മുറപ്പെണ്ണിന്റെ കള്ള കളിഅടിപൊളി  

ശ്യാം :അതെ നാളെ താൻ അവളുടെ കൂടെ ഒന്ന് ചെല്ലുമോ..?
മനീഷ :എവിടെ !!!

ഉണ്ണി വീണ്ടും മെസ്സേജ് അയച്ചു.. ” എടി എന്താ പരിപാടി ”

ശ്യാം :അതൊക്കെ സർപ്രൈസ് ആണ്..

മനീഷ :പ്ലീസ് പ്ലീസ് ഒന്ന് പറ…

ശ്യാം :സർപ്രൈസ് അല്ലെ വരുമ്പോൾ കാണാം…

മനീഷ :ശെരി..

ശ്യാം :ഓക്കേ ഗുഡ് നൈറ്റ്‌..

അവൾ ചാറ്റിൽ നിന്ന് പുറത്ത് വന്നപ്പോൾ ഉണ്ണിയേട്ടന്റെ മെസ്സേജ് കണ്ടു. അയ്യോ അവൾ അറിയാതെ മനസ്സിൽ പറഞ്ഞു. അവൾ പെട്ടന്ന് റിപ്ലൈ കൊടുത്തു.

മനീഷ :ഉണ്ണിയേട്ടാ…

ഉണ്ണി :നീ ആരുമായിട്ട് ആണ് ചാറ്റിങ്..

മനീഷ :അയ്യോ ആരും ഇല്ല,, ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഉണ്ണിയേട്ടൻ മെസ്സേജ് കണ്ടത് അപ്പോൾ റിപ്ലൈ കൊടുത്തു. ഇങ്ങോട്ട് റിപ്ലൈ വരുന്ന ഗ്യാപ്പിൽ ഉറങ്ങി പോയി.

ഉണ്ണി :പിന്നെ എങ്ങനെ എഴുന്നേറ്റു..

മനീഷ :ചെരിഞ്ഞു കിടന്നപ്പോൾ ബെഡിലേക്ക് തെന്നി വീണു ഫോൺ അപ്പോൾ കണ്ണ് തുറന്നു.

ഉണ്ണി :ഉം ശെരി..

എന്നാൽ അവളുടെ മെസ്സേജ് അവന് എന്തോ പന്തികേട് തോന്നി ഒരു കള്ളം പറച്ചിൽ ഫീൽ ചെയ്ത പോലെ തോന്നി. എങ്കിലും കൂടുതൽ ഒന്നും പറയാതെ അവർ ചാറ്റിങ് നിർത്തി. സത്യത്തിൽ അവനോടു കള്ളം പറയാൻ തുടങ്ങിയതിൽ അവൾക്ക് വിഷമം തോന്നി. അങ്ങനെ ആ ദിവസവും കടന്നു പോയി ഇപ്പോൾ ഏകദേശം 4 മാസം ആയി അവൾ കോളേജിൽ വന്നിട്ട് ഉണ്ണി പോയിട്ട് 5 മാസവും.

അടുത്ത ദിവസം കോളേജ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് മീര അവളോട്‌ മറ്റേ കാര്യം പറഞ്ഞത് ഇന്ന് ഒരിടം വരെ പോകണം എന്നുള്ളത്. എവിടെ എന്നത് മാത്രം സർപ്രൈസ് ആണെന്ന് പറഞ്ഞു. ശ്യാംമും പറഞ്ഞത് അല്ലെ എന്തായാലും പോകാം എന്ന് കരുതി അവളും ഉറപ്പിച്ചു. പെട്ടന്ന് ഒരു ചുവന്ന സ്വിഫ്റ്റ് അവരുടെ മുന്നിൽ വന്നു. കാറിലെ ഡ്രൈവർ ശ്യാം ആയിരുന്നു. അവൻ ഒരു കിടിലം സൺ ഗ്ലാസ്‌ ഒക്കെ വെച്ചിട്ടുണ്ട്. അവൻ ഉള്ളിൽ ഇരുന്നു കൊണ്ട് രണ്ട് പേരെയും കൈ കാണിച്ചു. അപ്പോഴേക്കും ഫ്രണ്ട് ഡോർ തുറന്നു മീര മുൻ സീറ്റിൽ ഇരുപ്പ് ഉറപ്പിച്ചു. മനീഷ ബാക്ക് സീറ്റിലേക്ക് ഡോർ തുറന്നു കയറി ഇരുന്നു..
മനീഷ :ദൂരെ വല്ലോം പോകുവാണോ..

മീര :ഹേയ് അടുത്ത് തന്നെ ആണ്.

ശ്യാം :അവിടെ ചെന്ന് കണ്ടാൽ പോരെ…

അവൻ കാർ എടുത്തു പെട്ടന്ന് ഓടിച്ചു പോയി. കാർ ചെന്ന് നിന്നത് ഒരു തോട്ടത്തിൻറെ ഗേറ്റ് മുന്നിൽ ആണ്. കാർ ഉള്ളിലേക്ക് കയറ്റി ഇട്ട ശേഷം അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി കൈയിൽ കാർ കീ കൊടുത്തു. എന്നിട്ട് അയാളോട് ശ്യാം സംസാരിക്കുന്നത് കണ്ടു.

ചേട്ടാ ഇവരെന്റെ ഫ്രണ്ട്സ് ആണ് തോട്ടം ഒന്ന് കാണിക്കാൻ വേണ്ടി കൊണ്ട് വന്നത് ആണ്. മനീഷ മനസ്സിൽ എന്താ ഇ തോട്ടത്തിൽ എന്നായിരുന്നു. അവൾ കാറിൽ നിന്ന് പുറത്ത് ഇറങ്ങി അവന്റെ പിറകെ ചെന്നു. അവൻ അവരെ കൊണ്ട് തോട്ടത്തിന്റെ ഉള്ളിലേക്ക് കയറിയതും അവളുടെ കണ്ണ് തെള്ളി പോയി നിറയെ മുന്തിരി കുലകൾ തൂങ്ങി കിടക്കുന്ന മുന്തിരി തോട്ടം ആണ് അത്. മനീഷ പെട്ടന്ന് ഉള്ളിൽ എല്ലായിടത്തും കണ്ണ് തെള്ളി നോക്കി പോയി. എന്നിട്ട് അവരെ നോക്കി അവർ രണ്ടാളും അവളെ നോക്കി ചിരിക്കുക ആണ്.

മീര :നീ ഇതെന്താ പന്തം കണ്ട പെരുച്ചാഴി പോലെ..

മനീഷ :നല്ല രസം ഉണ്ട് ഇതൊക്കെ കാണാൻ… അതെ ഇത് ഒരെണ്ണം പറിച് തിന്നാൽ കുഴപ്പം ഉണ്ടോ..

മീര :മുതലാളിയോട് ചോദിക്കണം ഇതിന്റെ…

മനീഷ :ആണൊ.. ഇത് കണ്ടാൽ ആർക്കായാലും ഒന്ന് പറിച് തിന്നാൻ തൊന്നും.. എന്തായാലും വല്ലാത്ത ചതി ആയി പോയി. പെടയ്ക്കുന്ന മത്തി മുന്നിൽ കൊണ്ട് വെച്ചിട്ട് അത് തിന്നരുത് എന്ന് പറയുന്ന അവസ്ഥ.

മീര :അതല്ലേ പറഞ്ഞത് അതിന്റെ മുതലാളിയോട് ചോദിക്ക് എന്ന്..

മനീഷ :അത് ആരാ…

മീര ശ്യാമിനെ ചൂണ്ടി കാട്ടി..

മീര :ദേ നിൽക്കുന്നു ചോദിച്ചോ നേരിട്ട് തന്നെ.

അത് കേട്ട് മനീഷയുടെ കണ്ണ് തെള്ളി.

ശ്യാം :താൻ പറിച് കഴിച്ചോ എത്ര വേണേലും.

മനീഷ അപ്പോൾ തന്നെ ഒരു കുല പറിച്ചു തിന്നാൻ തുടങ്ങി. അത് കണ്ടു മീര ചിരിച്ചു കൊണ്ട് പറഞ്ഞു.

