അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 2 11

 

“എടിയേ. ആ ബൈക്കിന്റെ കി ഇങ്ങ് കൊണ്ട് വന്നേ. ” എന്നിട്ട് ആനിച്ചേച്ചിയോടായി അച്ചായൻ പറഞ്ഞു.

 

ചേച്ചി പോയി ബൈക്കിന്റെ താക്കോലുമായി വന്നു. ഹോണ്ടയുടെ ബാക്ക് യൂണി‌കോൺ ആണ്. ചേച്ചി അച്ചായന്റെ കൈയിൽ താക്കോൽ കൊടുത്തു.

 

അച്ചായൻ എന്റെ കൈയിൽ തന്നു എന്നിട്ട് പറഞ്ഞു.

 

“നിനക്ക് ഓടിക്കാൻ അറിയാലോ? നിന്റെ ലൈസൻസ് ഞാൻ കണ്ടിരുന്നു.. ശ്രദ്ധിച്ചു ഓടിക്കണം. നീ ഞങ്ങൾക്ക് ഞങ്ങളുടെ മൂത്ത മകനോ അനിയനോ ഒക്കെ ആണ്. അതുകൊണ്ട് നീ എന്നും ഞങ്ങളുടെ കൂടെ വേണം. എന്നാ ഞങ്ങൾക്ക്. അത് ഓർമ്മ വേണം. ”

 

എന്റെ കണ്ണുകൾ നിറഞ്ഞു. ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്. ഇതിന് മാത്രം വലിയ കാര്യം ആണോ ഞാൻ ചെയ്തത്. എനിക്കറിയില്ല ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചുകൊണ്ട് സ്വയം ആത്മഹത്യാ ശ്രമം നടത്തി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും എനിക്ക് മരിക്കാൻ ആയില്ല.. അത് ഇത്രയും വലിയ പുണ്ണ്യം ആയിരുന്നോ.

 

ഞാൻ തന്നെയാണ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഓടിച്ചതും. ബൈക്ക് എടുക്കുന്നതിനു മുൻപ് അച്ചായനും എന്റെ കൈയിൽ കുറച്ചു പണം തന്നു. എണ്ണ അടിക്കാനും മറ്റും. ഞങ്ങൾ നേരെ പോയത് ബാർബർ ഷോപ്പിലേക്കാണ്. അപ്പോൾ രണ്ടു പേര് മുടി വെട്ടാനായി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

 

മുൻകൂട്ടി പറഞ്ഞു വെച്ചത് കൊണ്ട് എനിക്ക് വേഗത്തിൽ മുടിവെട്ടാനും താടി വടിക്കാനും കഴിഞ്ഞു. ഞങ്ങൾ കുറച്ചു അടുത്തുള്ള വർക്ക്‌ ഷോപ്പിൽ പോയി. തിരക്കുണ്ടെന്നും നാളയെ ബൈക്ക് തരാൻ പറ്റുള്ളൂ എന്ന് മെക്കാനിക് പറഞ്ഞു. ബൈക്ക് അവിടെ വെക്കാൻ പറ്റാത്തത് കൊണ്ട്. നാളെ രാവിലെ ബൈക്ക് കൊണ്ടുവന്നു തരാം എന്നും വൈകുന്നേരം തിരിച്ചു തരണം എന്ന കരാറിൽ ഞങ്ങൾ അവിടെ നിന്നും ഹരിയുടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി.

 

അവിടെ എത്തിയപ്പോൾ പത്രത്തിൽ വന്ന വാർത്തയും മറ്റുമായി അവർ എന്നെ തിരിച്ചറിഞ്ഞു. അവിടേയും മോശമല്ലാത്ത സ്വീകരണം കിട്ടി. കുപ്പിയും വാങ്ങി തിരിച്ചു വന്നു.

 

“എന്തായാലും നിന്നെയും കൂട്ടി വരാൻ തോന്നിയത് ഭാഗ്യം ആയി. മിനിമം രണ്ടായിരം ലഭമായി. അല്ലെങ്കിൽ കുപ്പിക്കു രണ്ടായിരം എങ്കിലും കൊടുക്കേണ്ടി വന്നേനെ . ഇത് ഫ്രീ ആയി കിട്ടി നിനക്കുള്ള ആദരസൂചകമായി തന്നതാ.” ഹരി പറഞ്ഞു.

 

“എനിക്കുള്ള ആദരവോ എന്തിന്. ?” ഞാൻ ചോദിച്ചു.

 

“നീയല്ലേ! അന്നമോളെ ജീവൻ പണയം വെച്ച് രക്ഷിച്ചത്. അതിനുള്ള സമ്മാനം.” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

പിന്നെ നേരെ വീട്ടിലേക്ക്.

 

വീട്ടിൽ എത്തിയ ഉടനെ .ബൈക്കിന്റെ കാര്യം അച്ചായനോട് പറഞ്ഞു. ഹരി വീട്ടിലേക്ക് പോയി.

ചേച്ചി ചോദിച്ചു .

 

“കണ്ടില്ലേ.. എന്റെ അനിയനെ . ഇപ്പൊ ഇവൻ കൂടുതൽ സുന്ദരൻ ആയില്ലേ.? ”

 

എന്നിട്ട് പറഞ്ഞു.

 

“മോൻ പോയി ഇതെല്ലാം ഒന്ന് കഴുകി വാ. ചേച്ചി അപ്പോഴേക്കും ചായ എടുത്തു വെക്കാം ”

 

“എടി നീ എന്താ പറയുന്നേ ചായയോ? ചോറ് എടുത്തു വെക്ക് സമയം ഒന്നായി. ” അച്ചായൻ പറഞ്ഞു.

 

“അയ്യോടാ സമയം ഇത്രയും ആയോ? എന്നാ മോൻ കുളിച്ചിട്ട് വാ ചേച്ചി ചോറെടുത്തു വെക്കാം. ” ചേച്ചി പറഞ്ഞു.

 

ഞാൻ വേഗം പോയി കുളിച്ചു ഡ്രസ്സ്‌ മാറ്റി വന്നു.

 

ഇത്തവണ എന്റെ അടുത്ത് തന്നെ മറ്റൊരു കസേരയിൽ അന്നമോൾ ഇരുന്നു. ചേച്ചി എല്ലാവർക്കും ചോറ് വിളമ്പി . ചിക്കനും പോർക്കും ആയിരുന്നു കറികളിൽ പ്രഥമൻ. പിന്നെ മീൻ മുളകിട്ടത്. പയറു തോരൻ, കൂട്ടുകറിയും, പപ്പടവും, കാച്ചിയ മോരും, എല്ലാം കൂട്ടികഴിച്ചു. രാത്രിയിലെ പോലെ തന്നെ ചേച്ചി ചോറ് പിന്നെ ഇട്ട് തന്നു വയറ് പൊട്ടുന്നവരെ എന്നെ ഊട്ടി.

 

ഭക്ഷണ ശേഷം ഞാൻ കിടക്കാൻ പോയി. കുറച്ചു ചേച്ചി റൂമിലേക്ക് വന്നു.

 

“എന്താ ചേച്ചി.?” ഞാൻ ചോദിച്ചു

 

“മോൻ ഉറങ്ങിയില്ലായിരുന്നോ? ചേച്ചി മോന്റെ നനച്ചിടേണ്ട ഡ്രെസ്സ് എടുക്കാൻ വന്നതാ.” ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *