്ഥ ആർക്കും പറഞ്ഞു മനസ്സിൽ ആക്കിക്കാൻ കഴിയാത്ത ഒരവസ്ഥ. ആ നാട്ടിൽ പലർക്കും അറിയാം അവനും അവളും തമ്മിൽ ഉള്ള അടുപ്പം. നാളെ അവൾ മറ്റൊരാൾ കൂടെ ഒളിച്ചോടി പോയി എന്നറിയുമ്പോൾ നാട്ടുകാരുടെ മുഖത്ത് താൻ എങ്ങനെ നോക്കും. തന്റെ കാമുകി മറ്റൊരുത്തന്റെ കൂടെ നാട് വിട്ടു എന്നുള്ള വാർത്ത ഒഹ്ഹ്ഹ് അവൻ ചെവി രണ്ടും കൈകൾ ചേർത്ത് അടച്ചു പിടിച്ചു. കണ്ണടച്ചാൽ അവളുടെ മുഖം അവന്റെ മനസ്സിലേക്ക് കയറി വരുന്നു. അവനെ നോക്കി ചിരിക്കുന്ന മുഖം കണ്ട് അവനു ശെരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. രാത്രിയിൽ അവൻ വീട്ടിലേക്ക് പോയില്ല വെളുക്കുവോളം ആൽത്തറയിൽ കിടന്നുറങ്ങി.
ദിവസങ്ങൾ കഴിഞ്ഞു ഉണ്ണിക്ക് ഒരു മാസം ആയിരുന്നു ലീവ്. പെട്ടന്ന് ആണ് ചാനലിൽ ലൈവ് ആയി ഒരു വാർത്ത കണ്ടത്. കഞ്ചാവ് കൃഷി ചെയ്തു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ളത്. ആ ന്യൂസ്‌ മനീഷയും കാണുന്നുണ്ടായിരുന്നു അവൾ അത് കണ്ട് ശെരിക്കും ഞെട്ടിപ്പോയി. അത് ശ്യാമും സനലും ആയിരുന്നു. മുന്തിരി കൃഷിയുടെ ഇടയിൽ കഞ്ചാവ് കൃഷി ചെയ്തതാണ് ഇരുവരെയും ആപ്പിൽ ആക്കിയത്. അത് കണ്ട് മനീഷയുടെ നെഞ്ച് തകർന്നു. അവൾ വായ പൊത്തി പിടിച്ചു റൂമിലേക്ക് ഓടി കയറി കരയുവാൻ തുടങ്ങി. പെട്ടന്ന് അവൾക്ക് വല്ലാതെ ഓർക്കാനം വരുവാൻ തുടങ്ങി. അവൾ പെട്ടന്ന് സിങ്കിന്റെ അടുത്ത് പോയ് ശർദ്ധിക്കാൻ തുടങ്ങി. അവളുടെ മനസ്സിൽ പെട്ടന്ന് വല്ലാതെ ഭയം ഉരുണ്ടു കയറി എന്ത് ചെയ്യണം എന്നറിയാതെ അവൾ കുഴങ്ങി. സനൽ എന്തായലും പോലീസ് കസ്റ്റടിയിൽ ആണ്. മീരയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.അവൾ ഹോസ്പിറ്റലിൽ പോയ് ചെക്ക് ചെയ്യാൻ തീരുമാനിച്ചു എന്നാൽ പോസിറ്റീവ് ആണെങ്കിൽ അത് നാണക്കേട് ആകും എന്ന് അവൾക്ക് അറിയാമായിരുന്നു. അത് കൊണ്ട് അതിനു സെൽഫ് ടെസ്റ്റ്‌ ചെയ്യാൻ ഉള്ള കിറ്റ് മെഡിക്കൽ സ്റ്റോറിൽ പോയ് വാങ്ങി. അവിടെ വെച്ച് ആ സ്ത്രീ അവളെ നോക്കി പറഞ്ഞു.

ലേഡി :എന്തിയെ മോളെ കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നല്ലോ.

മനീഷ :എന്നേ എങ്ങനെ അറിയാം..

ലേഡി :മോൾ അല്ലെ ഒരു ചുവന്ന ബൈക്ക് ഉള്ള പയ്യന്റെ കൂടെ വരുന്നത്.

മനീഷ :ഉം.

ലേഡി :തലയിൽ കൂടി ഷോൾ ഇട്ടാലും മുഖം ഞാൻ കണ്ടിരുന്നു ചെറുതായി. പിന്നെ മോൾ ഈ ഡ്രസ്സ്‌ ഇട്ട് ഒരുപാട് തവണ ആ പയ്യന്റെ കൂടെ ഞാൻ കണ്ടിട്ടുണ്ട്.

മനീഷ :ഉം.

ലേഡി :ആ പയ്യൻ എവിടെ മോളെ…!

മനീഷ :ആള് വന്നില്ല ഇന്ന്.

ലേഡി :അതാണോ മോളുടെ മുഖത്ത് ഒരു വാട്ടം.

മനീഷ :ഹേയ് അങ്ങനെ ഒന്നും ഇല്ല.

ലേഡി :നോക്കി ഒക്കെ വേണ്ടേ മോളെ… അറിയാം ആദ്യം സേഫ്റ്റി ഒക്കെ നോക്കും പിന്നെ നിങ്ങളുടെ ഹരം തീരാൻ പലതും കാട്ടി കൂട്ടും. ഇപ്പോൾ പ്രശ്നം വല്ലോം ആയോ.
മനീഷ തല കുനിച്ചു നിന്നു…

ലേഡി :ഉം ഉറ ഇട്ട് കാണില്ല അല്ലെ. നോക്കി വേണ്ടേ മോളെ ഇതൊക്കെ ചെയ്യാൻ. എനിക്കറിയാം നിങ്ങളെ പോലെ ഉള്ള കുറെ കുട്ടികളെ ഞാൻ ദിവസേന കാണുന്നത് അല്ലെ. പ്രായത്തിന്റെ തിളപ്പിൽ ഓരോന്നിലും ചെന്ന് ചാടും. വീട്ടിൽ ഇരിക്കുന്നവരെ കുറിച്ച് ഒന്ന് ആലോചിച്ചു കൂടെ.

മനീഷ ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു. വീട്ടിൽ വന്നു ടെസ്റ്റ്‌ നോക്കിയപ്പോൾ റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നു. അവൾ ആകെ വിങ്ങി പൊട്ടി കരയാൻ തുടങ്ങി. ആകെ ഇനി ആശ്രയം ഉണ്ണി മാത്രം ആണ് പക്ഷേ താൻ ഉണ്ണിയേട്ടനോട്ചെയ്ത വഞ്ചന ഒരിക്കലും പൊറുക്കാൻ പറ്റുന്നതിനും അപ്പുറം ആണ്. അവൾക്ക് മനസ്സിന് സ്വസ്ഥത കിട്ടാതെ ആയി. അപ്പോൾ ആണ് ലീവ് മതിയാക്കി തിരിച്ചു ക്ലാസ്സിൽ ചെല്ലണം എന്നവൾക്ക് തോന്നിയത്. അവിടെ മീര ഉണ്ടല്ലോ അവളുടെ കയ്യിൽ എന്തെങ്കിലും വഴി ഉണ്ടാകും എന്ന് കരുതി. അവളെ നമ്പറിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നപ്പോൾ മനീഷ കോളേജിലേക്ക് പോയ്. എന്നാൽ മീര അവിടെ നിന്നും അപ്പോഴേക്കും പോയിരുന്നു. അവളെ കോളേജിൽ നിന്നും അന്ന് രാവിലെ പുറത്താക്കിയിരുന്നു. കഞ്ചാവ് കേസിൽ പൊക്കിയ പയ്യൻ കൂടെ മീര കറങ്ങി നടക്കുന്നത് കോളേജ് അധ്യാപകർ കണ്ടിരുന്നു. എല്ലാം കൈ വിട്ട് പോയ് എന്ന് കരുതി കോളേജ്ന് പുറത്തേക്ക് നടന്നു വന്നപ്പോൾ അഞ്ജലിയോട് സംസാരിച്ചു കൊണ്ട് ഷോപ്പിൽ നിൽക്കുന്ന ഉണ്ണിയേട്ടനെ കണ്ടു. ഉണ്ണി അവളോട്‌ തിരികെ പോകുന്ന കാര്യം പറയാൻ വന്നത് ആണ്. അവളുടെ മനസിൽ അവനോടു ആ ഇഷ്ടം നിറഞ്ഞു നിൽക്കുക ആയിരുന്നു. പെട്ടന്ന് അവരെ തന്നെ നോക്കി നിൽക്കുന്ന മനീഷയെ കണ്ടു. അവളെ കണ്ടപ്പോൾ ഉണ്ണിയുടെ മുഖത്ത് ദേഷ്യം ഉരുണ്ടു കൂടി. അവൻ തിരിഞ്ഞു നിന്നു കൊണ്ട് അഞ്ജലിയുടെ കൈയിൽ കയറി പിടിച്ചു ഷോപ്പിന്റെ പുറത്തേക്ക് നടന്നു. അഞ്‌ജലി സത്യത്തിൽ അത് ഒട്ടും പ്രതീക്ഷിച്ചില്ല. അവളുടെ മനസ്സിൽ അപ്പോൾ എന്തായിരുന്നു അവസ്ഥഎന്ന് അവൾക്ക് പറഞ്ഞു അവതരിപ്പിക്കാൻ കഴിയില്ല. മനീഷയെ നോക്ക്കുത്തിയായി നിർത്തി കൊണ്ട് അവൻ അഞ്ജലിയെ ബൈക്കിന്റെ പിന്നിൽ കയറ്റി. പറയേണ്ട താമസം ആയിരുന്നു അവൾ പെട്ടന്ന് അവന്റെ പിറകിൽ കയറി ഇരുന്നു..
ഉണ്ണി :എടിയേ ഒന്ന് ചുറ്റി പിടിച്ചു ഇരിക്ക് അല്ലെങ്കിൽ ചിലരെ പോലെ അടി തെറ്റി താഴെ പോകും.

Leave a Reply

Your email address will not be published. Required fields are marked *