മീര :ഇങ്ങനെ ഒരു സാധനം…
അവർ ആ തോട്ടത്തിൽ കൂടി ഉള്ളിലേക്ക് നടന്നു. കുറെ ഉള്ളിൽ ചെന്നപ്പോൾ ഒരു ചെറിയ രണ്ട് നില കെട്ടിടം കണ്ടു. അത് കാണാൻ നല്ല ഭംഗി ആയിരുന്നു. ആ കെട്ടിടത്തിന്റെ മുൻവശത്തായി ചെറിയ തൂണ്കൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ മുഴുവൻ വല്ച്ചെടികൾ ചുറ്റി പിടിച്ചു പടർന്നു കേറിയിരിക്കുന്നു. അവർ അങ്ങോട്ട് ആണ് നടന്നത്. എന്നാൽ മീര മുൻപ് അവിടെ വന്നപോലെ ആയിരുന്നു നടന്നത്. കാരണം അവൾ തന്നെ ആണ് ഏറ്റവും മുൻപിൽ നടക്കുന്നത് തൊട്ട് പിറകിൽ ആയി ശ്യാം ഉണ്ട് അതിന് പിറകിൽ മനീഷയും. അവർ പെട്ടന്ന് തന്നെ അതിന്റെ അരികിലേക്ക് നടന്ന് അടുത്തു. കൈയിൽ ഉള്ള താക്കോൽ എടുത്തു കൊണ്ട് ശ്യാം അതിന്റെ മനോഹരമായ വാതിലുകൾ തുറന്നു അകത്തേക്ക് കയറി. അകത്തു കയറിയ ശേഷം അവൻ രണ്ട് കൈകളും ഉള്ളിലേക്ക് കാണിച്ചു കൊണ്ട് സ്വാഗതം ചെയ്തു.

ശ്യാം :വെൽക്കം ടു മൈ പാരടൈസ്‌…

സത്യം അതിനു അവൻ പേര് ഇട്ടിരിക്കുന്നതും പാരടൈസ് എന്ന് തന്നെ ആണ്…

മനീഷ :ഇവിടെ വേറെ ആരും താമസം ഇല്ലേ..

ശ്യാം : ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. വേറെ വീട് ഉണ്ട് പക്ഷേ ഇവിടെ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അവിടെ കിട്ടില്ല…

മനീഷ മനസ്സിൽ കരുതി ഇവൻ എന്ത് ലക്കി ആണ്.

മീര : എനിക്കും ഇവിടെ ഭയങ്കര ഇഷ്ടം ആണ് ഇടയ്ക്ക് ഞാൻ ഇവിടെ വെരുമായിരുന്നു.

മനീഷ :അപ്പോൾ ഇവിടെ ആഹാരം ഒക്കെ ആര് പാചകം ചെയ്യും..

ശ്യാം :അത്യാവശ്യം എല്ലാം എനിക്ക് അറിയാം. പിന്നെ വേറെ ഒരു ചേച്ചി ഉണ്ട് ഇന്ന് ലീവ് ആണ് ഉണ്ടെങ്കിലും 5 മണി ആകുമ്പോൾ പോകും. അവർ പിന്നെ എന്തെങ്കിലും രാത്രിയിലേക്ക് റെഡി ആക്കി വെക്കും…

മനീഷ ആ വീടിന്റെ എല്ലാ മൂലയിലും പോയി നോക്കി നടന്നു. ആ വീടിന് ഒരു പ്രത്യേക ഉള്ള പോലെ തോന്നി. ഒരു പ്രത്യേക സുഗന്ധം അവിടെ എല്ലാ മുറിയിലും ഉണ്ട് അവൾ നേരെ നടന്നു കയറിയത് ടെറസിലേക്ക് ആണ് അവിടെയും രണ്ട് മൂന്ന് മുറികൾ ഉണ്ട്. എന്നാൽ ടെറസിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ മുന്തിരി തോട്ടത്തിന്റെ ഒത്ത നടുവിൽ ആയാണ് ആ വീട് നിൽക്കുന്നത്. തികച്ചും ആ വീടിനെ പകുതിയും മുന്തിരി വള്ളികൾ കയറി പോയിരിക്കുന്നത് കൊണ്ട് അങ്ങനെ ഒരു വീട് അവിടെ ഉണ്ടെന്ന് പോലും പെട്ടന്ന് തോന്നുക ഇല്ല. ശ്യാം അവരെ അവിടെ നിർത്തി താഴേക്ക് പോയി. മനീഷ അവിടെ നിന്ന് കുറേ സെൽഫി എടുത്തു അവൾ മുന്തിരി കുലയിൽ കടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോസ് മീര എടുത്തു കൊടുത്തു. അപ്പോഴേക്കും താഴേക്ക് പോയ ശ്യാം കയ്യിൽ ജ്യൂസ്മായി വന്നു അതും നല്ല തണുത്ത മുന്തിരി ജ്യൂസ്‌..
ശ്യാം :അതെ മുന്തിരി തോട്ടത്തിലെ നല്ല ഫ്രഷ് ഗ്രേപ്പ് ഹണി ജ്യൂസ്‌.

മനീഷ :താങ്ക് യൂ…

Leave a Reply

Your email address will not be published. Required fields are marked *