അക്ഷയം – 1 4

അനന്തു വന്നതും തൊമ്മന്റെ കടേൽ കേറി രണ്ട് പ്ലയെര്സ് സിഗരറ്റ് മേടിച്ചു നേരെ ക്ലാസ്സിൽ പോയി

ക്ലാസ്സിൽ ചെന്നുകേറിയതും കണ്ടത് അഖിലും അനഘയും കൈയിൽ കൈയും പിടിച്ചിരിക്കണതാണ്

ഞാനൊരു ചിരിയും ചിരിച് ക്ലാസ്സിലേക്ക് കേറി

ബാഗും വെച്ച് കേറിയ പോലെ തിരിച്ചിറങ്ങി

സ്റ്റാഫ്‌ റൂമിൽ പോയി എടുക്കാനുള്ള സാധനമെല്ലാം എടുത്ത് ക്ലാസ്സിൽവെച്ചിറങ്ങിയപ്പോഴാണ് അനന്തുവും അതുലും എന്തോ പറഞ്ഞുനിക്കുന്നത് കണ്ടത്

ഞാൻ അവന്മാരുടെ അടുത്തുചെന്നു

അതുലിന്റെയും അനന്തുവിന്റെയും മുഖത്ത് നല്ല ദേഷ്യം ഉണ്ട്

“എന്താടാ എന്ന പറ്റി തൂറാൻ മുട്ടിയപോലുള്ള എക്സ്പ്രഷൻ ഇട്ടുനിക്കുന്നത്”

ഞാൻ അതുലിന്റെ കലിപ്പ് എക്സ്പ്രഷൻ കണ്ടതും മുഖത്തുനോക്കി ചോദിച്ചു
എന്റെ ചോദ്യം കേട്ടതും അതുലിന്റെ മോന്ത കൂടുതൽ കലിപ്പിലായി

“ഡാ അച്ചു….. അഖിൽ ഇന്ന് നിന്നോട് എന്തേലും പറഞ്ഞോ?????”

അനന്തു എന്നെ നോക്കി ചോദിച്ചു

“എന്നോട് എന്ത് പറയാൻ

ഞാൻ സ്റ്റാഫ്‌ റൂമിലായിരുന്നു നിങ്ങളുകണ്ടില്ലാരുന്നോ ഞാൻ പോയത്?????”

ഞാൻ അനന്തുവിനോട് ചോദിച്ചു

“എടാ അച്ചു ഈ മൈരൻ ഇത്രേം നാളും നമ്മടെ മൂട്ടീന്ന് മാറാതെ നടന്നതല്ലേ ഇപ്പൊ നമ്മളെ കണ്ട ഒരു മൈൻഡും ഇല്ല അവന്”

അതുൽ അഖിലിനെ ചൂണ്ടി പറഞ്ഞു

“ആ അപ്പൊ അതാണ് കാര്യം

എടാ അവൻ അവന്റെ കാമുകിടെ അടുത്തല്ലേ സംസാരിക്കുന്നത് അതിന് നിനക്കെന്ന

അവൻ ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞ നമ്മളുടെ അടുത്ത് വരും അവനിപ്പോഴല്ലേ അവളോട് സംസാരിക്കാൻ പറ്റു……”

ഞാൻ അതുലിനോട് പറഞ്ഞു

“എന്നാലും എനിക്ക് അവൻ അവളോട് സംസാരിച്ചിരിക്കണത് അങ്ങോട്ട് പിടിക്കണില്ല”

“അതുലെ നിനക്ക് അവനോട് അസൂയ അല്ലേടാ???”

“ഞാൻ പൊട്ടിചിരിച്ചോണ്ട് അതുലിനോട് ചോദിച്ചു”

“പോ മൈരേ ഞാനെന്തിനാണ് അവനോട് അസൂയ കാണിക്കണത്????”

“അവന് അനഘയെ പോലൊരു പെണ്ണ് സെറ്റായത് കൊണ്ട്……..”

ഞാൻ പിന്നേം ചിരിച്ചോണ്ട് പറഞ്ഞു
“എനിക്ക് അസൂയ ഒന്നും ഇല്ല…”

അതുലൊന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞു

“അല്ലെങ്കിൽ നിനക്കവനോട് പ്രേമം ആയിരിക്കും

അല്ലെങ്കിൽ പിന്നെ എന്തിനാ നിനക്ക് അവനു അവളും മിണ്ടിക്കൊണ്ടിരിക്കണത് കണ്ട് കലിപ്പാകുന്നത്………..”

