അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 2 11

അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2

Achayan Paranja Kadha Avalude Lokam enteyum Part 2 | Author : Ekan

[ Previous Part ] [ www.kambi.pw ]


 

കുറച്ചു സമയം കൊണ്ടുതന്നെ അവർ എനിക്ക് ആരല്ലാമോ ആയി. ആരും ഇല്ലാതിരുന്ന എനിക്ക് ഒരുപാട് പേര് ബന്ധുക്കളും സുഹൃത്തുക്കളും ആയി.

 

ആനി ചേച്ചി ചായ കുടിക്കാൻ എല്ലാവരെയും വിളിച്ചു. അതിനു മുൻപ് അന്നമോളും നിത്യമോളും നിദമോളും

ചേർന്നു എനിക്ക് മുകളിലെ മുറി കാണിച്ചു തന്നു.. വളരെ നല്ല മുറി ചെറിയ കട്ടിൽ ,.കിടക്ക., ഒരു ചെറിയ മേശ കസേര ഒരു ഷെൽഫും. ഇതിലപ്പുറം വേറെ എന്ത് വേണം.

 

“അങ്കിളെ… ഇതാണ് അങ്കിളിന്റെ മുറി. നല്ല മുറിയല്ലേ അങ്കിളെ.” അന്നമോൾ പറഞ്ഞു.

 

“അങ്കിളിന് അങ്കിളിന്റെ അന്നമോൾ തന്ന മുറിയല്ലേ? മോശമാകുമോ? നല്ല മുറി.” ഞാൻ പറഞ്ഞു.

 

“അങ്കിളിന്റെ ഡ്രെസ്സ് ഇവിടെ വെച്ചിട്ടുണ്ടേ.

അങ്കിൾ കുളിച്ചു റെഡി ആയി വാ. ഞങ്ങൾ പോയി അങ്കിളിന് കുടിക്കാൻ ചായ എടുത്തു വെക്കാം. ” നിത്യ മോള് പറഞ്ഞു.

 

“എന്നാ അങ്ങനെ ആയിക്കോട്ടെ.” ഞാൻ പറഞ്ഞു.

 

അവർ താഴേക്കു പോയി. ഞാൻ അവിടെ കട്ടിലിൽ ഇരുന്നു. എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു രൂപവും ഉണ്ടായില്ല. എങ്കിൽ വരുന്നിടത്തു വെച്ചു കാണാം. എന്ന് മനസ്സിൽ പറഞ്ഞു ഞാൻ കുളിക്കാൻ കയറി.

 

“ബാലു നീ ഇനിയും കുളിച്ചു കഴിഞ്ഞില്ലേ?”

താഴേന്നു ആനിചേച്ചി വിളിച്ചു ചോദിച്ചു. ആ ചോദ്യം കേട്ടാണ് ഞാൻ താഴേക്ക് ഇറങ്ങിയത്. ഇങ്ങനെ പറഞ്ഞാണ് ഞാൻ താഴെ ഇറങ്ങിയത്.

 

“കുളികഴിഞ്ഞു ചേച്ചി. ഞാൻ വരുന്നൂ ”

 

“അതെ!!! അച്ചായാ നാളെ തന്നെ ഇവന്റെ താടിയും മുടിയും എല്ലാം വെട്ടിക്കണം. അങ്ങനെ വേണം എന്റെ അനിയൻ നടക്കാൻ. ഹരി നീ വേണം ഇവനെ കൊണ്ട് പോകാൻ.” ആനി ചേച്ചി പറഞ്ഞു.

 

എല്ലാവരും ചായ കുടിക്കാൻ ഇരുന്നു.

 

ചെറിയ സമയത്തിനുള്ളിൽ ചേച്ചി ചായയും പഴംപൊരിയും ഉള്ളിവടയും ഉണ്ടാക്കി.

 

ഹരി മണിസറിന്റെ അസിസ്റ്റന്റ് ആണ്. അത് മാത്രമല്ല. അവർ കുടുംബ സുഹൃത്തുക്കളും.

 

അങ്ങനെ ചായ കുടിച്ചു കഴിഞ്ഞു ഞങ്ങൾ മുകളിലെ ബാൽക്കണിയിൽ പോയി ഇരുന്നു.

 

” ഇനി എന്താ പരിപാടി സാറെ? ഹരി ചോദിച്ചു.

 

“ഇപ്പോഴേ പരിപാടി തുടങ്ങിയാൽ. അവളെന്നെ പറപ്പിക്കും. കുറച്ചു കഴിയട്ടെ എന്നിട്ട് നോക്കാം ” മണിസാർ പറഞ്ഞു.

 

“അപ്പൊ സാറെ എങ്ങനെയാ ബാലുവിന്റെ കാര്യം. സാർ എന്ത് ചെയ്യാനാ കരുതിയിരിക്കുന്നെ?”

 

“ഇവന്റെ കാര്യമോ ? ഇവന്റെ കാര്യം എന്താ ഇത്രയും ആലോചിക്കാൻ.? ഇവന്റെ കാര്യം മുഴുവനും ഇവന്റെ ചേച്ചി ഏറ്റെടുത്തിരിക്കയല്ലേ. ” മണിസാർ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ മണിസാറിനെ നോക്കി.

 

“നീ എന്നെ നോക്കുകയൊന്നും വേണ്ട.

നിന്റെ കാര്യം എല്ലാം നമുക്ക് റെഡിയാക്കാം. അല്ല റെഡിയാണ്. പക്ഷെ നിന്റെ സമ്മതം ആണ് വേണ്ടത്. ഞങ്ങൾ തീരുമാനിക്കുന്ന കാര്യം ചെയ്യുമോ? അതോ ഇവിടെ വിട്ട് പോകുമോ? അത് നീ പറയണം. ഒരു ഉറച്ച വാക്ക്.”

 

“ഞാൻ എന്ത് ചെയ്യണം . സാറ് പറഞ്ഞാൽ മതി. ഞാൻ ചെയ്‌തോളാം.” ഞാൻ പറഞ്ഞു.

 

“എന്റെ കെട്യോളെ നീ എന്താ വിളിക്കുന്നെ? ” മണിസാർ ചോദിച്ചു.

 

“ചേച്ചി ” ഞാൻ പറഞ്ഞു.

 

“പിന്നെ എന്താടാ എന്നെ ഒരു സാറ്. ഒന്നിക്കിൽ ചേട്ടൻ അല്ലെങ്കിൽ എന്റെ കെട്യോൾ വിളിക്കുന്ന പോലെ അച്ചായാ എന്ന് വിളിച്ചോളണം കേട്ടോ?”

 

സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു.

 

“നാളെ ഞാൻ ഓഫീസിൽ പോകുമ്പോൾ എന്റെ കൂടെ വരണം. ബാക്കിയൊക്കെ അപ്പൊ പറയാം. ” മണിസാർ പറഞ്ഞു.

 

“എന്നാ!! ഇത് നമുക്ക് ഒന്ന് ആഘോഷിക്കേണ്ടേ സാറെ? ”

 

“ആഘോഷിച്ചേക്കാം.”

അതും പറഞ്ഞു

മണിസാർ ഒരു കുപ്പി എടുത്തു വെച്ചു. അപ്പോൾ അവിടെ ആനി ചേച്ചി വന്നു. ചോദിച്ചു.

 

 

” അച്ചായാ! ഇന്ന് ഇനി ഇത് വേണോ?” ആനി ചേച്ചി ചോദിച്ചു.

 

“ഇല്ലെടി അച്ചായൻ രണ്ടു പെഗ്ഗ്. അതിൽ കൂടില്ല. നീ പോയി എന്തേലും കൊറിക്കാൻ കൊണ്ടുവാ. ” മണി സാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *