“നീ വരുന്നില്ലേ ”
ഞാൻ ക്ലാസ്സിൽ തന്നെ നിൽക്കുന്നത് കണ്ടതും അവന്മാർ ചോദിച്ചു
ഞാനെന്തിനാണ് ഒറ്റക്കവിടെ നിക്കണത് ഞാനും അവന്മാരുടെ കൂടെ ക്ലാസ്സിൽനിന്നിറങ്ങി
ഞങ്ങൾ നേരെ പത്തിലെ എല്ലാ ഡിവിഷനും ചുറ്റി എട്ടാം ക്ലാസ്സും ഒൻപതാം
ക്ലാസ്സും കവർ ചെയ്താണ് ഞങ്ങൾ ക്ലാസ്സിൽ തീരിച്ചു വന്നത്
തിരിച്ചു ക്ലാസ്സിൽ വന്നതും
ഞാൻ പോയി ബെഞ്ചിലിരുന്നു
കുറച്ചുനേരം കഴിഞ്ഞതും ക്ലാസ്സ്തുടങ്ങി
സമയം പോയതറിഞ്ഞില്ല പെട്ടെന്നുച്ചയായി
ഇന്റർവെൽ ആയതും അനന്തുവും അതുലും വായിന്നോക്കാൻ ഇറങ്ങി കൂടെ ഞാനും
അങ്ങനെ അരമണിക്കൂർ കറക്കം കൊണ്ട് അനന്തു അവന്റെ പെണ്ണിനെ കണ്ടെത്തി
10Aയിലെ അർച്ചന
അന്നുതന്നെ അതുലും ഒരെണ്ണത്തിനെ കണ്ടുപിടിച്ചു
ഞങ്ങളുടെ ക്ലാസ്സിലെ രേഷ്മ
പിന്നെ അവന്മാർ അതുങ്ങളെ സെറ്റാക്കാനുള്ള
ശ്രമത്തിലായിരുന്നു
എനിക്ക് മനസ്സിനിഷ്ടപ്പെട്ട ഒരെണ്ണത്തിനെ കിട്ടാത്തത് കാരണം ഞാൻ വായിനോട്ടം നിർത്തി
അല്ലെങ്കിലും വായിനോട്ടം പണ്ടുതൊട്ടെ എനിക്കിഷ്ടം അല്ലാത്ത പരുപാടിയാണ്
പക്ഷെ ഏതെങ്കിലും ഒരു പെണ്ണിനെ സെറ്റാക്കണം എന്നുള്ളത് അനന്തുവും അതുലും വാശിയായിട്ടെടുത്തു
അതുകൊണ്ട് അന്നത്തെ ദിവസം മുതൽ ഏറെക്കുറെ ഞാൻ ക്ലാസ്സിൽ ഒറ്റപ്പെട്ടിരുന്നു
അതുലും അനന്തുവും ഏതുനേരവും ഏതേലും പെണ്ണിന്റെ പുറകെയായിരിക്കും
അഖിലണെങ്കിൽ അനഘയുടെ മൂട്ടിൽനിന്ന് മാറുന്നില്ല
എന്നു പതിവ് പോലെ അഖിൽ എന്റെ വീടിന്റെ പകുതി വരെ വരും
അവന് പോയിക്കഴിഞ്ഞാൽ അനഘ അധികം മിണ്ടാറില്ല പക്ഷെ റിയ അത്യാവിശം നന്നായിട്ട് എന്നോട് സംസാരിക്കും
അങ്ങനെ ഒന്നുരണ്ടാഴ്ച കഴിഞ്ഞതും ആ ഞെട്ടിക്കുന്ന സംഭവം ഞാനറിഞ്ഞു അനന്തുവിന് പെണ്ണ് സെറ്റായി അതും 10Aയിലെ അർച്ചന
പിന്നെയും ഒരുമാസം കഴിഞ്ഞതും അതുലിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായും അനന്തുവിന്റെയും അർച്ചനയുടെയും അഖിലിന്റെയും അനഘയുടെയും
സപ്പോർട്ടിന്റെയും പിൻബലത്തിൽ അതുലിനും സെറ്റായി
ഞങ്ങളുടെ ക്ലാസ്സിലെ രേഷ്മ
രേഷ്മ അത്ര വല്യ സുന്ദരിയല്ലങ്കിലും ഒരു പാവംപിടിച്ച പെങ്കൊച്ചാണ്
പിന്നീട് അനന്തുവും അഖിലും അതുലും അനഘയും അർച്ചനയും രേഷ്മയും നല്ല കൂട്ടായി
അവരെപ്പോഴും ഒരുമിച്ചായിരിക്കും
എനിക്ക് മാത്രം കാമുകിയില്ല എന്നാ അപകർഷധാ ബോധവും
അവർക്കിടയിൽ ഞാനൊരു അധികപറ്റായിരിക്കും എന്നൊരു തോന്നൽ കൂടി തോന്നി തുടങ്ങിയപ്പോ ഞാൻ അവരുടെ കൂടെന്ന് ഒഴിവായി നടക്കാൻ തുടങ്ങി
എങ്കിലും അവന്മാരെടക്ക് എന്റടുത്തുവരും എന്താടാ ഒന്നും മിണ്ടാത്തതെന്നും ചോദിച്ച്
കുറച്ചുനാൾ കഴിഞ്ഞതും അവന്മാർക്കും കാര്യം മനസിലായതോടെ അവന്മാരും എന്നെ ഒഴിവാക്കി തുടങ്ങി
എങ്കിലും എന്നും സ്കൂളിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുന്നത് ഞാനും അഖിലും റിയയും അനഘയും ഒരുമിച്ചായിരുന്നു
ആ സമയം കൊണ്ട് ഞാനും റിയയും അത്യാവിശം കമ്പനിയുമായി
അങ്ങനിരുന്നപ്പോഴാണ് ഒരു ദിവസം അനഘയുടെ വീടിനടുത്തുള്ള സ്പോർട്സ് ക്ലബ് ഒരു അണ്ടർ-18
ഫുട്ബോൾ ടൂർണമെന്റ് വെച്ചത്
നാട്ടിലെ ടീമിന്റെ കൂടെ ഞാനും പോയി
കളിക്കാനല്ല കളികാണാൻ!!
ഞങ്ങളുടെ ഗ്രൗണ്ടിൽ ഞാൻ നന്നായിട്ട് കളിക്കുമെങ്കിലും ടൂർണമെന്റിനു പോയാൽ ഞാൻ
തനി മാൻഡ്രേക്ക് ആവും ഞാൻതന്നെ എന്തെങ്കിലും മണ്ടത്തരം കാണിച്ച് കളിതോല്പ്പിക്കും മൂന്ന് നാല് ടൂർണമെന്റിനു പോയി തോൽപിച്ചതോടെ
എന്നെ കളിക്കാനിറക്കാതെയായി
പിന്നെ പിന്നെ എനിക്കും ടൂർണമെന്റ് കളിക്കാൻ മടിയായി
ഗ്രൗണ്ടിൽ ചെന്നതും ആദ്യത്തെ കളിതന്നെ ഞങ്ങളുടേതാണെന്ന് കമ്മറ്റിക്കാരിൽ ഒരാള് വന്ന് പറഞ്ഞു
ഞാൻ ഗ്രൗണ്ടിൽ ചെന്ന് വാമപ്പ് ചെയ്യാൻ തുടങ്ങി
കാര്യം ഞാൻ കളിക്കാൻ ഇറങ്ങാറില്ലെങ്കിലും ചുമ്മാ ഗ്രൗണ്ടിൽ ചെന്ന് വാമപ്പ് ചെയ്യും
ചുമ്മാ ഒരു പട്ടി ഷോ
വാമപ്പ് ചെയ്തോണ്ടിരുന്നപ്പോളാണ് ഗ്രൗണ്ടിന്റെ സൈഡിൽ
കളികാണാൻ കൂട്ടുകാരികളുടെ കൂടെ വന്നിരിക്കുന്ന അനഘയെ കണ്ടത്
അവളെ കണ്ടതും ഞാൻ കൈപൊക്കി കാണിച്ചു
പക്ഷെ അവള് ഒന്ന് ചിരിച്ചുപോലും കാണിച്ചില്ല
