ശ്യാം :വെൽക്കം ടു മൈ പാരടൈസ്…
സത്യം അതിനു അവൻ പേര് ഇട്ടിരിക്കുന്നതും പാരടൈസ് എന്ന് തന്നെ ആണ്…
മനീഷ :ഇവിടെ വേറെ ആരും താമസം ഇല്ലേ..
ശ്യാം : ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. വേറെ വീട് ഉണ്ട് പക്ഷേ ഇവിടെ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അവിടെ കിട്ടില്ല…
മനീഷ മനസ്സിൽ കരുതി ഇവൻ എന്ത് ലക്കി ആണ്.
മീര : എനിക്കും ഇവിടെ ഭയങ്കര ഇഷ്ടം ആണ് ഇടയ്ക്ക് ഞാൻ ഇവിടെ വെരുമായിരുന്നു.
മനീഷ :അപ്പോൾ ഇവിടെ ആഹാരം ഒക്കെ ആര് പാചകം ചെയ്യും..
ശ്യാം :അത്യാവശ്യം എല്ലാം എനിക്ക് അറിയാം. പിന്നെ വേറെ ഒരു ചേച്ചി ഉണ്ട് ഇന്ന് ലീവ് ആണ് ഉണ്ടെങ്കിലും 5 മണി ആകുമ്പോൾ പോകും. അവർ പിന്നെ എന്തെങ്കിലും രാത്രിയിലേക്ക് റെഡി ആക്കി വെക്കും…
മനീഷ ആ വീടിന്റെ എല്ലാ മൂലയിലും പോയി നോക്കി നടന്നു. ആ വീടിന് ഒരു പ്രത്യേക ഉള്ള പോലെ തോന്നി. ഒരു പ്രത്യേക സുഗന്ധം അവിടെ എല്ലാ മുറിയിലും ഉണ്ട് അവൾ നേരെ നടന്നു കയറിയത് ടെറസിലേക്ക് ആണ് അവിടെയും രണ്ട് മൂന്ന് മുറികൾ ഉണ്ട്. എന്നാൽ ടെറസിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ മുന്തിരി തോട്ടത്തിന്റെ ഒത്ത നടുവിൽ ആയാണ് ആ വീട് നിൽക്കുന്നത്. തികച്ചും ആ വീടിനെ പകുതിയും മുന്തിരി വള്ളികൾ കയറി പോയിരിക്കുന്നത് കൊണ്ട് അങ്ങനെ ഒരു വീട് അവിടെ ഉണ്ടെന്ന് പോലും പെട്ടന്ന് തോന്നുക ഇല്ല. ശ്യാം അവരെ അവിടെ നിർത്തി താഴേക്ക് പോയി. മനീഷ അവിടെ നിന്ന് കുറേ സെൽഫി എടുത്തു അവൾ മുന്തിരി കുലയിൽ കടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോസ് മീര എടുത്തു കൊടുത്തു. അപ്പോഴേക്കും താഴേക്ക് പോയ ശ്യാം കയ്യിൽ ജ്യൂസ്മായി വന്നു അതും നല്ല തണുത്ത മുന്തിരി ജ്യൂസ്..
ശ്യാം :അതെ മുന്തിരി തോട്ടത്തിലെ നല്ല ഫ്രഷ് ഗ്രേപ്പ് ഹണി ജ്യൂസ്.
മനീഷ :താങ്ക് യൂ…
മീരയും അത് വാങ്ങി. മനീഷ അത് കുടിച്ചപ്പോൾ ഫ്രഷ് ജ്യൂസിന്റെ ആ ഒരു ടേസ്റ്റ് അവൾ നന്നായി അറിഞ്ഞു.
ശ്യാം :എങ്ങനെ ഉണ്ട്….?
മനീഷ :ഉഫ്ഫ്ഫ്ഫ് ഒരു രെക്ഷ ഇല്ല കേട്ടോ….! അടിപൊളി.
ശ്യാം :താങ്ക്സ്…
മീര :അതെ ഇത് ഇവന്റെ തന്നെ പ്രെപറേഷൻ ആണ്..
മനീഷ :ശെരിക്കും…
ശ്യാം :ആ ചുമ്മാ ഇരിക്കുമ്പോൾ ഒരു ചെറിയ പരീക്ഷണം..
മനീഷ :സത്യം ശെരിക്കും നന്നായിട്ടുണ്ട്.
ശ്യാം :എന്നേ ഇങ്ങനെ പുകഴ്ത്തരുത് പ്ലീസ്.
മനീഷയും മീരയും അത് കേട്ട് ചിരിച്ചു. കുടിച് കഴിഞ്ഞപ്പോൾ മനീഷ ഫോൺ എടുത്തു വീണ്ടും ഫോട്ടോസ് എടുക്കാൻ തുടങ്ങി. അപ്പോൾ മീര പിന്നാലെ വന്നു പറഞ്ഞു.
മീര :അതെ ഇനി ഞങ്ങൾ കുറച്ചു നേരം തന്നെ സൊള്ളിക്കോട്ടെ..
മനീഷ അവളുടെ മുഖത്തേക്ക് നോക്കി..എന്നിട്ട് തലയാട്ടി പറഞ്ഞു.
മനീഷ : ഓഹ്ഹ് അങ്ങനെ ആകട്ടെ ഞാൻ സ്വർഗ്ഗത്തിലെ കട്ട് ഉറുമ്പ് ആകുന്നില്ല…
അവൾ മെല്ലെ താഴത്തെ നിലയിലേക്ക് പോയി. എന്നിട്ട് പുറത്ത് ഇറങ്ങി കുറേ ചിത്രങ്ങൾ പകർത്തി. അതിനിടയിൽ അപൂർവം ചില കിളി കൂടുകൾ അവൾ കണ്ടു. ചിലതിൽ മുട്ട ഇട്ട് വിരിഞ്ഞ കുഞ്ഞുങ്ങൾ വരെ ഉണ്ട്. അവിടെ നിന്ന് കൊണ്ട് അവരെ ശല്യപെടുത്താതെ ചില ഫോട്ടോസ് അവൾ മനോഹരമായി പകർത്തി. പെട്ടന്ന് വാട്സ്ആപ്പ് മെസ്സേജ് ടിക് ആവാൻ തുടങ്ങി.. അവൾ വാട്സ്ആപ്പ് ഓപ്പൺ ആക്കിയപ്പോൾ ഉണ്ണിയേട്ടൻ ആണ്. അവനോട് ഈ കാര്യം പറയണം എന്നുണ്ടായിരുന്നു പക്ഷേ ഉണ്ണിയേട്ടനോട് പറയാതെ അല്ലെ താൻ ഈ മുന്തിരി തോപ്പ് കാണുവാൻ വന്നത് അപ്പോൾ ഉറപ്പായിട്ടും തെറി കേൾക്കും. അപ്പോൾ തത്കാലം അത് മിണ്ടാതെ ഇരിക്കാം.
ഉണ്ണി : റൂമിൽ വന്നോ…
അവൾ ഒന്ന് നിശബ്ദമായി ആലോചിച്ചു എന്നിട്ട് ടൈപ്പ് ചെയ്തു.
മനീഷ :ഇല്ല…
ഉണ്ണി :നീ ഇത് വരെ എത്തിയില്ലേ…
മനീഷ :എത്തി ഉണ്ണിയേട്ടാ ഞാൻ എന്റെ റൂമിൽ അല്ല ഹോസ്റ്റലിൽ വരാന്തയിൽ ഇരിക്കുക ആണ് ഫ്രണ്ട്സ് കൂടെ..
ഉണ്ണി :അതിനു എന്താ മെസ്സേജ് റിപ്ലൈ ചെയ്യാൻ ഇത്രയും താമസം…
മനീഷ :അവരുടെ ഇടയിൽ ഇരിക്കുമ്പോൾ പിന്നെ ആരോട് ചാറ്റിങ് അത് ഇത് ഇങ്ങനെ ചോദിച്ചു കൊണ്ട് ഇരിക്കും.. ഞാൻ അവിടെ നിന്ന് മാറി നിന്ന് ചാറ്റ് ചെയ്യുവാ..
