“ഡീ നീയിങ്ങ് വന്നേ”
ഞാൻ അനഘയെ നോക്കി പറഞ്ഞു
“എന്താടാ????”
“നിനക്കിവനെ ഇഷ്ടാണോ???”
“മ്മ് അതെ…”
“സത്യായിട്ടും???”
“എന്റമ്മയാണേ സത്യം!!”
“നീ ഇവനെ പറ്റിക്കാൻ വേണ്ടി പറയണതല്ലേ???”
എനിക്ക് സംശയം അങ്ങോട്ട് മാറുന്നില്ല
“നിനക്കിതുവരെ വിശ്വാസം വന്നില്ലേ എനിക്കിവനെ എട്ടാം ക്ലാസ്സുമുതൽ ഇഷ്ടാണ് അതുകൊണ്ടാണ് ഞാൻ ശ്രീവിനായക് ചേട്ടൻ ഇഷ്ടാണെന്ന് പറഞ്ഞപ്പോ ഞാൻ പുള്ളിനെ ഇഷ്ടമല്ലെന്ന് പറഞ്ഞത്”
അവള് അവളുടെ തലേൽതൊട്ട് സത്യം ചെയ്തു
സത്യംപറഞ്ഞാൽ എനിക്കിതൊന്നും വിശ്വസം വരുന്നില്ലായിരുന്നു കാരണം
ഞങ്ങൾ ഒമ്പതാം ക്ലാസ്സിൽ പേടിച്ചോണ്ടിരുന്നപ്പോൾ
സ്കൂളിലെ ലീഡർ ആയിരുന്നു ശ്രീവിനായക് ചേട്ടൻ
ഈ സിനിമേലൊക്കെ കാണിക്കുമ്പോലൊരു മനുഷ്യൻ
കാണാൻ നല്ല ലുക്കും
അത്യാവിശം നല്ലോണം പഠിക്കും അതിനെക്കലുപരി
പൊളി ഫുട്ബോൾ പ്ലയേറും
ആ സമയത്ത് പുള്ളിക്ക് സ്കൂളിലുണ്ടായിരുന്ന ഫാൻബേസ്
കൊറേ പെൺപിള്ളേർ പുള്ളിടെ പിറകെ നടക്കണത് കണ്ട് പുള്ളിടെ സ്റ്റൈൽ കോപ്പിയടിച്ചു നടന്നിട്ടുണ്ട് ഞാനുൾപ്പടെ കൊറേയെണ്ണം
അങ്ങനിരുന്നപ്പോ ഒരു ദിവസം പുള്ളി ഈ അനഘയെ പ്രെപ്പോസ് ചെയ്തു
പക്ഷെ അവളെടുത്തവായിൽ പുള്ളിയെ ഇഷ്ടമല്ല എന്ന് പറഞ്ഞു
അന്ന് ഈ സംഭവം സ്കൂളിലെ പെൺപിള്ളേർക്കിടയിൽ വലിയ സംസാരവിഷയം ആയിരുന്നു
ആ അനഘയാണ് അഖിലിനെ ഇങ്ങോട്ട് വന്നു പ്രെപ്പോസ് ചെയ്തത്
അതും ശ്രീവിനായക് ചേട്ടനെപ്പോലൊരാളെ വേണ്ടാന്നുവെച്ചിട്ട്
ഞാൻ അഖിലിനെ ഒന്ന് സൂക്ഷിച്ചുനോക്കി
“ഇവനെന്താ ഇതിനുമാത്രം പ്രേത്യേകത???”
ഞാനവളോട് ചോദിച്ചു
“എന്ത് പ്രേത്യേകത???”
“അല്ല നീയെന്താ ശ്രീവിനായകിനെ ഒഴിവാക്കിയിട്ട് ഇവനെ പ്രേമിച്ചത്???”
“ആ എനിക്കറിയില്ല എനിക്കിവനെ എട്ടാം ക്ലാസ്സ് തൊട്ട് ഇഷ്ടം ആയിരുന്നു ഇപ്പോഴാണ് പറയാനൊള്ള ധൈര്യം വന്നത്…..”
“നിന്റെ തീരുമാനം പറ….”
ഞാൻ അഖിലിനെ നോക്കി പറഞ്ഞു
“എനിക്കിഷ്ടം ആണ്…..”
ഞാൻ ചോദിച്ചു തീരണേലും മുൻപ് ഉത്തരം വന്നു.
പിന്നെ ഓരോന്നും പറഞ്ഞുനിന്നപ്പോഴാണ് ഞാൻ വാച്ചിൽ സമയം നോക്കിയത് 9.56
ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ സ്റ്റാഫ്റൂമിലേക് വിട്ടു
അതുലും അനന്തുവും അവളോട് എന്തോ കാര്യമായിട്ട് പറയുന്നുണ്ടായിരുന്നു
ആ അഖിലിന്റെ കുറ്റം പറയണതായിരിക്കും
ഞാൻ സ്റ്റാഫ്റൂമിൽ കേറി ഒരുപെട്ടി ചോക്കും ഡെസ്റ്ററും എടുത്ത് ക്ലാസ്സിലേക്ക് നടന്നു
നിങ്ങളിപ്പോ ഓർക്കും ഞാനെന്നതിനാ ഇതൊക്കെ എടുക്കുന്നതെന്ന്
കാരണം ഞാനായിരുന്നു പത്തിലെ ക്ലാസ്സ് ലീഡർ
ക്ലാസ്സിൽ കേറി പത്തുമിനിറ്റ് കഴിഞ്ഞതും ബെല്ലടിച്ചു
അന്ന് വൈകിട്ട് ക്ലാസ്സ് കഴിയുന്നത് വരെ അനഘയും അഖിലും അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുവായിരുന്നു
ഇതുങ്ങൾക്കൊരു മടുപ്പും ഇല്ലേ ഇങ്ങനെ നോക്കിയിരിക്കാൻ കഴുത്ത് വേദനയെടുക്കില്ലേ എന്നെക്കെ ഓർത്തിരുന്നപ്പോഴാണ് വീട്ടിൽ പോകാനുള്ള ബെല്ലടിക്കുന്നത്
അതുലും അനന്തുവും ഒഴികെ ബാക്കിയുള്ളവരൊക്കെ പുറത്തിറങ്ങി സാധാരണ അഖിലും നിക്കുന്നതാണ്
ആ അവനും പുതിയ ശീലം ഒക്കെ തുടങ്ങി…
ഞങ്ങൾ ബോർഡ് മൊത്തം തുടച്ചിട്ട് മേശപ്പുറത്തിരുന്ന ബുക്കുകളും ബാക്കി സാധനങ്ങളും സ്റ്റാഫ് റൂമിൽ കൊണ്ടവെച്ചു സ്കൂളിൽ നിന്ന് പുറത്തിറങ്ങി
തൊമ്മന്റെ കടയിൽ പോയി കളക്ഷനെടുപ്പ് തുടങ്ങി
ഞങ്ങളുടെ സ്കൂളിലെ പെൺപിള്ളേരെയും വേറെ സ്കൂളിൽ നിന്ന് വന്നു ബസ് ഇറങ്ങുന്ന പിള്ളേരെയും വഴിയേ പോണ ആന്റിമാരെ ഉൾപ്പെടെ ആരെയും വെറുതെ വിട്ടില്ല
ഒരു അരമണിക്കൂർ ആ നിൽപ്പ് നിന്നു
കുറച്ചു കഴിഞ്ഞ് അനന്തുവും അതുലും പോയി
അവന്മാര് പോയിക്കഴിഞ്ഞു അവിടെ നിൽക്കാൻ മടിയായത് കൊണ്ട് ഞാനും പയ്യെ വീട്ടിലോട്ട് നടന്നു
കുറച്ചു കഴിഞ്ഞതും പുറകിൽനിന്നൊരു വിളികേട്ടു
ഞാൻ തിരിഞ്ഞു നോക്കിയതും അഖിലും അനഘയും വേറെ ഏതോ ഒരു പെണ്ണും കൂടി നടന്നു വരുന്നു
യൂണിഫോം കണ്ടിട്ട് ഞങ്ങളുടെ സ്കൂളിലെ +1 യൂണിഫോം പോലെ തോന്നി…
അവൻ വിളിച്ചതുകൊണ്ട് അവരടുത്തുവരാൻ ഞാൻ കുറച്ചുനേരം അവിടെ
തന്നെ നിന്നു
