അക്ഷയം – 1 4

“നീ എവടെ പോകുവാടാ???”

“ഇവളുടെ വീട് നിന്റെ വീട് കഴിഞ്ഞ് കൊറച്ചൂടെ പോകുമ്പഴാ ഞാനിവളെ അവിടംവരെ കൊണ്ടാക്കാൻ വന്നതാടാ…..”

അവനൊരു ഊമ്പിയ ചിരിയും ചിരിച്ചോണ്ട് പറഞ്ഞു

എന്ത് മൈരേലും കാണിക്കെന്നുംപറഞ്ഞു ഞാൻ നടന്നു

കുറച്ചു ദൂരം നടന്നതും അവൻ വിട്ടിൽ പോകുവാണെന്നും പറഞ്ഞു പോയി

കൂടെ നടക്കുന്നത് രണ്ട് പെൺപിള്ളേർ ആയതുകൊണ്ട് എനിക്കൊന്നും പറയാനും തോന്നുന്നില്ല അവളുമ്മാരൊന്നും മിണ്ടുന്നുമില്ല

കുറച്ചുനടന്നതും ഞാൻ തന്നെ ആദ്യം മിണ്ടാൻ തീരുമാനിച്ചു

“ഡീ നീ അവനെ ഇഷ്ടാണെന്ന് പറഞ്ഞത് കാര്യായിട്ടാണോ???”

“നീ ഇന്നിതെത്രാമത്തെ തവണയാണ് ചോദിക്കാണെന്നറിയാവോ ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു

എടാ എനിക്കവനെ ഭയങ്കരിഷ്ട്ടാടാ എന്റമ്മ സത്യം…….”

“മ്മ് എനിക്കൊരു സംശയം തോന്നി അതാ ചോദിച്ചത്…..

അല്ലാടി ഇതാരാ നിന്റെ ചേച്ചിയാണോ???”

അവളുടെ കൂടെ നടന്ന പെണ്ണിനെ ചൂണ്ടികാണിച്ചോണ്ട് ഞാൻ ചോദിച്ചു

“അല്ലടാ കൂട്ടുകാരിയാ വീടിനടുത്തുള്ള….”

“ആ കൂട്ടുകാരിക്ക് പേരില്ലേ???”

“എന്റെ പേര് റിയ

നിന്റെ പേരെന്ന???”

അത്രേം നേരം മിണ്ടാതെ നടന്നവൾ മിണ്ടിതുടങ്ങി

“എന്റെ പേര് അക്ഷയ് ശങ്കർ….

10ഇ

ൽ പഠിക്കുന്നു….

താൻ +2ലാണോ പഠിക്കണത്???”

“ആട ഞാൻ +2ലാ പഠിക്കണത്”

“ഏതാ എടുത്തത് സൈൻസ് or കോമേഴ്‌സ്???”

“കോമേഴ്‌സ് എന്താടാ ചോദിച്ചത്??”

“ചുമ്മാ ചോദിച്ചതാ എന്റെ ചേട്ടനും കോമേഴ്‌സ് ആയിരുന്നു….”

“ആഹാ എന്നിട്ട് പുള്ളി പാസ്സായോ???”

“പിന്നല്ലാതെ 96% മാർക്ക്‌ ഉണ്ടായിരുന്നു

ഫ്ലെക്സ് കണ്ടിട്ടുണ്ടാവും ആദർശ് ശങ്കർ”

“നീ ആദർശ് ചേട്ടന്റെ അനിയനായിരുന്നോ??”

“മ്മ് തനിക്ക് അവനെ അറിയോ????”

“മ്മ് ഇടക്ക് ഒന്ന് രണ്ട് തവണ ശങ്കരൻ അങ്കിളിന്റെ കൂടെ വീട്ടിൽ വന്നിട്ടുണ്ട്

എന്റച്ഛൻ നിന്റച്ഛന്റെ ബിസ്സിനെസ്സ് പാർട്ണർ ആണ്…..”

അവള് പറഞ്ഞപ്പോഴാണ് എന്റപ്പന് പാർട്ണർഷിപ് ബിസ്സിനെസ്സ് ഒക്കെ ഉണ്ടെന്ന് ഞാനറിയുന്നത്

“ആ നിന്റപ്പന്റെ പേരെന്താ???”
“റോയ് തോമസ്

കേട്ടിട്ടുണ്ടോ???”

“ആ റോയ്ച്ചനെ അറിയാം അച്ഛന്റെ കൂടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് അപ്പൻ റോയ്ച്ചൻ റോയ്ച്ചൻ എന്ന് പറയണകേക്കാം…..”

അങ്ങനെ ഓരോന്നും പറഞ്ഞോണ്ടിരുന്നപ്പോ എന്റെ വീടെത്തി

അനഘയും റിയയും റ്റാറ്റാ ബൈ ബൈ തന്നിട്ടാണ് പോയത്

ഞാനും ഒരെണ്ണം തിരിച്ചുകൊടുത്തു

നേരെ കട്ടിലിൽ പോയി കുറച്ചുനേരം കിടന്നു

മനസ്സിലൊരു വിഷമം

അഖിലിന് ലൈൻ സെറ്റ് ആയിട്ടാണോ

ഞാൻ മനസ്സിനോട് ചോദിച്ചു

കുറച്ചുനേരം അതെ കിടപ്പ് കിടന്നപ്പോ ഉത്തരം കിട്ടി

അതെ…!!

അതിന് ഞാനെന്തിനാ സങ്കടപെടുന്നത്??

അവനുകിട്ടിയ കൊച്ചിനെ കണ്ടോ എന്ത് സുന്ദരിയാണ്

അതുപോലെതന്നെ പൊന്ന് പോലത്തെ സ്വഭാവവും

നിനക്കൊന്നും അതുപോലെത്തെ ഒരെണ്ണത്തിനെ നിന്റെ ജീവിതകാലത്തുകിട്ടാൻ പോണില്ല

മനസ്സ് മൈരൻ ഓരോന്നും പറഞ്ഞു സങ്കടപെടുത്തി

അല്ലെങ്കിലും എനിക്ക് പണ്ടെമുതലുള്ള സ്വഭാവമാണ് വേറെർക്കെങ്കിലും എന്തെങ്കിലും നല്ല സാധനം കിട്ടിക്കഴിഞ്ഞ സങ്കടം വരും

അതുതന്നെയാണ് ഇവിടെ നടന്നതും

നമ്മളെയൊന്നും ഇതേ പോലെ സ്നേഹിക്കാൻ ആരും ഇല്ല എന്ന ചിന്തയാണോ

അതോ നമുക്കില്ലാത്തത് അല്ലെങ്കിൽ നമ്മുടെ കയ്യിലുള്ളതിനേക്കാൻ നല്ലത്
നമ്മുടെ കൂട്ടുകാരന് കിട്ടുമ്പോഴുള്ള സങ്കടമാണോ

എന്തായാലും നെഞ്ചിലൊരു ഭാരം ഇറക്കി വെച്ചതുപോലെയായിരുന്നു അന്നത്തെ ദിവസം

പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇറങ്ങി

തൊമ്മന്റെ കടയിൽ ഹാജരായി

“ഡാ ശങ്കരന്റെ മോനെ നിന്റെ കൂടെ നടക്കണ വെളുത്തിട്ട് മുടി നീട്ടിവളർത്തിയ പയ്യൻ സ്കൂളിലേക്ക് പോയി”

ഞാൻ കടയിലേക്ക് ചെന്നതും തൊമ്മൻ പറഞ്ഞു

പുള്ളി ഉദേശിച്ചത്‌ അഖിലിനെയാണെന്ന് മനസിലായെങ്കിലും സ്കൂളിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല

എന്തിനാ വെറുതെ അവിടെച്ചെന്ന് അവര് പ്രേമിക്കാണതും നോക്കി അസൂയ പെടുന്നതെന്നോർത്ത് അവിടെ തന്നെ നിന്നു

ഒരു മൂന്നു നാലുമിനിറ്റുകഴിഞ്ഞതും അതുലും അനന്തുവും ആരടയോ മൂട്ടിട്ട് നോക്കി വന്നൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *