അക്ഷയം – 4 1

“ചേട്ടാ രാജൻ വല്യച്ഛൻ എന്തെ???”

“അവര് തുണിയെടുക്കാനായിട്ട് ശങ്കരൻ ചേട്ടന്റെ വിട്ടിൽ പോയിരിക്കുവാ……”

“എപ്പഴാ വരുന്നതെന്ന് വല്ലോം പറഞ്ഞോ????”

“രാവിലെ പോയതാ ഓരോന്നര മണിക്കൂർ കഴിയുമ്പോ വരും……

….. അല്ല മോൻ ഏതാ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ???”

“എന്റെ പേര് അക്ഷയ് ശങ്കരന്റെ മോനാ!

….. അല്ല ചേട്ടൻ ഏതാ??”

“ഞാൻ ഇവിടെ ജോലി ചെയ്യുന്നതാ ഡ്രൈവർ ആയിട്ട്

പേര് വിശ്വനാഥൻ….”
“ചേട്ടാ ഇപ്പൊ ഇവിടെ ആരാ ഉള്ളത്??”

“അകത്ത് രഞ്ജിത്ത് ഉണ്ട്!!!”

“രഞ്ജിത്തേട്ടന്റെ റൂം എവിടെ പൊക്കത്താണോ?????”

“അഹ് മോളിൽ നാലാമത്തെ മുറി….”

ഞാൻ പുള്ളിയോട് ഒരു താങ്ക്സും പറഞ്ഞിട്ട് നേരെ മുകളിലേക്ക് പോയി…….

ഓരോ മുറി കേറി തപ്പിയിട്ടും ആളെ കാണാതെ വന്നപ്പോ ഞാൻ ബാൽക്കണിയിലേക്ക് പോയി….

അവിടെ ചെന്നപ്പോ ദേ പുള്ളിയെവിടെ ഫോണും വിളിച്ചോണ്ട് നിൽക്കുന്നു…….

“രഞ്ജിത്തേട്ട……”

എന്റെ വിളി കേട്ടതും ആളെ മനസിലാവാത്തത് പോലെ പുള്ളി എന്നെ നോക്കി……..

കുറച്ചുനേരം നോക്കി നിന്നട്ടും പുള്ളിക്കെന്നെ മനസിലായില്ലെന്ന് മനസിലായി…….

“എന്നെ മനസിലായില്ലല്ലേ ”

“സൗണ്ട് കേട്ട് നല്ല പരിചയം പക്ഷെ ആളെ പിടികിട്ടുന്നില്ല ”

പുള്ളിയൊന്ന് ആലോചിക്കുന്നത് പോലെ കാണിച്ചിട്ട് എന്നോട് പറഞ്ഞു……

“എന്റെ പേര് അക്ഷയ് ശങ്കർ…

എല്ലാവരും അച്ചുവെന്ന് വിളിക്കും…..”

ഞാൻ സ്വയം പരിചയപ്പെടുത്തുന്നത് പോലെ പറഞ്ഞു…..
“ഡാ അച്ചുട്ടാ നീയായിരുന്നോ ഇത്….

സത്യായിട്ടും നിന്നെ കണ്ടിട്ട് എനിക്ക് മനസിലായില്ല….

നീ ശെരിക്കും മാറിപ്പോയി…..

മുടിയൊക്കെ വളർത്തി നേരത്തേക്കാളും തടി വെച്ചിട്ടുണ്ട് ………”

“അഹ് ശെരിയ ഇപ്പൊ കളിക്കാനൊന്നും പോവാത്ത കാരണം തടിയൊക്കെ കൂടി ബോഡിയൊക്കെ ശരിയാക്കി എടുക്കണം…….”

“അമ്മേം അച്ഛനും ചേട്ടനുമൊക്കെ വന്നോ??? ”

“ഇല്ല അവര് ഇന്ന് വര്വോന്നറിയില്ല…….

എന്നെ രാവിലെ രാജൻ വല്യച്ഛൻ വിളിച്ചാരുന്നു പുള്ളിയാ ഇന്നിങ്ങോട്ട് വരാൻ പറഞ്ഞത്……

“ആ നീ വന്നത് നന്നായി…. ഞാനിവിടെ ഒറ്റക്ക് ബോറടിച്ചിരിക്കുവാരുന്നു……”

“അതീ നിപ്പ് കണ്ടപ്പോഴേ തോന്നി……”

ഞങ്ങൾ മിണ്ടീം പറഞ്ഞും നിന്നപ്പോഴാണ് പുള്ളിക് ഒരു കാൾ വന്നത് ……

സ്‌ക്രീനിൽ വൈഫ്‌ എന്ന് തെളിഞ്ഞു വന്നതും

നടക്കട്ടെ നടക്കട്ടെ എന്നും പറഞ്ഞു ഞാൻ അവിടെന്നിറങ്ങി……

കല്യാണം കഴിഞ്ഞില്ല അതിനു മുൻപേ വൈഫെന്നൊക്കെ സേവ് ചെയ്ത് വെച്ചിരിക്കുന്നത്…..

കൊറേ റൂം കേറി നടന്ന് ആരും ഉപയോഗിക്കാത്ത ഒരു റൂം ഞാൻ കണ്ടുപിടിച്ചു…..

റൂം നിറച്ചും പൊടിയാണെങ്കിലും എനിക്കതൊക്കെ കൂടുതലായിരുന്നു…..

അവിടെ കിടന്ന കട്ടിലിൽ ബാഗും വെച്ച് കുറച്ചുനേരം അവിടെത്തന്നെ കിടന്നു…….

ഞാൻ എന്തിനാണോ ഇപ്പൊ ഇങ്ങോട്ട് വന്നതെന്നുള്ള ചിന്തായിലായിരുന്നു ഞാൻ……..

കുറച്ച് നേരം കഴിഞ്ഞതും ഒന്ന് രണ്ട് വണ്ടി വന്ന് നിൽക്കുന്ന സൗണ്ട് ഞാൻ കേട്ടു……

ആരെക്കെയാണെന്നറിയാൻ വേണ്ടി ഞാൻ പുറത്തേക്കിറങ്ങി………
വന്ന ആളുകളെ കണ്ടതും പുറത്തേക്കിറങ്ങേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി….

അമ്മയും അച്ഛനും ചേട്ടനും രാജൻ വല്യച്ഛനും രതീഷ് അച്ഛനും മുന്നിൽ വന്ന വണ്ടിയിലും

പുറകിലെ വണ്ടിയിലായി പൊന്നുവും ശ്യാമളമ്മയും

മാമനും……

എന്നെ കണ്ടതും അമ്മേടേം അച്ഛന്റേം അമ്മായിയുടെയും മാമന്റെയുമൊക്കെ മുഖഭാവം

മാറുന്നത് ഞാൻ ശ്രദ്ധിച്ചു……

“നീ എപ്പോ വന്നു…….?”

എന്നെ കണ്ടതും രാജൻ വല്യച്ഛൻ ചോദിച്ചു…..

“കുറച്ച് നേരായി…..”

“ആ എന്ന വാ നമുക്ക് ഈ സാധനങ്ങളൊക്കെ എടുത്തകത്തേക്ക് വെക്കാം…..”

ഞങ്ങളെല്ലാം കൂടി അരിയും പച്ചക്കറിയും ഉൾപ്പെടെ എല്ലാ സാധനവും എടുത്ത് അകത്തേക്ക് വെച്ചു……

ഇന്ന് വൈകുന്നേരം തൊട്ട് ബന്ധുക്കൾ വന്നുതുടങ്ങും

എന്നോർത്തപ്പോ എനിക്കുണ്ടായിരുന്ന കോൺഫിഡൻസും കൂടി പോയി……

എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും അധികം ബന്ധുക്കളൊന്നും അറിഞ്ഞിട്ടില്ല…….

പക്ഷെ ആരെക്കെയോ അറിഞ്ഞിട്ടുണ്ട്

അതിനുശേഷം വരുന്ന ആദ്യത്തെ ഫങ്ക്ഷനായതു കൊണ്ട്….. കല്യാണ വിട്ടിൽ അതൊരു ചർച്ചയാവാൻ സാധ്യത ഉണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *