“ഞങ്ങളെങ്ങോട്ടെങ്കിലും പോകും ഇതൊക്കെ ചോദിക്കാൻ നീയാരാ “..
സാധാരണ അവളെന്തു ചോദിച്ചാലും ഞാൻ അവളെ കളിയാക്കിയേ സംസാരിക്കാറുള്ളു ആ ചിന്തയിൽ പറഞ്ഞതായിരുന്നു ഞാൻ……
” ഞാനാരായാലും……. നിന്നെപ്പോലെ ക്രിമിനൽ അല്ല…… ”
എടുത്തടിച്ചത് പോലെ അവളുടെ മറുപടി കിട്ടിയതും എനിക്കെന്തോ പോലെയായി……..
………….അങ്ങനെ പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു ചേട്ടൻ അവളെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു…….
“എന്നെ നോക്കി പേടിപ്പിക്കാനൊന്നും നോക്കണ്ട….
ഞാൻ പറഞ്ഞത് സത്യമല്ലേ…….
അല്ലെങ്കിൽ അല്ലെന്ന് പറയടാ ക്രിമിനലെ…….”
അവള് വീണ്ടും എന്നെ ക്രിമിനൽ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടിരുന്നു……
അവസാനം ചേട്ടൻ അവളെ വണ്ടിയിൽ നിന്നു ഇറക്കി വിടും എന്ന് പറഞ്ഞതും സ്വിച്ചിട്ടപോലെ അവളുടെ കളിയാക്കലും കുറ്റപ്പെടുത്തലും നിന്നു …..
ഞാൻ ഒന്നും മിണ്ടാതെ വിൻഡോയിൽ കൂടെ കാഴ്ചയും കണ്ടിരുന്നു……..
വണ്ടി കുറച്ച് ദൂരം കഴിഞ്ഞപ്പോ അവള് വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങി…. ഇനി വണ്ടിയിൽ നിന്നു ഇറക്കിവിടില്ല എന്ന് മനസിലായിക്കാണും……..
ഓരോ തവണ അവളെന്നെ ക്രിമിനൽ എന്ന് വിളിക്കുമ്പോഴും ഞാനത് വല്യ കാര്യമായിട്ടെടുത്തില്ല
പക്ഷെ അവളുടെ ആ വിളി കൂടി തുടങ്ങിയപ്പോ എനിക്ക് നല്ല ദേഷ്യം വരാൻ തുടങ്ങി……..
എങ്കിലും ഞാൻ കടിച്ചു പിടിച്ച് വണ്ടിക്കാത്തിരുന്നു……
ഏകദേശം ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വണ്ടി ഞങ്ങളെയും കൊണ്ട് ഒരു അമ്പലത്തിന്റെ മുന്നിൽ പോയി നിന്നു…………….
വണ്ടി റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തു ഞങ്ങൾ മൂന്നുപേരും ഇറങ്ങി അമ്പലത്തിനകത്തേക്ക് നടന്നു……..
ഞങ്ങളകത്തേക്ക് നടന്നു കയറിയതും ഞങ്ങളുടെ അടുത്തേക്ക് ഇരുപത് വയസ്സ്
തോന്നിക്കുന്ന ഒരു പെൺകുട്ടി നടന്നുവന്നു………. .
പെൺകുട്ടി എന്ന് പറയുന്നതിനേക്കാൾ ഒരു അപ്സരസോ ദേവസുന്ദരിയോ അങ്ങനെയെന്തെങ്കിലും പറയണം……..
………..വെളുത്ത വട്ടമുഖം….. ചന്ദനകുറിയും സിന്ദൂരവും
തൊട്ട് മജന്തയും കടും നീല കളർ കമ്പിനേഷനുള്ള ദവാണിയും ഉടുത്തു ചുണ്ടിൽ ഒരു ചിരിയും ഫിറ്റ് ചെയ്ത് ആ സുന്ദരി ഞങ്ങൾക്കരികിലേക്ക് വന്നു…………
……….പക്ഷെ അവളുടെ വരവ് ഒരു നിമിഷത്തേക്ക് എന്നെ റിയയെ ഓർമപ്പെടുത്തി….
പെട്ടെന്ന് മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞു………
അവള് ഞങ്ങൾക്കരികിലേക്ക് വന്നതും ചേട്ടൻ അവളുടെടുത്തേക്ക് നിന്നിട്ട് അവളെ ചേർത്തുപിടിച്ചു
“ഇതാണ് ശ്രീക്കുട്ടി……….
ശെരിക്കും പേര് ശ്രീലക്ഷ്മി…….
ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ്…….”
ചേട്ടന്റെ ഡയലോഗ് കേട്ടതും ഞാനും പൊന്നും ഒരുപോലെ ഞെട്ടി……….
അവൻ പക്കാ ഡാഡിസ് ലിറ്റിൽ പ്രിൻസ് ആയതു കൊണ്ട് അമ്മേം അച്ഛനും പറയുന്ന പെണ്ണിനേം കെട്ടി ജീവിക്കും എന്നാണ് ഞാൻ വിചാരിച്ചത്…….
പക്ഷെ ഇവന് ഇതുപോലൊരു പ്രണയം ഉണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല……..
“ഡാ നീ സത്യം പറയണതാണോ!!!!”
ഞാൻ വിശ്വാസം വരാത്തതുപോലെ ചോദിച്ചു……
“അതെ ഞങ്ങളുതമ്മിൽ പത്താംക്ലാസ് മുതൽ ഇഷ്ടത്തിലാണ്……”
എന്റെ ചോദ്യത്തിന് ഉത്തരം തന്നത് ശ്രീകുട്ടിയാണ്………………
“വാ നിന്നോട് കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്…..”
ചേട്ടൻ എന്നെയും പൊന്നുവിനെയും വിളിച്ചുകൊണ്ട്
അമ്പലത്തിന്റെ സൈഡിൽ പോയി നിന്നു…….
“എടാ ഞാൻ പത്തിൽ പഠിച്ചോണ്ടിരുന്നപ്പോഴാണ് ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാവുന്നത്……
ഇവള്ടെ അച്ഛനും അമ്മയും കൂടി ടൗണിൽ ഒരു കട നടത്തുവാരുന്നു……
നിനക്കോർമ്മയുണ്ടോ എന്റെ ക്ലാസ്സിലെ ഒരു പെങ്കൊച്ചിന്റെ പേരെന്റ്സ് മരിച്ചതും അവരുടെ അടക്ക് കാണാൻ ഞാൻ പോയതും……..
അതിവളുടെ അച്ഛനും അമ്മേം ആയിരുന്നു………
അന്നിവളുടെ കരച്ചില് കണ്ടിട്ട് സഹിക്കാൻ പറ്റണില്ലായിരുന്നു………..
അച്ഛന്റേം അമ്മേടേം മരണം കഴിഞ്ഞപ്പോ ഇവള്ടെ കുടുംബത്തിൽ ഇല്ലാത്ത കുറച്ച് കടം പൊട്ടി മുളച്ചു
അതിനെ പറ്റി മനസിലാക്കാനോ അതിനെ എതിർക്കാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഇവൾ…….
എനിക്കും ഇവളെ സഹായിക്കാനും പറ്റിയില്ല………
