ഞാൻ അങ്ങനെ ഒരു റിയാക്ഷൻ പ്രതീക്ഷിച്ചിരുന്നുന്നില്ല
കാരണം ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ
പോരാത്തതിന് ഞങ്ങളൊരുമിച്ചാണ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നത് തന്നെ
അത്രേം നല്ലൊരു റിലേഷൻഷിപ് ഉണ്ടായിട്ടും അവളെന്നെ മൈൻഡ് ചെയ്യാതിരുന്നത് എനിക്ക് നല്ലരീതിക് നാണക്കേടായി
പത്തു നുറുപേരുടെ ഇടയിൽ ഇങ്ങനെ ചമ്മി മൂഞ്ചി നിന്നിട്ടുള്ളവർക്കേ അതിന്റെ വേദന അറിയൂ
ഞാൻ തിരിഞ്ഞുനോക്കിയതും എന്റെ ചേട്ടനുൾപ്പെടെ കൂടെ വന്നവരെല്ലാം എന്നെ നോക്കി ചിരിക്കുന്നു
അതോടെ അവരെല്ലാം കണ്ടു എന്നെനിക്ക് മനസിലായി
ഞാൻ ഒന്ന് പുഞ്ചിരിച്ചതും അവടെ കൂട്ടച്ചിരിയായി
പോരാത്തതിന് കളിക്കാൻ വന്ന വേറെ ടീമിലുള്ളവരും
കളികാണാൻ വന്നവരുൾപ്പടെ ഏകദേശം എല്ലാവരും കണ്ടെന്നു മനസിലായതോടെ
അവിടെന്ന് തിരിച്ചുപോയാമതിയെന്നായി
തിരിച്ചു വീടുവരെ നടക്കണം എന്ന് മനസിലായതും
ആ ശ്രമവും പാതിവഴിയിൽ ഉപേക്ഷിച്ചു
നാണക്കേടും സഹിച്ചു ഞാൻ ഒരു മൂലക്ക് പോയിരുന്നു
ഒരു 5മിനിറ്റ് കഴിഞ്ഞതും കളിതുടങ്ങി എല്ലാവരും കളിയിൽ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് മനസിലായതും
ഞാൻ എന്റെ കൂടെവന്നവരുടെ അടുത്തുപോയിരുന്നു
“അക്ഷയ്…….. അക്ഷയ്……… ഡാ പൊട്ടാ”
ഏതോ ഒരു പെണ്ണ് കിടന്ന് എന്റെ പേര് വിളിക്കുന്നു
നല്ല പരിജയം ഉള്ള ശബ്ദം
എങ്കിലും ഞാൻ തിരിഞ്ഞുനോക്കാനോ വിളി കേൾക്കുവാനോ പോയില്ല
ഇപ്പൊ തന്നെ ഒരു പെണ്ണ് കാരണം നാണം കേട്ടതാണ്
ഒരണ്ണം കൂടി താങ്ങാനുള്ള ത്രാണി എനിക്കില്ല
“അക്ഷയ്………………… ഡാ അച്ചു…………..”
അച്ചുന്ന് വിളിക്കണ കേട്ടതും ഞാൻ തിരിഞ്ഞുനോക്കി
ഞാൻ നോക്കുമ്പോൾ കാണണത് ഒരു മതിലിന്റെ മോളിലിരുന്ന് എന്നെ വിളിക്കണ റിയയെ ആണ്
ഞാൻ തിരിഞ്ഞു നോക്കിയതും അവളെന്നെ കൈപൊക്കി കാണിച്ചു
അവള് കൈപൊക്കി കാണിച്ചതും
ഞാൻ അവളുടെ അടുത്തേക്ക് നടന്നു
“നീ കളിക്കുന്നുണ്ടോ ???”
മതിലിൽ ഇരുന്നുകൊണ്ടവൾ ചോദിച്ചു
“ഇല്ലടി ഞാൻ അവരുടെ കൂടെ വന്നതാ…..”
“അതെന്ന നീ കളിക്കാത്തത്????’
“ഏയ്യ് എനിക്ക് വയ്യ
ഒരു ചെറിയ ശരീരം വേദനയും പനിയും
(അവര് കളിക്കാൻ ഇറക്കില്ല എന്നവളോട് പറയാൻ ഒരു മടി)
“എന്നിട്ട് കുറവുണ്ടോ???”
“രാവിലെ തുടങ്ങിയതാ ഇപ്പൊ കൊഴപ്പം ഇല്ല
രാത്രിയാവുമ്പോളാണ് കുടണത്…..”
“ഇപ്പൊ നടക്കണത് നിന്റെ ടീമിന്റെ കളിയാണോ???”
“ആ ഞങ്ങടെ ടീമിന്റെ കളിയാണ്….
അല്ല നീയെന്ന ഇവിടെ ഒറ്റക്കിരിക്കണത് അപ്പുറത്ത്
അനഘയും കൂട്ടുകാരികളും വന്നിരുപ്പുണ്ടല്ലോ???”
“ആ ഞാൻ കണ്ട് എനിക്കങ്ങോട്ട് പോകാൻ തോന്നിയില്ല
നീയിവിടെ ഇരി നമുക്ക് മിണ്ടീം പറഞ്ഞും ഇരുന്ന് കളികാണാം”
അവള് മതിൽ ഇത്തിരി നീങ്ങിയിരുന്നുകൊണ്ട് പറഞ്ഞു പറഞ്ഞു”
ഞാനും മതിലിൽ കേറിയിരുന്നു
ഞങ്ങളോരോന്നും മിണ്ടിയും പറഞ്ഞും ഇരുന്നു കാളികാണുമ്പോഴായിരുന്നു ഞങ്ങളുടെ ടീമിൽ കളിക്കുന്ന സനൂപ് ചേട്ടൻ എന്റടുത്തേക്ക് ഓടി വന്നു
“ഡാ നിന്റെകൈയിൽ ബൂട്ട് ഉണ്ടോ??”
പുള്ളി എന്റടുത്തുവന്ന് ചോദിച്ചു
“മ്മ് എന്റെ ബൂട്ട് ആ കല്ലിന്റെ ചോട്ടിലിരുപ്പൊണ്ട്
എടുത്തോ ”
എന്റെ ബൂട്ടിട്ട് പുള്ളിക് കളിക്കാനായിരിക്കും എന്നോർത്തു ഞാൻ പറഞ്ഞു
“ബൂട്ട് എനിക്കല്ല ബാ ബൂട്ടിട്
നീയും കളിക്കണം പെട്ടെന്ന് ബൂട്ട് കേട്ട് ”
പുള്ളി പറയണതും കേട്ട് ഞാൻ അന്തംവിട്ടിരിക്കുവായിരുന്നു
“ഡാ നീ എന്ന നോക്കിയിരിക്കണത് പോയി ബൂട്ട് കേട്ട് ”
ഞാൻ മതിലിൽ നിന്ന് ചാടിയിറങ്ങി
നേരെ ബൂട്ട് വെച്ചിരുന്നിടത്തേക്ക് ഓടി ചെന്നു
നിമിഷ നേരം കൊണ്ട് ബൂട്ടും കെട്ടി ടച്ച് ലൈനിന്റെ അടുത്ത് പോയി നിന്നു ചുറ്റും നോക്കി
എല്ലാവരും നോക്കിയിരിക്കുന്നു കളിക്കാനിറങ്ങി എന്തേലും മണ്ടത്തരം കാണിച്ചാൽ നല്ലരീതിക്ക് കളിയാക്കൽ കേൾക്കണ്ടിവരും
പോരാത്തതിന് റിയയും അനഘയും എല്ലാരും വന്നിരുപ്പുണ്ട് കോപ്പ് കളിക്കാനിറങ്ങേണ്ടായിരുന്നു
ചിന്തിച്ചോണ്ട് നിന്നതും എന്റെ ചേട്ടൻ വന്ന് തോളിൽ തട്ടി
“ഡാ നീ റൈറ്റ് വിംഗ് നോക്കിയാമതി പിന്നെ ഒരുപാട് കേറിക്കളിക്കരുത്
ഡിഫെൻസീവ് ആയെ കളിക്കാവു”
