അക്ഷയം – 4 1

അവസാനം ഇവൾ ആകെ ഉണ്ടായിരുന്ന കട വിറ്റ് കടം തീർത്തു……

ഒരു വീടുണ്ടെങ്കിലും ഒറ്റക്കായതുകൊണ്ട് ഇവളെ അവിടെ ഒറ്റക്ക് താമസിപ്പിക്കാൻ എനിക്ക് തോന്നിയില്ല…

ഇപ്പൊ മൂന്ന് നാലു കൊല്ലമായിട്ട് ഇവള് ശ്രീകൃഷ്ണ ലേഡിസ് ഹോസ്റ്റലിലാ താമസിക്കണത്…….

ഇനിം ഇവളെ അവിടെ താമസിപ്പിക്കാൻ എനിക്ക് താല്പര്യമില്ല…….. എനിക്കിപ്പോ ബിസ്സിനസ്സൊക്കെ സ്വന്തമായിട്ട് ചെയ്യാൻ പറ്റുന്നുണ്ട്……. ആവിശ്യത്തിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുണ്ട്………

എനിക്ക് ഇവളെ ഇപ്പൊ തന്നെ കെട്ടിയ കൊള്ളാന്നുണ്ട്

എന്റെ ജീവനാടാ ഇവൾ…………….

………. നീ ഇപ്പൊ ചിന്തിക്കണത് ഞാൻ എന്തിനാ ഇതൊക്കെ ഇപ്പൊ നിന്നോട് പറയണതെന്നല്ലേ…..

കാര്യം ഉണ്ട്……….

അമ്മയും അച്ഛനും ഇപ്പൊത്തന്നെ എനിക്ക് കല്യണം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്…….
അച്ഛന്റെ ഒരു ഫ്രണ്ടില്ലേ ഗോപാലൻ അങ്കിൾ

പുള്ളിടെ മോളെയാണ് ആലോചിച്ചത്…..

അവളിപ്പോ U. S ഇൽ പഠിക്കുവാണ് ഈ വർഷം കല്യാണം ഉറപ്പിച്ചിട്ട് രണ്ട് കൊല്ലം കൂടി കഴിഞ്ഞ് കല്യാണം നടത്താം എന്ന അച്ഛൻ പറയുന്നത്……

എന്റെ തീരുമാനം പോലും ചോദിച്ചില്ല…….

അതോണ്ട് അവര് ഈ തിരുമനോമായിട്ട് മുന്നോട്ട് പോകുവാണേൽ ഞാൻ വീട്ടീന്ന് ഇറങ്ങും…………….

അല്ലേൽ തന്നെ നിന്നെ വീട്ടീന്ന് ഇറക്കി വിട്ടപ്പോ തൊട്ട് ഞാൻ അമ്മേം അച്ഛനുമായിട്ട് ചെറിയ ഒടക്കിലായിരുന്നു…….

എന്റെ കൈയിൽ കുറച്ച് സേവിങ്സ് ഉണ്ട് തല്ക്കാലം അതുമതി ഞങ്ങൾക്ക് ജീവിക്കാൻ……..

അങ്ങനെ എന്തേലും സംഭവിച്ച ഞങ്ങൾ നിന്റടുത്തേക്ക് വരും നീ എന്റെ കൂടെ നിൽക്കുലെ…………

എന്തായാലും ഞാനിവളെ രജിസ്റ്റർ മാര്യേജ് ചെയ്തതിനു ശേഷം മാത്രമേ വിട്ടിൽ ഞങ്ങടെ കാര്യം സൂചിപ്പിക്കു……

എന്തൊക്കെ വന്നാലും എനിക്കിവളെ പിരിയാൻ വയ്യടാ……….. ”

അന്തംവിട്ടു നിന്ന എന്റെ തോളിൽ തട്ടി പറഞ്ഞു …….

അവന് അവളോടുള്ള സ്നേഹം മൊത്തം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു…….

“നീ ഏടത്തിനേം കൂട്ടി അങ്ങോട്ട്‌ പോര്…….

അല്ലേലും എനിക്ക് നീയല്ലേ ഉള്ളു……………”

ചേട്ടന് അവളെ ഇഷ്ടാണെന്ന് പറഞ്ഞതും ഞാൻ അവളെ എന്റെ ഏട്ടത്തിയായിട്ട് കണ്ടു തുടങ്ങിയിരുന്നു………….

ചേട്ടൻ എന്നെ കെട്ടിപിടിച്ചു…… ഞാൻ തിരിച്ചും……

“എടാ നിങ്ങളിപ്പോ ഇവിടെ നിക്ക് ഞങ്ങളിപ്പോ വരാം…”
അതും പറഞ്ഞ് ചേട്ടൻ ഏടത്തിയെയും കൂട്ടി അമ്പലത്തിനകത്തേക്ക് നടന്നു…….

കുളിക്കാത്തത് കാരണം ഞാനും അവളും അമ്പലത്തിനകത്തേക് കേറിയില്ല…….

ഇനി കുളിച്ചിരുന്നേലും ഞാൻ അമ്പലത്തിൽ കേറുലായിരുന്നു ദൈവത്തിനോടുള്ള വിശ്വാസമൊക്കെ പണ്ടേ ഇല്ലാതായതാണ്

“എടാ ക്രിമിനലെ അപ്പുവേട്ടന് ആ ചേച്ചി നല്ല ചേർച്ചയല്ലേ ”

ചോദിച്ചതെ അവൾക്കൊർമ കാണു കരണം നോക്കി ഒരെണ്ണം കൊടുത്തു…….

“എടി വണ്ടിയിൽ വെച്ചിത് ചെയ്യാതിരുന്നത് നിന്നെയോ ചേട്ടനെയോ പേടിച്ചിട്ടല്ല എനിക്ക് നിന്നെ തല്ലാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടായിരുന്നു ഇതിപ്പോ നീ ചോദിച്ചു മേടിച്ചതാ……..”

ഞാൻ മാസ്സ് ഡയലോഗും അടിച്ചു വണ്ടിയിൽ കേറിയിരുന്നു………… കുറച്ചുനേരം കഴിഞ്ഞപ്പോ കവിളും പൊത്തിപ്പിടിച്ചു അവളും വന്നു വണ്ടിയിൽ കേറിയിരുന്നു…….

ചേട്ടനും ഏട്ടത്തിയും അമ്പലത്തിൽ നിന്നും ഇറങ്ങാൻ കുറച്ച് സമയം എടുത്തു അവര് വന്നതും ഞാൻ പുറകിലെ പാസ്സഞ്ചർ സീറ്റിലേക്ക് ഇരുന്നു……

ഞാൻ പുറകിൽ ഇരുന്നതും പേടിച്ചിട്ടാണോ അതോ ദേഷ്യം പിടിച്ചാണോ പൊന്നു എന്റടുത്തെന്ന് സീറ്റിന്റെ അറ്റത്തേക് നീങ്ങിയിരുന്നു ഇടക്കിടക്ക് കവിളിൽ പിടിച്ചു തടവുന്നുണ്ടായിരുന്നു.. പാവം നല്ല വേദനയെടുത്തുകാണും…….. ആ കുറച്ചനുഭവിക്കട്ടെ

എന്നെ കളിയാക്കിയിട്ടല്ലേ……..

ഏട്ടത്തി ഇടക്കിടക്ക് എന്നോടും പൊന്നുനോടും ഓരോന്നൊക്കെ ചോദിക്കാൻ തുടങ്ങി……

എല്ലാത്തിനും ഉത്തരം കൊടുത്തത് ഞാനും………….ഏടത്തിയുടെ ചോദ്യത്തിനൊക്കെ പോന്നുനെ കളിയാക്കിയാണ് ഉത്തരം പറഞ്ഞതെന്ന് പ്രേത്യേകിച്ചു പറയണ്ടല്ലോ……………..

അങ്ങനെ കളിയും ചിരിയും തമാശയുമായി വണ്ടി മുന്നോട്ട് പോയതും ഞാൻ ഏട്ടത്തിയുമായി നല്ല കമ്പനിയായി………. അരമണിക്കൂർ യാത്രക്ക് ശേഷം ഏട്ടത്തിയെ ഹോസ്റ്റലിലാക്കി ഞങ്ങൾ കല്യാണ വീട്ടിലേക്ക് യാത്ര തിരിച്ചു………..

Leave a Reply

Your email address will not be published. Required fields are marked *