ഞാൻ പിന്നേം ചിരിച്ചോണ്ട് പറഞ്ഞതും

അനന്തു എന്റെ കൂടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി

“എനിക്കവനോട് പ്രേമൊന്നും ഇല്ല….

ആ സമ്മതിച്ചു എനിക്കവനോട് കുറച്ച് അസൂയ ഉണ്ട്

എന്നാലും നമ്മടെ കൂടെ നടന്നിട്ട് അവനുമാത്രം ലൈൻ സെറ്റായി അതും ഒരു കിടിലൻ പെണ്ണിനെ

നമുക്ക് മാത്രം എന്താടാ ഒരണ്ണം സെറ്റ് ആവത്തെ???”

അതുൽ എന്നെ ദയനീയമായി നോക്കിക്കൊണ്ട് ചോദിച്ചു

“അതിനൊക്കെ അതിന്റെതായ സമയമുണ്ട് ദാസാ

സമയം ആവുമ്പോ നിനക്കും ഒരണ്ണം സെറ്റവും ”

ഞാൻ ചിരിച്ചോണ്ട് അവനോട് പറഞ്ഞു

“എടാ നിനക്കവനോട് അസൂയ ഒന്നും ഇല്ലേ???”

എന്നെ അത്ഭുതത്തോടെ നോക്കിയാണ് അതുൽ ചോദിച്ചത്

“ഞാനെന്തിനാടാ അസൂയപെടുന്നത്

നീയും ഇവനും അവനുമൊക്കെ എന്റെ ചങ്കല്ലേടാ!!

അപ്പൊ നിങ്ങൾക്കൊരെണ്ണം സെറ്റാവുമ്പോ ഞാനതിന് സപ്പോർട്ട് ചെയ്യുവാല്ലേടാ വേണ്ടത് ”

“ഞാനെന്തായാലും ഒരെണ്ണത്തിനെ സെറ്റാക്കാൻ പോകുവാ”
അനന്തു പറഞ്ഞതും ഞാനും അതുലും പൊട്ടിച്ചിരിക്കാൻ തുടങ്ങി

ഞങ്ങടെ ചിരികണ്ട് ക്ലാസ്സിലെ എല്ലാവരും ഞങ്ങളെ നോക്കിയിരിക്കുവാണ്

“ഒന്നുടെ പറഞ്ഞെ ”

ഞാൻ കളിയാക്കുന്ന രീതിയിൽ അനന്തുവിനോട് പറഞ്ഞു

“ഞാൻ നമ്മടെ സ്കൂളിൽ നിന്ന് തന്നെ ഒരെണ്ണത്തിനെ സെറ്റ് ആക്കും ”

പറഞ്ഞുതീർന്നില്ല ഞാനും അതുലും പിന്നേം ചിരി തുടങ്ങി

“ഇതാണോ മൈരുങ്ങളെ നീയൊക്കെ പറഞ്ഞ സപ്പോർട്ടിങ് മൈൻഡ്

ഞാനോർത്തു ഞാനിത് പറയുമ്പോ നിങ്ങള് രണ്ടും എന്നെ സപ്പോർട്ട് ചെയ്യും എന്ന് ”

അനന്തു ഇത്തിരി കലിപ്പിൽ പറഞ്ഞതും ഞാനും അതുലും ചിരി നിർത്തി

“നീ പറഞ്ഞതിലും കാര്യം ഉണ്ട് നമ്മക്കും ഏതെങ്കിലും ഒരു കൊച്ചിനെ സെറ്റ് ആക്കണം”

അതുൽ കാര്യമായി ആലോചിച്ചതിനു ശേഷം പറഞ്ഞു

“വാ ഇപ്പൊ തന്നെ ഒരെണ്ണത്തിനെ കണ്ടുപിടിക്കണം ”

അനന്തു അതും പറഞ്ഞു പുറത്തിറങ്ങി കൂടെ അതുലും

Leave a Reply

Your email address will not be published. Required fields are marked *